TRENDING:

വയസ് 31, ദാവണിയും നെറ്റിയിൽ കുറിയും; ഇൻസ്റ്റഗ്രാമിൽ നിന്നും നാല് ലക്ഷം മാസവരുമാനമുണ്ട് ഈ സുന്ദരിക്ക്

Last Updated:
മാസം 440 രൂപ നൽകി സബ്സ്ക്രൈബ് ചെയ്താൽ എക്‌സ്‌ക്‌ളൂസീവ് കണ്ടന്റ് ലഭ്യമാവും
advertisement
1/6
വയസ് 31, ദാവണിയും നെറ്റിയിൽ കുറിയും; ഇൻസ്റ്റഗ്രാമിൽ നിന്നും നാല് ലക്ഷം മാസവരുമാനമുണ്ട് ഈ സുന്ദരിക്ക്
സെലിബ്രിറ്റി എന്ന പേര് വേണമെങ്കിൽ ഒരുകാലത്ത് സിനിമയിലോ സീരിയലിലോ അഭിനയിച്ച് പ്രതിഭ തെളിയിക്കണമായിരുന്നു. അതുമല്ലെങ്കിൽ, ക്രിക്കറ്റ് പോലുള്ള ജനകീയ സ്പോർട്സിൽ മാറ്റുരയ്ക്കണം. സോഷ്യൽ മീഡിയയുടെ വരവോടു കൂടി സാധാരണക്കാരായവരും ആ സ്റ്റാറ്റസ് നേടാൻ ആരംഭിച്ചു. ഇന്ന് സെലിബ്രിറ്റി എന്ന വിളി വേണമെങ്കിൽ, വലുതോ ചെറുതോ ആയ സ്‌ക്രീനുകളിൽ നിറയേണ്ട ആവശ്യം അവർക്കാർക്കുമില്ല. അതിന് കേരളത്തിനകത്തും പുറത്തും നിരവധിപ്പേർ തെളിവായുണ്ട്. അങ്ങനെ ഒരാളെക്കൂടി പരിചയപ്പെട്ടോളൂ. നടിയും ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസറുമായ ദർശ ഗുപ്തയാണത് (Dharsha Gupta). നടിയുടെ വരുമാനത്തെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു
advertisement
2/6
തമിഴ് ടെലിവിഷനിൽ പ്രക്ഷേപണം ചെയ്ത 'മുള്ളും മലരും' ആണ് ദർശ ഗുപ്തയുടെ ആദ്യ ടി.വി. പരമ്പര. ബിഗ് ബോസ് 8ലും ദർശ മാറ്റുരച്ചു. സ്റ്റാർ വിജയ്‌യിലെ 'സെന്തൂര പൂവേ' എന്ന പരമ്പരയിലും അവർ അഭിനയിച്ചിരുന്നു. എന്നിരുന്നാലും, സ്വന്തമായി ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നല്ല നിലയിൽ നടത്താൻ സാധിച്ചാൽ, സിനിമയിലും സീരിയലിലും അഭിനയിച്ചു കിട്ടുന്ന വരുമാനത്തേക്കാൾ കൂടുതൽ സമ്പാദിക്കാൻ സാധിക്കും എന്ന കണ്ടെത്തലിൽ, ദർശ ഗുപ്തയെ പോലുള്ള താരങ്ങൾ മികച്ച രീതിയിൽ പണം നേടുന്നുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
ബിഗ് ബോസിലൂടെയാണ് ദർശയെ കൂടുതൽപ്പേരും അറിയുന്നത്. മലയാളിയല്ലെങ്കിലും കണ്ടാൽ മലയാളി മങ്ക എന്ന് തോന്നിക്കുന്ന ലുക്കുണ്ട് ഈ യുവതിക്ക്. മുല്ലപ്പൂവും, ദാവണിയും നെറ്റിയിലെ കുറിയുമായി പോസ് ചെയ്യുന്ന ഈ 31കാരിയുടെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിൽ സജീവമാണ്. മോഹൻ ജി. സംവിധാനം ചെയ്ത 'രുദ്രതാണ്ഡവം' എന്ന സിനിമയാണ് ദർശ ഗുപ്തയുടെ അരങ്ങേറ്റം. ഈ ചിത്രം 2021ൽ തിയേറ്ററുകളിൽ റിലീസ് ചെയ്‌തു. 2022ൽ 'ഒ മൈ ഗോസ്റ്റ്' എന്ന സിനിമയിലും അവർ വേഷമിട്ടു. രണ്ടു സിനിമകളിൽ അഭിനയിച്ചുവെങ്കിലും, മിനി സ്ക്രീൻ ആണ് ദർശ ഗുപ്ത എന്ന നടിക്ക് മേൽവിലാസം സൃഷ്‌ടിച്ചത്‌
advertisement
4/6
'അവളും നാനും' എന്ന പരമ്പരയിൽ മാനസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ദർശ ഗുപ്തയായിരുന്നു. 'കുക്ക് വിത്ത് കോമാളി' എന്ന ടി.വി. ഷോയുടെ രണ്ടാം സീസണിൽ ദർശ പങ്കെടുത്തിരുന്നു. 'സൂപ്പർ സിംഗർ 8' എന്ന ഷോയും ദർശയ്ക്ക് വേണ്ടത്ര ശ്രദ്ധ നൽകി. ഇൻസ്റ്റഗ്രാമിൽ ഇവർക്ക് 2.3M ഫോളോവേഴ്സ് ഉണ്ട്. ഇതിൽ അവർ നിരന്തരമായി ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്. ചില ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യുക വഴിയാണ് ദർശയുടെ ഇൻസ്റ്റഗ്രാം വരുമാനം വളരുന്നത്. ഇതിൽ ഒന്നും ഉൾപ്പെടാത്ത മറ്റൊരു വിഭാഗം കൂടിയുണ്ട്. അതുവഴി അവർ കൈനിറയെ പണം നേടുന്നു എന്നാണ് റിപ്പോർട്ട്
advertisement
5/6
 ഇൻസ്റ്റഗ്രാം പേജിൽ സബ്സ്ക്രിപ്ഷൻ സേവനം നൽകുന്നയാൾ കൂടിയാണ് ദർശ ഗുപ്ത. ഇവിടെ അവർ സ്‌പെഷൽ വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുണ്ടത്രേ. ഇത് സബ്സ്ക്രൈബ് ചെയ്യണം എങ്കിൽ, മാസവാരി സംഖ്യയായ 440 രൂപ നൽകേണ്ടതുണ്ട്. ഈ സേവനം ഇതിനോടകം 961 ആൾക്കാർ സബ്സ്ക്രൈബ് ചെയ്തിട്ടുമുണ്ട്. ഈ വഴിയിൽ മാത്രം ദർശ ഗുപ്തയുടെ വരുമാനം നാല് ലക്ഷം കവിയും. ഇൻസ്റ്റഗ്രാമിലെ തന്നെ മറ്റു മേഖലകളിലൂടെ ഇവർക്ക് കിട്ടുന്ന വരുമാനം എത്രയുണ്ട് എന്ന കാര്യം വ്യക്തമല്ല
advertisement
6/6
 സമ്പാദിക്കുന്നത് പോലെത്തന്നെ ദർശ ഗുപ്ത നിരവധിപ്പേർക്ക് സഹായം ചെയ്യാറുമുണ്ട്. കോവിഡ് നാളുകളിൽ, ദർശ 20,000 പേർക്ക് താമസവും അടിസ്ഥാന മെഡിക്കൽ സൗകര്യങ്ങളും നൽകി. 'ഹാർട്ട് ഓഫ് ദി ഇയർ' എന്ന പുരസ്കാരവും ദർശ ഗുപ്ത നേടിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
വയസ് 31, ദാവണിയും നെറ്റിയിൽ കുറിയും; ഇൻസ്റ്റഗ്രാമിൽ നിന്നും നാല് ലക്ഷം മാസവരുമാനമുണ്ട് ഈ സുന്ദരിക്ക്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories