TRENDING:

Navya Nair | ഇനിയെന്ത് വേണം! നവ്യാ നായർ എന്ന സഹോദരിയെക്കുറിച്ച് അനുജൻ രാഹുൽ

Last Updated:
നവ്യാ നായരുടെ കൂടെ നിഴൽപോലെ നിൽക്കുന്ന സഹോദരൻ ചേച്ചിയെ കുറിച്ച് പറയുന്ന വാക്കുകൾ
advertisement
1/6
Navya Nair | ഇനിയെന്ത് വേണം! നവ്യാ നായർ എന്ന സഹോദരിയെക്കുറിച്ച് അനുജൻ രാഹുൽ
കുഞ്ഞുനാളിൽ മണ്ണപ്പം ചുട്ടും ഭക്ഷണം പങ്കിട്ടും വഴക്കു കൂടിയും വളർന്നു വരുന്ന സഹോദരങ്ങൾ. മുതിർന്ന ശേഷം സ്വന്തം കുടുംബവും ജീവിതവുമായി മുന്നേറുമ്പോൾ, കുഞ്ഞുനാളിലെ സ്നേഹവും അടുപ്പവും നിറംമങ്ങിയ ഓർമയായി അവശേഷിക്കും പലർക്കും. നവ്യ നായരുടെയും (Navya Nair) സഹോദരൻ രാഹുലിന്റെയും കാര്യത്തിൽ അങ്ങനെയല്ല എന്ന് വേണം പറയാൻ. മുതിർന്നെങ്കിലും, നവ്യ നായർ തന്നോളം പോന്ന മകന്റെ അമ്മയായിട്ടും ഇന്നും ചേച്ചിയും അനുജനും ആ പഴയ കുറുമ്പുകാർ തന്നെ. ഇന്ന് നവ്യാ നായരുടെ കൂടെ നിഴൽപോലെ നിൽക്കുന്ന സഹോദരനെ കാണാൻ കഴിയും
advertisement
2/6
നവ്യയുടെ കൂടെ യാത്ര പോകാനും, പിറന്നാൾ ആഘോഷിക്കാനും എല്ലാം രാഹുൽ കൂടിയുണ്ട്. അതുപോലെ തന്നെയാണ് ഇവരുടെ അച്ഛനമ്മമാരും. മക്കൾക്ക് ഈ പ്രായത്തിലും താങ്ങും തണലുമായി അമ്മ വീണയും അച്ഛൻ രാജുവും കൂടെയുണ്ടാകും. കുറച്ചു വർഷങ്ങൾക്ക് മുൻപ് രാഹുൽ വിവാഹിതനായിരുന്നു. അന്നും എല്ലാത്തിനും മുന്നിൽ നിന്നത് നവ്യാ നായർ ആയിരുന്നു. എന്നാൽ, കുറച്ചു കാലമായി രാഹുലിന്റെ കൂടെ അദ്ദേഹത്തിന്റെ ഭാര്യയെ കാണാത്തതിൽ പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. നവ്യയുടെ ഭർത്താവ് സന്തോഷ് മേനോനും താരത്തിന്റെ ഒപ്പം ഉണ്ടാവാറില്ല (തുടർന്ന് വായിക്കുക)
advertisement
3/6
ഇക്കഴിഞ്ഞ വിഷു ആഘോഷങ്ങളിലും നവ്യ നായരുടെ കൂടെ അനുജൻ ഉണ്ടായിരുന്നു. ഒന്നിച്ച് പുറത്തുപോയതിന്റെയും, ചേച്ചിയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങി അനുജൻ വിഷുക്കൈനീട്ടം സ്വീകരിക്കുന്നതും എല്ലാം നവ്യ അപ്പപ്പോൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് രൂപത്തിൽ എത്തിക്കാറുണ്ട്. ഷെഫ് പിള്ളയുടെ റെസ്റ്റോറന്റിൽ നവ്യ നായരും മകനും സഹോദരനും അച്ഛനും അമ്മയ്ക്കും ഒപ്പം പോയതിന്റെ ചിത്രമാണിത്. എന്നാൽ, ചേച്ചി തനിക്ക് അത്രമേൽ പ്രിയപ്പെട്ടത് എന്ന് പറയുന്ന ഒരനുജൻ എത്രപേർക്ക് കാണും?
advertisement
4/6
ധന്യ വീണ എന്ന നവ്യയുടെ സഹോദരൻ അങ്ങനെയാണ്. കാറിനുള്ളിൽ ചേച്ചിയുടെ കൈചേർത്തു പിടിച്ചിരിക്കുന്ന ഒരു ദൃശ്യത്തോടെയാണ് രാഹുൽ ചേച്ചിയെ കുറിച്ച് ഏതാനും വാക്കുകൾ കുറിച്ചത്. ഈസ്റ്റർ ദിനത്തിലാണ് രാഹുലിന്റെ പോസ്റ്റ്. 'എല്ലാ ഉയർച്ച താഴ്ചകളിലും, എല്ലാ ചിരിയിലും കണ്ണുനീരിലും എന്റെ കൂടെ. എന്റെ സഹോദരി. എന്നും എന്റെയൊപ്പം, രക്തം കൊണ്ടല്ല, ഹൃദയം കൊണ്ട്,' എന്ന് രാഹുൽ ചുരുങ്ങിയ വാക്കുകൾ കൊണ്ട് ചേച്ചിയെക്കുറിച്ച് മനോഹരമായി കുറിച്ചു
advertisement
5/6
നവ്യാ നായരുടെ നൃത്ത വിദ്യാലയമായ മാതംഗിയിലും കുടുംബാംഗങ്ങളുടെ സഹകരണമുണ്ട്. അച്ഛനമ്മമാർ ആണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ. വിദ്യാലയം പ്രവർത്തിക്കുന്നത് നവ്യ നായരുടെ വീടിന്റെ മുകൾ നിലയിലാണ്. നൃത്തം ചെയ്യുക എന്ന സ്വപ്നം പലർക്കും പ്രായഭേദമന്യേ സാക്ഷാത്ക്കരിക്കപ്പെട്ട ഇടം കൂടിയാണ് നവ്യയുടെ നൃത്ത വിദ്യാലയം. സിനിമാ തിരക്കുകൾക്കിടയിലും നവ്യ നായർ ഇതിന്റെ പ്രവർത്തനം സുഗമമായി കൊണ്ടുപോകാറുണ്ട്. എല്ലാത്തിലും നിന്നും ഒഴിഞ്ഞു മാറുന്ന ദിവസങ്ങളിൽ നവ്യ നായർ യാത്രയിലായിരിക്കും
advertisement
6/6
നവ്യയെ ടാഗ് ചെയ്തുകൊണ്ട് അനുജൻ പോസ്റ്റ് ചെയ്ത ഈ വീഡിയോയിൽ മഞ്ജു വാര്യർ, റിമി ടോമി, ദിവ്യാ ഉണ്ണി എന്നിവർ ലൈക്ക് ചെയ്തിട്ടുണ്ട്. ഭാമ ലൈക്കും കമന്റും ചെയ്ത പോസ്റ്റ് കൂടിയാണിത്. ഇത്രയും സ്നേഹമുള്ള അനുജനെയും ചേച്ചിയേയും കണ്ടതിലെ സന്തോഷത്തിലാണ് അവരുടെ ആരാധകർ
മലയാളം വാർത്തകൾ/Photogallery/Buzz/
Navya Nair | ഇനിയെന്ത് വേണം! നവ്യാ നായർ എന്ന സഹോദരിയെക്കുറിച്ച് അനുജൻ രാഹുൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories