TRENDING:

ദീപികയുടെ മുതുക് നോക്കി വാടകഗർഭധാരണം എന്ന് ആരോപണം; ദീപികയും രൺവീറും ആദ്യത്തെ കൺമണിയെ പ്രതീക്ഷിക്കുമ്പോൾ

Last Updated:
ദീപികയുടെ മുതുകിന്റെ ചിത്രം കണ്ടവർ ഇത് വാടക ഗർഭധാരണമാണോ എന്ന് സംശയവുമായി രംഗത്തു വന്നുകഴിഞ്ഞു
advertisement
1/7
ദീപികയുടെ മുതുക് നോക്കി വാടകഗർഭധാരണം എന്ന് ആരോപണം; ദീപികയും രൺവീറും ആദ്യത്തെ കൺമണിയെ പ്രതീക്ഷിക്കുമ്പോൾ
ഗർഭിണികൾ എങ്ങും പോകാതെ ഗർഭകാലം മുഴുവൻ വീട്ടിൽ കഴിച്ചുകൂട്ടുന്ന യുഗം വളരെ മുൻപേ അവസാനിച്ചിരുന്നു. ഓഫീസിൽ പോകുന്നവർ മാത്രമല്ല, വെല്ലുവിളി നിറഞ്ഞ മറ്റു ജോലികൾ ചെയ്യുന്നവരും അവരുടെ മേഖലയിൽ ഗർഭകാലത്ത് സജീവമാകാറുണ്ട്. നടി ദീപിക പദുകോൺ (Deepika Padukone) അതിനുദാഹരണമാണ്. ഇപ്പോഴും ദീപികയെ പൊതുവേദികളിൽ കാണാം
advertisement
2/7
ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ദീപികയും ഭർത്താവ് രൺവീർ സിംഗും. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ദമ്പതികൾ തങ്ങളുടെ ജീവിതത്തിലെ ആ സന്തോഷ വർത്തമാനം പ്രഖ്യാപിച്ചത്. പക്ഷേ ഇപ്പോൾ ദീപികയുടെ മുതുകിന്റെ ചിത്രം കണ്ടവർ ഇത് വാടക ഗർഭധാരണമാണോ എന്ന് സംശയവുമായി രംഗത്തു വന്നുകഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
3/7
ഗർഭിണിയായ ശേഷം ഒരിക്കൽ പോലും ദീപിക നിറവയർ പുറത്തുകാണുന്ന തരത്തിൽ വേഷം ധരിച്ചിട്ടില്ല. നടൻ രാം ചരണിന്റെ ഭാര്യ ഉപാസനയുടെ ഗർഭധാരണവും സമാന രീതിയിലായിരുന്നു. പ്രസവം വരെ ഒരിക്കൽ പോലും ഉപാസനയുടെ നിറവയർ വ്യക്തമായിരുന്നില്ല. അന്നും പലരും വാടക ഗർഭധാരണത്തിന്റെ സാധ്യത ഉയർത്തിക്കാട്ടി
advertisement
4/7
ഒരാഴ്ച മുൻപ് ദീപിക പോസ്റ്റ് ചെയ്ത ഈ ചിത്രമാണ് ഇപ്പോൾ അവരുടേത് സ്വയമേയുള്ള ഗർഭധാരണമല്ല എന്ന തരത്തിലെ പ്രചാരണത്തിന് ഇടവച്ചത്. ചിത്രം കണ്ട നിങ്ങൾക്കാർക്കെങ്കിലും ഇതിൽ സംശയത്തിനിടയുണ്ടോ?
advertisement
5/7
വെയിലേറ്റ വരകൾ അഥവാ ടാൻ ലൈനുകളാണ് ചർച്ചയ്ക്ക് വഴിവച്ചത്. കമിഴ്ന്നു കിടന്നാൽ മാത്രം ലഭിക്കുന്ന ഈ വരകൾ ഗർഭിണിയായ ദീപികയ്ക്ക് സാധ്യമാണോ എന്നാണ് ചോദ്യം. അല്ലാത്ത നിലയിലെങ്കിൽ ടാൻ ലൈനുകൾ ഇത്രയും തെളിഞ്ഞു വരില്ല എന്ന് ഒരുപക്ഷത്തിനിടെ വാദം
advertisement
6/7
രൺബീർ കപൂറുമായുള്ള പ്രണയകാലത്ത് ദീപിക കഴുത്തിന് താഴെയായി പതിപ്പിച്ച സ്പെഷ്യൽ ടാറ്റുവും മുകളിൽ കണ്ട ചിത്രത്തിൽ അപ്രത്യക്ഷമായിരുന്നു. ചിത്രം പകർത്തിയത് ദീപികയുടെ ഭർത്താവ് രൺവീർ സിംഗും
advertisement
7/7
ഫെബ്രുവരി മാസത്തിൽ ദീപിക പദുകോണും രൺവീർ സിങ്ങും ആദ്യത്തെ കൺമണിയെ കാത്തിരിക്കുന്ന വിശേഷം പങ്കിട്ട ഇൻസ്റ്റഗ്രാം പോസ്റ്റ്
മലയാളം വാർത്തകൾ/Photogallery/Buzz/
ദീപികയുടെ മുതുക് നോക്കി വാടകഗർഭധാരണം എന്ന് ആരോപണം; ദീപികയും രൺവീറും ആദ്യത്തെ കൺമണിയെ പ്രതീക്ഷിക്കുമ്പോൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories