TRENDING:

മോഹൻലാൽ ശ്രീഹള്ളിയിലേക്ക് വഴി ചോദിക്കുന്ന നടി; മലയാള സിനിമയിലെ അപൂർവ പ്രണയത്തിലെ ഖദീജ

Last Updated:
ഖദീജയുടെ കഥ പറയുമ്പോൾ മുൻകാല നടൻ സുധീറിനെ കുറിച്ചും ചിലതു പറയേണ്ടിയിരിക്കുന്നു. അതേപ്പറ്റി ആലപ്പി അഷറഫ് ഓർക്കുന്നു
advertisement
1/7
മോഹൻലാൽ ശ്രീഹള്ളിയിലേക്ക് വഴി ചോദിക്കുന്ന നടി; മലയാള സിനിമയിലെ അപൂർവ പ്രണയത്തിലെ ഖദീജ
മേല്പറഞ്ഞ തലവാചകത്തെക്കാളും നീണ്ട സിനിമാ സമ്പത്തുണ്ട് മലയാള ചലച്ചിത്ര നടി സി.പി. ഖദീജയ്ക്ക്. എന്നിരുന്നാലും, മോഹൻലാൽ നായകനായ 'തേന്മാവിൻ കൊമ്പത്ത്' എന്ന ചിത്രത്തിൽ ശ്രീഹള്ളിയിലേക്ക് മാണിക്യൻ വഴി ചോദിക്കുമ്പോൾ നമുക്ക് പരിചയമില്ലാത്ത ഭാഷയിൽ എന്തെല്ലാമോ പറയുന്ന 'അമ്മച്ചി'യുടെ റോൾ ചെയ്ത, ഏതാനും സെക്കൻഡുകൾ മിന്നിമറിയുന്ന ആ വേഷമായിരിക്കും ഖദീജയെ എളുപ്പത്തിൽ അടയാളപ്പെടുത്താൻ കഴിയുന്ന കഥാപാത്രം. അസുരവിത്ത്, വെളുത്ത കത്രീന, തുലാഭാരം, വിലക്കപ്പെട്ട ബന്ധങ്ങൾ, കണ്ടവരുണ്ടോ, കണ്ണൂർ ഡീലക്സ് തുടങ്ങിയ സിനിമകൾ അവരുടെ ആദ്യകാല ചിത്രങ്ങളാണ്
advertisement
2/7
ഖദീജയുടെ കഥ പറയുമ്പോൾ മുൻകാല നടൻ സുധീറിനെ കുറിച്ചും ചിലതു പറയേണ്ടിയിരിക്കുന്നു. തന്റെ 'കണ്ടതും കേട്ടതും' യൂട്യൂബ് ചാനലിലൂടെ ആലപ്പി അഷറഫ് ആ ഓർമ്മകൾ പങ്കിടുന്നു. ഇന്നത്തെ ഫഹദ് ഫാസിൽ എന്നതുപോലെ പ്രേം നസീർ, സത്യൻ കാലഘട്ടത്തിൽ നിറയെ ക്യാമ്പസ് ആരാധകർ ഉണ്ടായിരുന്ന യുവ നടനായിരുന്നു സുധീർ. എഴുപതുകളുടെ തുടക്കത്തിൽ മദ്രാസിൽ നിന്നും തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും മാറിയ ചലച്ചിത്ര നിർമാണം കൊണ്ടുവന്ന നവോത്ഥാനത്തിൽ മലയാളത്തിന് സുധീർ എന്ന നടനെ ലഭിച്ചു (തുടർന്ന് വായിക്കുക)
advertisement
3/7
പേരും പെരുമയുമുള്ള കുടുംബത്തിൽ നിന്നും മലയാള സിനിമയിലേക്ക് വന്ന അബ്ദുൾ റഹീം സുധീർ എന്ന പേരിൽ സിനിമയിൽ നിറഞ്ഞു. ജില്ലാ ജഡ്ജിയുടെ മകനായ അദ്ദേഹം എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം സിനിമാ മോഹം തലയ്ക്ക് പിടിച്ച് ക്യാമറയ്ക്ക് മുന്നിലെത്തുകയായിരുന്നു. ഗുരുനാഥനായ വിൻസെന്റ് മാഷിന്റെ 'നിഴലാട്ടം' എന്ന സിനിമ സുധീറിനെ ശ്രദ്ധേയനാക്കി. പ്രേം നസീറിന്റെ അനുജൻ കഥാപാത്രമായാണ് സുധീർ അഭിനയിച്ചത്. സുധീറിന് മുന്നിൽ അവസരങ്ങളുടെ വാതായനം തുറന്നു. നായകനും പ്രതിനായകനുമായി അദ്ദേഹം തിളങ്ങി. ചെമ്പരത്തി, സ്വപ്നം പോലുള്ള ഹിറ്റ് ചിത്രങ്ങൾ
advertisement
4/7
നടി ശ്രീദേവിയുടെ ആദ്യ മലയാള ചിത്രമായിരുന്നു 'തുലാവർഷം'. ഇതിൽ അവർക്ക് നായകനായത് സുധീർ. കേളീ നളിനം വിടരുമോ... എന്ന ഗാനരംഗത്തിൽ ഇവർ രണ്ടുപേരും അഭിനയിച്ചിട്ടുണ്ട്. സുധീറിന്റെ പ്രണയജീവിതത്തിലെ നായികയാണ് 'തേന്മാവിൻ കൊമ്പത്ത്' സിനിമയിൽ നമ്മൾ കണ്ട ഖദീജ. ഈ സിനിമയുടെ ഹിന്ദി റീമേക്കായ 'സാത്ത് രംഗ് കേ സപ്നേ' ആയിരുന്നു ഖദീജയുടെ അവസാന ചിത്രം. കലാമണ്ഡലത്തിൽ നിന്നും ഭരതനാട്യം പഠിച്ച ആദ്യ മുസ്ലിം വിദ്യാർത്ഥിനിയായിരുന്നു ഖദീജ
advertisement
5/7
കുടുംബവും ദാമ്പത്യജീവിതവും ഉപേക്ഷിച്ച് സിനിമയിൽ അഭിനയിക്കാൻ ഖദീജ മദ്രാസിലേക്ക് വണ്ടികയറി. 'വിരുതൻ ശങ്കു'വിൽ അവർ ശ്രദ്ധേയവേഷം ചെയ്തു. ചെറുതെങ്കിലും, ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ഖദീജയുടേതായി ഉണ്ടായി. മറ്റുള്ളവരെ സഹായിക്കാനുള്ള തുറന്ന മനസായിരുന്നു ഖദീജയുടെ സ്വഭാവസവിശേഷതയിൽ ഒന്ന്. ആദ്യ വിവാഹം കഴിച്ചു വന്ന ജഗതി ശ്രീകുമാറിനെ സഹായിച്ചതും ഖദീജയായിരുന്നു. വിശന്നു വലഞ്ഞ് ആര് വീട്ടിൽ വന്നാലും അവർ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും. അവരുടെ സൗഹൃദ വലയത്തിലേക്ക് സുധീറും എത്തി
advertisement
6/7
സുധീറിനെക്കാളും 15 വയസ് കൂടുതലായിരുന്നു ഖദീജയ്ക്ക്. അവർ ലിവിങ് ടുഗെദർ ബന്ധം നയിച്ചിരുന്ന വിവരം കോടമ്പാക്കത്തെ പരസ്യമായ രഹസ്യമായിരുന്നു. സുധീർ ആ ബന്ധത്തിൽ നിന്നും പുറത്തുവന്നതുമില്ല. കാലക്രമേണ സുധീറിന് സിനിമകൾ കുറഞ്ഞു തുടങ്ങി. ജീവിതത്തിലും അത് പ്രശ്നങ്ങൾ സൃഷ്‌ടിച്ചു. ഈ സമയം ഖദീജ ക്രിസ്തീയ ഭക്തിമാർഗത്തിൽ തിരിഞ്ഞു. ധ്യാനം കൂടി തിരികെവന്ന ഖദീജ, താൻ കാരണം സുധീറിന്റെ ജീവിതം നശിക്കാൻ പാടില്ല എന്ന നിലപാടെടുത്തു. സുഹൃത്തായ മനുവിന്റെ കൂടെ സുധീർ തിരികെ മഞ്ചേരിയിലേക്കും അവിടെ നിന്നും കോഴിക്കോട്ടേക്കും
advertisement
7/7
ഈ ബന്ധത്തിൽ നിന്നും പുറത്തുവന്ന സുധീറിന്റെ മാനസിക പ്രതിസന്ധി വളരെ വലുതായിരുന്നു. മദ്യത്തിൽ അഭയംപ്രാപിച്ചുവെങ്കിലും, പിൽക്കാലത്ത് അദ്ദേഹം അതിൽനിന്നുമെല്ലാം പുറത്തിറങ്ങി മറ്റൊരു കുടുംബജീവിതം ആരംഭിച്ചു. 2004ൽ ഹൃദയാഘാതത്തെ തുടർന്ന് സുധീർ അന്തരിച്ചു. 2017ൽ അർബുദബാധിതയായിരുന്ന ഖദീജ മരണപ്പെട്ടു
മലയാളം വാർത്തകൾ/Photogallery/Buzz/
മോഹൻലാൽ ശ്രീഹള്ളിയിലേക്ക് വഴി ചോദിക്കുന്ന നടി; മലയാള സിനിമയിലെ അപൂർവ പ്രണയത്തിലെ ഖദീജ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories