TRENDING:

കപ്പലണ്ടി കച്ചവടം, കല്യാണസദ്യക്ക് ശേഷം അഞ്ച് രൂപാ കൂലിക്ക് സദ്യാലയം തേച്ച് കഴുകുന്ന പണി; ഇന്ന് ആൾ വേറെ ലെവൽ

Last Updated:
കൊല്ലം തെക്കുംഭാഗത്ത് നിന്നും കനവ് കണ്ടു തുടങ്ങിയ യുവാവ് ഇന്ന് ലോകത്തിന്റെ നെറുകയിൽ
advertisement
1/6
കപ്പലണ്ടി കച്ചവടം, കല്യാണസദ്യക്ക് ശേഷം അഞ്ച് രൂപാ കൂലിക്ക് സദ്യാലയം തേച്ച് കഴുകുന്ന പണി; ഇന്ന് ആൾ വേറെ ലെവൽ
കൊല്ലം തെക്കുംഭാഗത്തെ യുവാവിന് കിനാവുകൾ ഏറെ ഉണ്ടായിരുന്നു. നമ്മൾ പലരും സ്വപ്നം കാണാൻ ടിക്കറ്റ് എടുക്കേണ്ട എന്ന് പറഞ്ഞ് സ്വപ്‌നങ്ങൾ കാണാറുണ്ടെങ്കിൽ, അത് വെറുതെ കണ്ടുപോകാനുള്ളതല്ല എന്നും നടപ്പാക്കാൻ സാധിക്കും എന്നും ചിന്തിച്ച ആളാണ് ഈ ചിത്രത്തിൽ. അതിനായി ചെയ്യാൻ കഴിയുന്ന ജോലികൾ എല്ലാം ചെയ്‌തു, സ്വപ്നം കാണാൻ കഴിയുന്ന ഉയരങ്ങൾ എല്ലാം കീഴടക്കി
advertisement
2/6
ലുങ്കിയും തലയിൽ കെട്ടിയ തോർത്തുമായി കല്യാണ പന്തലുകളിൽ വരെ കീഴടക്കിയ ഷെഫ് പിള്ള എന്ന ഷെഫ് സുരേഷ് പിള്ള തന്റെ ജീവിതയാത്ര ഒരു പോസ്റ്റിൽ കുറിക്കുന്നു. "ഏതോ പ്രായത്തിലെ ഒരു കാറ്ററിങ് പയ്യൻ..! ഉത്സവ പറമ്പിലെ കപ്പലണ്ടി കച്ചവടം തൊട്ട്, കല്യാണസദ്യക്ക് ശേഷം അഞ്ച് രൂപാ കൂലിക്ക് സദ്യാലയം തേച്ച് കഴുകുന്ന എത്രയെത്ര പണികൾ!... (തുടർന്ന് വായിക്കുക)
advertisement
3/6
അന്നൊരിക്കലും ഇങ്ങനെയൊക്കയാവുമെന്ന് കരുതിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ നേടണമെന്ന് ഒരാഗ്രഹമുണ്ടായിരുന്നു! നിങ്ങളുടെ ഉള്ളിലും ആ ആഗ്രഹം ഉണ്ടാവും, അത് നേടിയെടുക്കാനുള്ള ക്ഷമയുണ്ടോ? അതിനുവേണ്ടി കുറെയധികം അധ്വാനിക്കനുള്ള മനസ്സുണ്ടോ? ഇനിയും മനസിലുള്ള കുറെ ആഗ്രഹങ്ങളുമായി യാത്ര തുടരുന്നു...!" സുരേഷ് പിള്ള കുറിച്ചു
advertisement
4/6
ഷെഫ് പിള്ള എന്നറിയപ്പെടുന്ന സുരേഷ് പിള്ള ഇപ്പോൾ ബ്രിട്ടീഷ് ഷെഫ് ആണ്. വീരസ്വാമിയും ജിംഖാനയും ഉൾപ്പെടെ 14 വർഷത്തോളം ലണ്ടനിലെ വിവിധ റെസ്റ്റോറന്റുകളിൽ ഷെഫ് ഡി പാർട്ടി, സോസ്-ഷെഫ്, ഷെഫ് ഡി ക്യുസിൻ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു
advertisement
5/6
ഷെഫ് പിള്ളയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട്. 2017ൽ ബ്രിട്ടീഷ് റിയാലിറ്റി ടിവി ഷോ മാസ്റ്റർഷെഫ്: ദി പ്രൊഫഷണൽസിൽ അദ്ദേഹം മത്സരിച്ചു
advertisement
6/6
ദി റാവിസിന്റെ കോർപ്പറേറ്റ് ഷെഫും പാചക ഡയറക്ടറുമായി അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. റസ്റ്റോറന്റ് ഷെഫ് പിള്ള എന്ന ബ്രാൻഡിൽ സ്വന്തമായി റസ്റ്റോറന്റ് ശൃംഖലയും അദ്ദേഹം ആരംഭിച്ചു
മലയാളം വാർത്തകൾ/Photogallery/Buzz/
കപ്പലണ്ടി കച്ചവടം, കല്യാണസദ്യക്ക് ശേഷം അഞ്ച് രൂപാ കൂലിക്ക് സദ്യാലയം തേച്ച് കഴുകുന്ന പണി; ഇന്ന് ആൾ വേറെ ലെവൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories