ദളപതി വിജയ് എനിക്ക് ഭാര്യയെപ്പോലെയാണ്; ഷാരൂഖ് എനിക്ക് അമ്മയെപ്പോലെയും; സംവിധായകൻ അറ്റ്ലി
- Published by:Sarika KP
- news18-malayalam
Last Updated:
ദളപതി വിജയ്, ഷാരൂഖ് ഖാന്‍ എന്നിവരെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അറ്റ്ലി പങ്കുവച്ചത്.
advertisement
1/8

തമിഴിൽ തുടങ്ങി ബോളിവുഡിൽ വരെ തന്റെ വിജയം കുറിച്ച സംവിധായകനാണ് അറ്റ്ലി. ഇന്ത്യൻ സിനിമയിൽ പത്ത് വർഷം പൂർത്തിയാക്കുമ്പോള്‍ 5 സൂപ്പർ ഹിറ്റ് സിനിമകളാണ് ആറ്റ്ലീ സംവിധാനം ചെയ്തത്.
advertisement
2/8
ഇതിൽ സൂപ്പർസ്റ്റാർ ദളപതി വിജയ്‌ക്കൊപ്പവും ജവാനിലൂടെ ഷാരൂഖ് ഖാനൊപ്പവും ചേർന്ന് ആരാധകർക്കിടയിൽ ആറ്റ്ലി താരമായി മാറി. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജവാൻ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് ഇപ്പോഴും കുതിപ്പ് തുടരുന്നു.
advertisement
3/8
ആഗോള തലത്തിൽ 1,100 കോടി വാരിക്കൂട്ടിയപ്പോൾ ഇന്ത്യന്‍ ആഭ്യന്തര ബോക്സോഫീസില്‍ 600 കോടി രൂപയും ചിത്രം നേടി. ഇപ്പോൾ ആരാധകർക്കിടയിൽ അറ്റലി തരംഗമായി മാറിയിരിക്കുകയാണ്.
advertisement
4/8
ഇതിനിടെയിൽ താരം പറഞ്ഞ ഒരു വാക്കാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അറ്റ്ലിയോട് ഷാരൂഖിനെയാണോ, വിജയിയെ ആണോ താങ്കല്‍ ഒരു ഘട്ടത്തില്‍ തിരഞ്ഞെടുക്കുക എന്ന അവതാരകയുടെ ചോദ്യത്തിനുള്ള ഉത്തരമാണ് ആരാധകരിൽ ആകാംഷയുണർത്തിയത്.
advertisement
5/8
അടുത്തിടെ ഇന്ത്യടുഡേ കോണ്‍ക്സേവില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയിലാണ് അറ്റ്ലിയുടെ മറുപടി. ദളപതി വിജയ് എനിക്ക് ഭാര്യയെപ്പോലെയാണ്, അതേ സമയം ഷാരൂഖ് എനിക്ക് അമ്മയെപ്പോലെയും.
advertisement
6/8
ഒരുഘട്ടത്തിലും എനിക്ക് ഒരാളെ ഉപേക്ഷിക്കാന്‍ സാധിക്കില്ല. എനിക്ക് അവരെ രണ്ടുപേരെയും അടുത്ത് തന്നെ നിര്‍ത്തേണ്ടി വരുമെന്ന് അറ്റ്ലി പറഞ്ഞു. ഈ രാജ്യത്ത് പല സംവിധായകരുണ്ട്. എന്നാല്‍ ഷാരൂഖ് എന്നെ വിളിച്ച് ഒരു ചിത്രം ചെയ്യാന്‍ പറഞ്ഞു. അതായത് അദ്ദേഹം എന്നെ വിശ്വസിച്ചു.
advertisement
7/8
പക്ഷെ അതിന്‍റെ കാരണം ഇന്നും എനിക്കറിയില്ല. എന്നാല്‍ അത് ജവാന്‍ വിശ്വസ്തതയോടെയും സ്നേഹത്തോടെയും പൂര്‍ത്തിയാക്കാന്‍ എന്നെ പ്രാപ്തനാക്കി. 2019 ല്‍ തന്നെ അദ്ദേഹം ചെന്നൈയില്‍ വന്ന് ചിത്രത്തിന്‍റെ ജോലികള്‍ ഞങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും അറ്റ്ലി പറഞ്ഞു.
advertisement
8/8
ദളപതി വിജയ് കാരണമാണ് താൻ ഇന്ന് നിൽക്കുന്നതെന്നും. അദ്ദേഹം തനിക്ക് ബാക്ക് ടു ബാക്ക് സിനിമകൾ തന്നിട്ടുണ്ടെന്നും. അദ്ദേഹം തന്നെ ശരിക്കും വിശ്വസിച്ചുവെന്നും അറ്റ്ലി പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
ദളപതി വിജയ് എനിക്ക് ഭാര്യയെപ്പോലെയാണ്; ഷാരൂഖ് എനിക്ക് അമ്മയെപ്പോലെയും; സംവിധായകൻ അറ്റ്ലി