Malaika Arora | അർജുൻ ജീവിതത്തിൽ ഇല്ല എന്ന് മലൈക പറയുകയാണോ; വാക്കുകളിൽ ദുരൂഹത കണ്ടെത്തി സോഷ്യൽ മീഡിയയിൽ ആരാധകർ
- Published by:user_57
- news18-malayalam
Last Updated:
അർജുൻ കപൂറുമായി ഇനി ഒന്നിക്കില്ല എന്ന് സൂചന നൽകുന്ന പോസ്റ്റുമായി മലൈക അറോറ
advertisement
1/7

എന്നാകും അവർ ജീവിതത്തിൽ ഭാര്യാ ഭർത്താക്കന്മാർ ആയി മാറുക എന്ന കാത്തിരിപ്പിലായിരുന്നു മലൈക അറോറ (Malaika Arora), അർജുൻ കപൂർ (Arjun Kapoor) ആരാധകർ. എന്നാലത്ര സുഖകരമല്ലാത്ത വാർത്തയാണ് കുറച്ചു നാളുകളായി കേൾക്കുന്നത്. അവർ ഇനിയൊരിക്കലും ഒന്നിക്കില്ല എന്നായിരുന്നു സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ നൽകിയ സൂചന. സ്ഥിരീകരണം ഇല്ലെങ്കിലും, കാര്യങ്ങൾ അത്ര പന്തിയല്ല എന്നതിൽ മറ്റു സംശയങ്ങൾക്കിടമില്ലാതായി
advertisement
2/7
മലൈക കൂടെയില്ലാതെ അർജുൻ വെക്കേഷൻ ആഘോഷിച്ചതിനു പുറമേ, മറ്റൊരു വിഷയവും ഇവർ പിരിഞ്ഞു എന്ന സംശയത്തിന് ബലം കൂട്ടി. അർജുൻ കപൂറിന്റെ ഒരു പോസ്റ്റിനും ഫോട്ടോയ്ക്കും മലൈക ലൈക്കോ കമന്റോ ചെയ്യാതായിരുന്നു വിഷയം. അതിനു ശേഷം മലൈകയുടെ ഏറ്റവും പുതിയ പോസ്റ്റുകളാണ് ഇപ്പോഴത്തെ ചർച്ചാവിഷയം (തുടർന്ന് വായിക്കുക)
advertisement
3/7
അർജുൻ കപൂറിന്റെ കുടുംബാംഗങ്ങളെ മലൈക അൺഫോളോ ചെയ്‌തു കൊണ്ടായിരുന്നു തുടക്കം. അർജുന്റെ പിതാവ് ബോണി കപൂർ, അനുജത്തിമാരായ അൻഷുല, ജാൻവി കപൂർ, ഖുഷി കപൂർ എന്നിവരെ ഇപ്പോൾ മലൈക ഫോളോ ചെയ്യുന്നില്ല
advertisement
4/7
എന്നാൽ മലൈക ഇപ്പോഴും അർജുൻ കപൂറിനെ ഫോളോ ചെയ്യുന്നുണ്ട്. പിരിഞ്ഞു എന്ന ഊഹാപോഹങ്ങൾ തുടരുന്നതിനിടെ മലൈക ചില പോസ്റ്റുകൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിലെത്തിച്ചു. മാറ്റത്തെക്കുറിച്ചാണ് മലൈകയുടെ വാക്കുകൾ
advertisement
5/7
'മാറ്റം ജീവിത നിയമമാണ്. ഭൂതവും, വർത്തമാനവും മാത്രം നോക്കുന്നവർക്ക് ഭാവി കാലം നഷ്‌ടമാകും എന്നുറപ്പാണ്,' എന്നാണ് മലൈക പോസ്റ്റ് ചെയ്ത വരികൾ
advertisement
6/7
അതേസമയം മലൈകക്ക് ശേഷം അർജുൻ കപൂർ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ കുശ കപിലയെ ഡേറ്റ് ചെയ്യുന്നു എന്ന് റിപോർട്ടുകൾ പുറത്തുവന്നു. കരൺ ജോഹറിന്റെ വീട്ടിൽ നടന്ന പാർട്ടിയിൽ ഇരുവരെയും ഒന്നിച്ചുകണ്ടതാണ് കാരണമായി പറയപ്പെടുന്നത്
advertisement
7/7
പക്ഷേ കുശ ഇതിനെതിരെ പ്രതികരിച്ചു. തന്റെ അമ്മ ഇത്തരം അസംബന്ധങ്ങൾ കണ്ടാൽ എന്താകും എന്നായിരുന്നു അവർക്ക് പറയാനുണ്ടായിരുന്നത്. ജൂൺ മാസത്തിലാണ് കുശ ഭർത്താവുമായി വേർപിരിഞ്ഞത് എന്നതും ഊഹാപോഹങ്ങൾക്ക് ബലമേകി
മലയാളം വാർത്തകൾ/Photogallery/Buzz/
Malaika Arora | അർജുൻ ജീവിതത്തിൽ ഇല്ല എന്ന് മലൈക പറയുകയാണോ; വാക്കുകളിൽ ദുരൂഹത കണ്ടെത്തി സോഷ്യൽ മീഡിയയിൽ ആരാധകർ