TRENDING:

Trisha | അഭിപ്രായവ്യത്യാസത്തെ തുടർന്ന് തൃഷ ഇറങ്ങി പോയി എന്ന് പ്രചരണം, വിശദീകരണവുമായി അമ്മ ഉമ; 'ലിയോ'യിൽ സംഭവിച്ചത്

Last Updated:
തൃഷയെ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തയ്ക്കു പിന്നിലെന്ത്?
advertisement
1/7
അഭിപ്രായവ്യത്യാസത്തെ തുടർന്ന് തൃഷ ഇറങ്ങി പോയി എന്ന് പ്രചരണം, വിശദീകരണവുമായി അമ്മ ഉമ; 'ലിയോ'യിൽ സംഭവിച്ചത്
നീണ്ട 14 വർഷങ്ങൾക്കു ശേഷം നടി തൃഷയും (Trisha) നടൻ വിജയ്‍യും (Thalapathy Vijay) ഒന്നിക്കുന്ന ചിത്രമാണ് 'ലിയോ' (Leo movie). ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്തിടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. തീർത്തും ഉദ്വേഗം നിറഞ്ഞ ഒരു പ്രോമോ സോംഗിലൂടെയാണ് സിനിമയുടെ പേര് വെളിപ്പെട്ടത്. ചിത്രീകരണം കശ്മീരിൽ പുരോഗമിക്കുകയാണ്
advertisement
2/7
എന്നാൽ ഇതിനിടെ തൃഷയെ സംബന്ധിച്ച് ഒരു വാർത്ത സോഷ്യൽ മീഡിയയിൽ ഉടനീളം പ്രചരിക്കുകയാണ്‌. നടി പ്രചരണത്തിൽ പറയുന്നത് പോലെ ഇറങ്ങിപോയതാണോ, മറ്റു പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നാണ് പലരുടെയും ചോദ്യം. ഒടുവിൽ വിശദീകരണവുമായി തൃഷയുടെ അമ്മ ഉമ തന്നെ രംഗത്തെത്തി. ഈ കാണുന്ന ചിത്രം തന്നെയാണ് വിഷയം (തുടർന്ന് വായിക്കുക)
advertisement
3/7
കശ്മീരിൽ വളരെ വേഗം ചിത്രീകരണം പുരോഗമിക്കവേ, തൃഷയെ ചെന്നൈ എയർപോർട്ടിൽ കണ്ടതാണ് വിഷയമായത്. നടി ചെന്നൈ എയർപോർട്ടിൽ ആരാധകർക്കൊപ്പം നിൽക്കുന്ന ദൃശ്യമാണ് പുറത്തായത്. ക്രീയേറ്റീവ് ആശയ വ്യത്യാസത്തെ തുടർന്ന് നടി പിന്മാറി എന്നായിരുന്നു റിപ്പോർട്ട്
advertisement
4/7
പ്രചരിക്കുന്ന ചിത്രം എപ്പോൾ എടുത്തതാണെന്നു വ്യക്തമല്ല. തമിഴ്നാട്ടിൽ ജനുവരി ആദ്യവാരം മുതൽ 'ലിയോ' ചിത്രീകരണത്തിലുണ്ട്. ഒരു പ്രാദേശിക ടി.വി. ചാനലിന് നൽകിയ അഭിമുഖത്തിൽ തൃഷയുടെ അമ്മ ഉമയാണ് വിശദീകരണം നൽകിയത്
advertisement
5/7
തൃഷ ഇപ്പോഴും കശ്മീരിൽ ഉണ്ടെന്നും, തന്റെ ഭാഗങ്ങൾ ചിത്രീകരിക്കുകയാണെന്നും തൃഷയുടെ അമ്മ വിശദീകരിച്ചു
advertisement
6/7
കശ്മീരിൽ നടക്കുന്നത് സിനിമയുടെ രണ്ടാം ഷെഡ്യൂൾ ആണ്. കശ്മീരിലെ അതിരൂക്ഷമായ കാലാവസ്ഥ കാരണം ലിയോയുടെ സെറ്റിൽ വച്ച് തൃഷയ്ക്ക് അസുഖം ബാധിച്ചതെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. എന്നാൽ ഉമാ കൃഷ്ണൻ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ്
advertisement
7/7
തൃഷ നായികയായി വരുമ്പോൾ സഞ്ജയ് ദത്താണ് വില്ലൻ കഥാപാത്രമായി എത്തുന്നത്. മിഷ്‌കിൻ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, അർജുൻ സർജ, സാൻഡി, മൻസൂർ അലി ഖാൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ലളിത് കുമാറിന്റെ സെവൻ സ്‌ക്രീൻ സ്റ്റുഡിയോസാണ് വൻ ബജറ്റിൽ ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ എന്റർടെയ്‌നറിന് അനിരുദ്ധ് രവിചന്ദർ സംഗീതം നൽകും
മലയാളം വാർത്തകൾ/Photogallery/Buzz/
Trisha | അഭിപ്രായവ്യത്യാസത്തെ തുടർന്ന് തൃഷ ഇറങ്ങി പോയി എന്ന് പ്രചരണം, വിശദീകരണവുമായി അമ്മ ഉമ; 'ലിയോ'യിൽ സംഭവിച്ചത്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories