Dileep | Kavya | കാവ്യയോടൊരു സ്വകാര്യം; സ്കൂളിൽ അതിഥികളായി ദിലീപും കാവ്യാ മാധവനും
- Published by:user_57
- news18-malayalam
Last Updated:
ഇരുവരെയും മേളതാള അകമ്പടിയോടെയാണ് സ്കൂളിലേക്ക് സ്വീകരിച്ചത്
advertisement
1/7

വീണ്ടും പൊതുവേദിയിൽ നടൻ ദിലീപും (Dileep) ഭാര്യ കാവ്യാ മാധവനും (Kavya Madhavan) ഒന്നിച്ച്. പാലക്കാട് ചെർപ്പുളശ്ശേരിയിലെ സ്വകാര്യ സ്കൂളിലാണ് താരദമ്പതികൾ അതിഥികളായി പങ്കെടുത്തത്. ഇരുവരെയും മേളതാള അകമ്പടിയോടെയാണ് സ്കൂളിലേക്ക് സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ഇരുവർക്കുമൊപ്പമില്ല (ഫോട്ടോ: ദിലീപ് ഓൺലൈൻ)
advertisement
2/7
ദിലീപിന്റെ കൈപിടിച്ച് കാവ്യാ മാധവൻ സ്വീകരണത്തിൽ പങ്കാളിയായി. വേദിയിൽ എത്തും മുൻപേ ഇരുവരുടെയും ആരാധകർ ഒരു സെൽഫിക്കായി പിന്നാലെ കൂടുകയും ചെയ്തു (ഫോട്ടോ: ദിലീപ് ഓൺലൈൻ) -തുടർന്ന് വായിക്കുക-
advertisement
3/7
വളരെ സിമ്പിൾ ആയ പച്ച നിറമുള്ള ചുരിദാർ ആയിരുന്നു കാവ്യയുടെ വേഷം. ദിലീപ് വെള്ള നിറത്തിലെ കുർത്തയും പൈജാമയുമാണ് ധരിച്ചത് (ഫോട്ടോ: ദിലീപ് ഓൺലൈൻ)
advertisement
4/7
ദിലീപിനും കാവ്യക്കുമൊപ്പം സ്കൂൾ അധികൃതരും ചേർന്നായിരുന്നു സ്വീകരണം (ഫോട്ടോ: വെറൈറ്റി മീഡിയ)
advertisement
5/7
'കേശു ഈ വീടിന്റെ നാഥൻ' എന്ന സിനിമയാണ് ദിലീപിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ഇത് ഒ.ടി.ടി. റിലീസ് ആയിരുന്നു. നാദിർഷ സംവിധാനം ചെയ്ത ചിത്രമാണ് (ഫോട്ടോ: ദിലീപ് ഓൺലൈൻ)
advertisement
6/7
അടുത്തതായി 'വോയിസ് ഓഫ് സത്യനാഥൻ' എന്ന സിനിമയാണ് റിലീസിന് തയാറെടുക്കുന്നത്. എല്ലാതവണയും പോലെ ദിലീപ് ഇക്കുറിയും ശബരിമല ദർശനം നടത്തിയിരുന്നു
advertisement
7/7
ദിലീപും കാവ്യാ മാധവനും മീനാക്ഷിയും മഹാലക്ഷ്മിയും
മലയാളം വാർത്തകൾ/Photogallery/Buzz/
Dileep | Kavya | കാവ്യയോടൊരു സ്വകാര്യം; സ്കൂളിൽ അതിഥികളായി ദിലീപും കാവ്യാ മാധവനും