TRENDING:

ക്രിസ് ഗെയിലിന് ദീപികയ്ക്കൊപ്പം അഭിനയിക്കണം; ബോളിവുഡാണ് ലക്ഷ്യമെന്ന് വിൻഡീസ് ക്രിക്കറ്റർ

Last Updated:
'ഇനി ബോളിവുഡിൽ ഒരു സംഗീത ആൽബം ചെയ്യണം. അതും ദീപിക പദുക്കോണിനൊപ്പം അഭിനയിക്കണമെന്നാണ് എന്‍റെ ആഗ്രഹം'- ഗെയിൽ പറഞ്ഞു
advertisement
1/6
ക്രിസ് ഗെയിലിന് ദീപികയ്ക്കൊപ്പം അഭിനയിക്കണം; ബോളിവുഡാണ് ലക്ഷ്യമെന്ന് വിൻഡീസ് ക്രിക്കറ്റർ
ക്രീസിൽ ക്രിസ് ഗെയിൽ ഉണ്ടെങ്കിൽ ബോളർമാർക്ക് നെഞ്ചിടിപ്പേറും. ആ കരീബിയൻ വന്യതയുടെ ചൂടറിയാത്ത ബോളർമാർ കുറവായിരിക്കും. പേസെന്നോ സ്പിന്നെന്നോ വ്യത്യാസമില്ലാതെ പന്തുകൾ അതിർത്തിക്കപ്പുറത്തേക്ക് പറത്തുന്നതിൽ ഒരു ദാഷണ്യവും കാണിക്കാത്തയാളാണ് ക്രിസ് ഗെയിൽ.
advertisement
2/6
ക്രിക്കറ്റിൽനിന്ന് വിരമിച്ച ക്രിസ് ഗെയിൽ ഇപ്പോൾ കലാരംഗത്ത് പുതിയ ഇന്നിംഗ്സിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്ത്യൻ സംഗീതഞ്ജൻ ആർക്കോ പ്രാവോ മുഖർജിക്കൊപ്പമുള്ള ക്രിസ് ഗെയിലിന്‍റെ 'ഓ ഫാത്തിമ' എന്ന സം​ഗീത ആൽബം ഹിറ്റായതോടെ ഗെയിൽ അഭിനയത്തിലേക്ക് തിരിയാനുള്ള മോഹം തുറന്നുപറയുകയാണ്.
advertisement
3/6
ഇനി ബോളുവുഡാണ് തന്‍റെ ലക്ഷ്യമെന്നും താരം പറയുന്നു. ദീപിക പദുകോണിനൊപ്പം അഭിനയിച്ച് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ് ആഗ്രഹമെന്നും ഗെയിൽ പറഞ്ഞു.
advertisement
4/6
ഏറെ പ്രത്യേകതകളോടെയാണ് ഒ ഫാത്തിമ എന്ന ആൽബം പുറത്തിറങ്ങിയത്. ഇന്ത്യൻ സം​ഗീതവും ജമൈക്കൻ സം​ഗീതവും ഒരുമിച്ചതോടെ 'ഓ ഫാത്തിമ' വീഡിയോ ആൽബം സൂപ്പർഹിറ്റായി മാറുകയായിരുന്നു. ആൽബത്തിന്റെ രചനയും സം​ഗീതവും ക്രിസ് ​ഗെയിലും ആർക്കോ പ്രാവോ മുഖർജിയും ചേർന്നാണ് നിർവ്വഹിച്ചത്.
advertisement
5/6
'ഇന്ത്യയിലും ഐപിഎല്ലിലുമുള്ള എന്റെ ക്രിക്കറ്റ് ജീവിതം ഒരിക്കലും മറക്കാനാകാത്തതാണ്. ഏറെക്കാലമായി സംഗീതരംഗത്ത് പ്രവർത്തിക്കണമെന്ന മോഹമാണ് 'ഓ ഫാത്തിമ' യാഥാർഥ്യമാകാൻ കാരണം. മികച്ച ഗാനം, മികച്ച ലൊക്കേഷനുകൾ, മികച്ച പങ്കാളിത്തം എന്നിവകൊണ്ട് ശ്രദ്ധേയമാണ് ഈ ആൽബം'- ഗെയിൽ പറഞ്ഞു.
advertisement
6/6
'ഇനി ബോളിവുഡിൽ ഒരു സംഗീത ആൽബം ചെയ്യണം. അതും ദീപിക പദുക്കോണിനൊപ്പം അഭിനയിക്കണമെന്നാണ് എന്‍റെ ആഗ്രഹം'- ഗെയിൽ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
ക്രിസ് ഗെയിലിന് ദീപികയ്ക്കൊപ്പം അഭിനയിക്കണം; ബോളിവുഡാണ് ലക്ഷ്യമെന്ന് വിൻഡീസ് ക്രിക്കറ്റർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories