Dileep Kavya | ദിലീപേട്ടാ, ഒരു കാര്യം പറയട്ടെ; ദിലീപിന്റെ കാതിൽ സ്വകാര്യം പറഞ്ഞ് കാവ്യാ മാധവൻ; താരദമ്പതികളുടെ പുത്തൻ ചിത്രങ്ങൾ ശ്രദ്ധേയം
- Published by:user_57
- news18-malayalam
Last Updated:
ഒരേ നിറത്തിലെ വേഷവുമായി ദിലീപും കാവ്യയും. കാവ്യയുടെ സാരി സ്വന്തം ബ്രാൻഡ് ആയ ലക്ഷ്യയുടേതാണ്
advertisement
1/7

എവിടെവച്ച് എപ്പോൾ കണ്ടാലും പ്രേക്ഷകർക്ക് ഏറെ സ്നേഹം തോന്നുന്ന ദമ്പതികളാണ് ദിലീപും (Dileep) കാവ്യാ മാധവനും (Kavya Madhavan). വളരെ കുറച്ചു മാത്രമേ ഇവരെ ഒരേസമയം എവിടെയെങ്കിലും കാണാൻ സാധിക്കൂ. പല സാഹചര്യങ്ങളിലും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും കൂടി ഉണ്ടാകും. ഇപ്പോൾ രണ്ടുപേരും പഠന തിരക്കിലായതും ദിലീപും കാവ്യയും മാത്രമാണ് ഇറങ്ങിയത് (ചിത്രങ്ങൾ: ദിലീപ് ഓൺലൈൻ)
advertisement
2/7
ഒരേ നിറത്തിലെ വേഷമാണ് ദിലീപും കാവ്യയും അണിഞ്ഞത്. കാവ്യയുടെ സാരി സ്വന്തം ബ്രാൻഡ് ആയ ലക്ഷ്യയുടേതാണ്. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇതേക്കുറിച്ച് പ്രത്യേക പോസ്റ്റുമുണ്ട്. തിളങ്ങുന്ന കസ്റ്റം മെയ്ഡ് ബ്ലൗസും സാരിയും ചേർന്നാൽ കാവ്യയുടെ ലുക്ക് പൂർത്തിയാകും
advertisement
3/7
ഒരു ആഘോഷച്ചടങ്ങിലാണ് ദമ്പതികൾ എന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തം. തന്റെ മാത്രം ചിത്രം ദിലീപ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ എത്തിച്ചിരുന്നു
advertisement
4/7
ഇക്കഴിഞ്ഞ ചിങ്ങം ഒന്നിനാണ് കാവ്യാ മാധവൻ ഇൻസ്റ്റഗ്രാം പ്രവേശനം നടത്തിയത്. ആരംഭവും ലക്ഷ്യയുടെ ഒരു വസ്ത്രം ധരിച്ചുകൊണ്ടായിരുന്നു. പ്രൊഫൈലിൽ ഓണവിശേഷങ്ങളും എത്തി
advertisement
5/7
ഏറെ നാളുകൾക്ക് ശേഷം റിലീസ് ചെയ്ത കുടുംബചിത്രമായ 'വോയിസ് ഓഫ് സത്യനാഥൻ' മികച്ച വിജയം നേടിയതിന്റെ സന്തോഷത്തിലാണ് ദിലീപ്. കുടുംബ പ്രേക്ഷകരെ തിയേറ്ററുകളിൽ എത്തിക്കാൻ സാധിച്ചു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്
advertisement
6/7
ദമ്പതികളുടെ മകൾ മഹാലക്ഷ്മി സ്കൂളിൽ പോയി തുടങ്ങി. കുടുംബം ഇപ്പോൾ ചെന്നൈയിലാണ് താമസം. 43.3K ഫോള്ളോവെർസ് ആണ് കാവ്യാ മാധവന്റെ ഇൻസ്റ്റഗ്രാം പേജിലുള്ളത്
advertisement
7/7
കാവ്യ ഫോളോ ചെയ്യുന്നത് ആകെ മൂന്ന് അക്കൗണ്ടുകളാണ്. ദിലീപ്, മീനാക്ഷി, തന്റെ വസ്ത്ര ബ്രാൻഡ് ആയ ലക്ഷ്യ എന്നിവയാണത്. വിവാഹശേഷം മുഴുവൻ സമയ കുടുംബിനിയായി മാറിയ കാവ്യാ മാധവൻ മകൾ മാമാട്ടി എന്ന് വിളിക്കുന്ന മഹാലക്ഷ്മിയുടെ കാര്യങ്ങൾ നോക്കുന്ന തിരക്കിലാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
Dileep Kavya | ദിലീപേട്ടാ, ഒരു കാര്യം പറയട്ടെ; ദിലീപിന്റെ കാതിൽ സ്വകാര്യം പറഞ്ഞ് കാവ്യാ മാധവൻ; താരദമ്പതികളുടെ പുത്തൻ ചിത്രങ്ങൾ ശ്രദ്ധേയം