TRENDING:

സാനിയ മിര്‍സയുമായി വിവാഹം; അഭ്യൂഹങ്ങളോട് പ്രതികരിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

Last Updated:
ധൈര്യമുണ്ടെങ്കില്‍ വെരിഫെയ്ഡ് പേജുകളില്‍ നിന്ന് ഇക്കാര്യം ചോദിക്കാന്‍ ധൈര്യം കാണിച്ചാല്‍ താന്‍ മറുപടി പറയാമെന്നും ഷമി
advertisement
1/8
സാനിയ മിര്‍സയുമായി വിവാഹം; അഭ്യൂഹങ്ങളോട് പ്രതികരിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി
മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളം പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു.
advertisement
2/8
ശുഭാങ്കര്‍ മിശ്രയുമായുള്ള ഒരു യൂട്യൂബ് അഭിമുഖത്തിലായിരുന്നു ഷമി മൗനം വെടിഞ്ഞത്. ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ രൂക്ഷമായി ഭാഷയിലായിരുന്നു ഷമിയുടെ പ്രതികരണം.
advertisement
3/8
സമൂഹ മാധ്യമങ്ങളിൽ ഇത്തരം വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഷമി ആവശ്യപ്പെട്ടു.
advertisement
4/8
ഫോണ്‍ തുറന്നാല്‍ തന്നെ ഇത്തരം പോസ്റ്റുകളാണ് കാണുന്നതെന്നും തമാശയ്ക്ക് വേണ്ടിയാണെങ്കിലും അവ ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ടതാണെങ്കില്‍ ഷെയർ ചെയ്യുംമുൻപ് അതിനെ കുറിച്ച് ഒന്നുകൂടി ചിന്തിക്കണമെന്നും ഷമി ആവശ്യപ്പെട്ടു.
advertisement
5/8
ധൈര്യമുണ്ടെങ്കില്‍ വെരിഫെയ്ഡ് പേജുകളില്‍ നിന്ന് ഇക്കാര്യം ചോദിക്കാന്‍ ധൈര്യം കാണിച്ചാല്‍ താന്‍ മറുപടി പറയാമെന്നും ഷമി കൂട്ടിച്ചേര്‍ത്തു.
advertisement
6/8
മുന്‍ പാക് ക്രിക്കറ്റ് താരം ഷൊയെബ് മാലിക്കുമായി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സാനിയ മിർസ വിവാഹ ബന്ധം വേര്‍പെടുത്തിയത്. തൊട്ടുപിന്നാലെ മാലിക്ക് പാക് നടി സന ജാവേദിനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.
advertisement
7/8
മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനും വേർപിരിഞ്ഞാണ് താമസം. ഷമിക്കെതിരെ പരസ്യമായി ഹസിൻ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇതിനുപിന്നാലെയാണ് ഷമിയും സാനിയയുടെ വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.
advertisement
8/8
ഷമിയും സാനിയയും വിവാഹിതരായി എന്നതടക്കം വ്യാജ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത്തരം വ്യാജ പ്രചരണങ്ങള്‍ ശക്തമായതോടെ വിവാഹ വാര്‍ത്ത നിഷേധിച്ച് സാനിയയുടെ പിതാവ് ഇംറാന്‍ മിര്‍സ രംഗത്തുവന്നിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
സാനിയ മിര്‍സയുമായി വിവാഹം; അഭ്യൂഹങ്ങളോട് പ്രതികരിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories