TRENDING:

ദിലീപിനായി മറ്റൊരു വീട്ടിൽ എന്നും ചോറു വിളമ്പി കാത്തിരുന്ന അമ്മ; ആ കഥ പറയുന്ന മകൻ

Last Updated:
'എന്റുമ്മാക്ക് ഞാൻ ചെല്ലാത്തതിനെക്കാളും വിഷമമാണ്. അവൻ വന്നില്ലാന്നേ പറയൂ എന്നോട്. അങ്ങനെയൊരു സഹോദരനാണ്'
advertisement
1/6
ദിലീപിനായി മറ്റൊരു വീട്ടിൽ എന്നും ചോറു വിളമ്പി കാത്തിരുന്ന അമ്മ; ആ കഥ പറയുന്ന മകൻ
ഒന്നിന് പിറകെ, ഒന്നായി തുടരെത്തുടരെ ഹിറ്റുകൾ നിർമിച്ച കൂട്ടുകെട്ടുകൾ മലയാള സിനിമയിൽ ഒരുകാലത്തെ സ്ഥിരം കാഴ്ചയായിരുന്നു. അതും, വർഷങ്ങളോളം ആ വിജയ ടീം നിലനിൽക്കുകയും ചെയ്യും. ഒന്നിച്ച് പഠിച്ചോ കളിച്ചോ വളർന്നു വലുതായവരാകും അത്തരം ടീമുകളിൽ പലപ്പോഴും ഉണ്ടാവുക. നടൻ മോഹൻലാൽ, മണിയൻപിള്ള രാജു, സംവിധായകൻ പ്രിയദർശൻ എന്നിവരുടെ കൂട്ടുകെട്ടിന് പിന്നിലും ഇങ്ങനെയൊരു സുഹൃദ്ബന്ധമുണ്ട്. ചുരുങ്ങിയ സാഹചര്യങ്ങളിലും ഒരു പായിൽ ഉറങ്ങിയും ഒരു പാത്രത്തിൽ ഉണ്ടും ചിലവിട്ട കൗമാര കാലങ്ങൾ. ഇതിൽ ആരുടെ വീട്ടിൽ കയറിയും 'അമ്മേ ചോറ്' എന്ന് ചോദിക്കാനുള്ള സ്വാതന്ത്ര്യം. ദിലീപിനും ഉണ്ട് അങ്ങനെയൊരു കഥ പറയാൻ
advertisement
2/6
ഇവിടെ ഒന്നിച്ച് പഠിച്ചതിന്റെയോ വളർന്നതിന്റെയോ കഥ കേൾക്കാൻ കഴിഞ്ഞെന്നു വരില്ല. അവർ കണ്ടുമുട്ടുന്നതും, പരിചയപ്പെടുന്നതും എല്ലാം പ്രൊഫഷണൽ ബന്ധങ്ങളിലൂടെയാണ്. ഇരുവരും സാമ്പത്തികശേഷിയുടെ കാര്യത്തിൽ അത്ര മെച്ചമൊന്നുമില്ലാത്ത സാഹചര്യത്തിൽ നിന്നും വന്നവർ. അവരുടെ കൂട്ടുകെട്ടിൽ സിനിമ, പാരഡി കാസറ്റ് നിർമാണം എന്നുവേണ്ട സംവിധായകനും നടനും എന്ന നിലയിൽ വരെയെത്തി. ആദ്യമായി ഗൾഫ് യാത്ര തരപ്പെടുത്തികൊടുക്കാൻ നേരം ദിലീപ് ആ കൂട്ടുകാരന്റെ മുന്നിൽ നിന്ന കഥ ആ കൂട്ടുകാരൻ രസകരമായി വിവരിച്ചിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
ആ കൂട്ടുകാരന്റെ പേര് നാദിർഷ. പറയാൻ തുടങ്ങിയാൽ കൂട്ടുകെട്ടിന്റെ എണ്ണമറ്റ കഥകൾ അവർക്കുണ്ടാകും. അത്രയേറെ വർഷങ്ങൾ നീളുന്നു ആ സൗഹൃദത്തിന്റെ കണക്ക്. വിദേശയാത്രയിൽ തന്നെയും കൂട്ടുമോ എന്ന ചോദ്യത്തിനായി, മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ടു വിനയപുരസ്സരം നിൽക്കുന്ന ചെറുപ്പക്കാരനെ കണ്ട കാര്യം നാദിർഷ പലപ്പോഴായി ഓർത്തിട്ടുണ്ട്. ഇവരുടെ കൂട്ടത്തിൽ നടൻ കലാഭവൻ മണി കൂടി ചേർന്നാൽ സൗഹൃദക്കൂട്ട് പൂർണം
advertisement
4/6
'മാനത്തെ കൊട്ടാരം', 'ഏഴരക്കൂട്ടം' മുതലായ ആദ്യകാല ചിത്രങ്ങൾ നോക്കിയാൽ അതിൽ ദിലീപിനെയും നാദിർഷയെയും ഒന്നിച്ച് കാണാൻ സാധിക്കും. നാദിർഷയെ ആദ്യ കാലങ്ങളിൽ പ്രേക്ഷകർ കൂടുതൽ പരിചയപ്പെട്ടത് ഗായകൻ എന്ന നിലയിലാണ്. ദിലീപിനും നാദിർഷയ്ക്കും ഏറ്റവും, ശ്രദ്ധ നേടിക്കൊടുത്തത് അക്കാലത്തെ ഏഷ്യാനെറ്റ് ചാനലിലെ പരിപാടികളും. ഇതിൽ ദിലീപ്, സലിം കുമാർ എന്നിവർ കോമിക്കോളയിൽ തിളങ്ങിയപ്പോൾ, ഇതേ ചാനലിലെ സംഗീത പരിപാടിയിൽ നാദിർഷ അവതാരകനായി. പ്രേക്ഷകരും താരങ്ങളും ഉൾപ്പെടെ ഈ പരിപാടിയിൽ മത്സരാർത്ഥികളായി എത്തിയിട്ടുണ്ട്
advertisement
5/6
ഇവർ തമ്മിലെ സൗഹൃദം എങ്ങനെയാണോ, അതുപോലെ തന്നെയാണ് അവരുടെ കുടുംബങ്ങൾക്കും. തന്റെ ഉമ്മയ്ക്ക് ദിലീപ് മകന്റെ കൂട്ടുകാരനല്ല, മകൻ തന്നെ. 'എന്റെ വീട്ടിലും അവന്റെ വീട്ടിലും എന്നും രാത്രി ഞങ്ങളുടെ അമ്മമാർ ചോറ് വിളമ്പി വച്ചിരിക്കും. ആരുടെ വീട്ടിലേക്കാണ് ഞങ്ങൾ ചെല്ലുന്നത് എന്നറിയാൻ പറ്റില്ല. ദിലീപിന്റെ വീട്ടിലെ ഒരംഗമാണ് ഞാൻ. അമ്മയുടെ ഒരു മകനാണ് ഞാൻ. എന്റെ ഉമ്മാനോട് എത്ര മക്കളുണ്ട് എന്ന് ചോദിച്ചാൽ, ഞങ്ങൾ അഞ്ച് മക്കളുടെ കൂടെ ദിലീപിനെയും ചേർത്ത് ആറാമത് ഒരു മോൻ കൂടിയുണ്ട് എന്ന് പറയും...
advertisement
6/6
എന്തെങ്കിലും ആവശ്യത്തിന് കണ്ടില്ലെങ്കിൽ സങ്കടം വരികയും ചെയ്യും. ദിലീപിനെ കണ്ടില്ലെങ്കിൽ എന്റുമ്മാക്ക് ഞാൻ ചെല്ലാത്തതിനെക്കാളും വിഷമമാണ്. അവൻ വന്നില്ലാന്നേ പറയൂ എന്നോട്. അങ്ങനെയൊരു സഹോദരനാണ്. സുഹൃത്ത് എന്ന് പറയാൻ പറ്റില്ല', നാദിർഷ പറയുന്നു. നാദിർഷ സംവിധാനം ചെയ്ത 'കേശു ഈ വീടിന്റെ നാഥൻ' എന്ന ചിത്രത്തിൽ ദിലീപ് നായകനായി. കോവിഡ് നാളുകളിൽ ഒ.ടി.ടി. റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
ദിലീപിനായി മറ്റൊരു വീട്ടിൽ എന്നും ചോറു വിളമ്പി കാത്തിരുന്ന അമ്മ; ആ കഥ പറയുന്ന മകൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories