അമ്മു എന്നോ ചേച്ചി എന്നോ അല്ല; അഹാനയ്ക്ക് ദിയ നൽകിയ പേര്, വാട്സാപ്പിലും ഇങ്ങനെ
- Published by:meera_57
- news18-malayalam
Last Updated:
അഹാനയ്ക്ക് പിറന്നാൾ ആശംസിച്ച ദിയയുടെ വാട്സാപ്പ് സ്ക്രീൻഷോട്ട്
advertisement
1/6

വളരെയേറെ പൊതുസ്വീകാര്യതയുള്ള താരകുടുംബത്തിലെ മൂത്ത മകളാണ് അഹാന കൃഷ്ണ (Ahaana Krishna). അമ്മു എന്ന് വിളിപ്പേരുള്ള അഹാനയുടെ ഇളയസഹോദരിമാരും ഫാൻസിനിടയിൽ ശ്രദ്ധേയരാണ്. ഇക്കഴിഞ്ഞ ദിവസമാണ് അഹാന കൃഷ്ണ ജന്മദിനം ആഘോഷിച്ചത്. അമ്മ സിന്ധു കൃഷ്ണയുടെ ഒപ്പം അബുദാബി വരെ യാത്ര ചെയ്ത് അമ്മയും മകളും മാത്രം ചേർന്നുള്ള ആഘോഷമാണ് അരങ്ങേറിയത്. അബുദാബിയുടെ ദൃശ്യമനോഹാരിതയുടെ പശ്ചാത്തലത്തിൽ, പ്രത്യേകം സെറ്റ് ചെയ്ത പിറന്നാൾ ആഘോഷം അഹാനയ്ക്ക് വേണ്ടി ഒരുങ്ങി. മറ്റു കുടുംബാംഗങ്ങൾ എല്ലാവരും നാട്ടിലായിരുന്നു
advertisement
2/6
മക്കളിൽ ഏറ്റവും മൂത്ത കുട്ടിയാണെങ്കിലും, അഹാനയെ ചേച്ചി എന്ന് വിളിക്കണം എന്ന് അനുജത്തിമാരോട് ചട്ടം കിട്ടിയിട്ടില്ല. അമ്മു എന്ന പേരിലാണ് തന്നെക്കാൾ പത്തു വയസ് ഇളയ അനുജത്തിയായ ഹൻസിക ഉൾപ്പെടെ അഹാനയെ വിളിക്കുന്നത്. എന്തിനേറെ പറയുന്നു, അഹാനയുടെ കൂട്ടുകാരിയുടെ പിഞ്ചു മകന് പോലും അഹാന ആന്റി അല്ല, അമ്മു തന്നെ. ഓസി, ബിത്തു, ഹൻസു എന്നിങ്ങനെയാണ് അനുജത്തിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരുടെ ഓമനപ്പേരുകൾ (തുടർന്ന് വായിക്കുക)
advertisement
3/6
വീട്ടിലെ മൂത്ത കുട്ടി എന്ന നിലയിൽ ഏറ്റവും ഉത്തരവാദിത്തമുള്ള മകൾ കൂടിയാണ് അഹാന. തങ്ങളുടെ കുട്ടിക്കാലം മനോഹരമാക്കാൻ കഠിന പ്രയത്നം ചെയ്ത അച്ഛനമ്മമാരെ ശിഷ്‌ടകാലം പിന്തുണയ്‌ക്കേണ്ട ആവശ്യം മനസിലാക്കി പ്രവർത്തിക്കുന്ന മകളാണ് അഹാന. ഇടയ്ക്കിടെ അച്ഛന്റെ അക്കൗണ്ടിലേക്ക് പറയുക പോലും ചെയാതെ പണം അയയ്ക്കുന്ന പതിവ് മക്കൾക്കുണ്ട് എന്ന് കൃഷ്ണകുമാർ സമ്മതിച്ചിരുന്നു. അമ്മയേയും കൊണ്ട് ലോകം ചുറ്റുന്നത് അഹാനയ്ക്ക് ഏറെ ഇഷ്‌ടമുള്ള കാര്യമാണ്
advertisement
4/6
സെലിബ്രിറ്റി കുടുബത്തിൽ നിന്നും ആദ്യമായി സിനിമയിലെത്തിയത് അഹാനയാണ്. ദിയ ഒഴികെ മറ്റെല്ലാവരും ഒരിക്കൽ എങ്കിലും മലയാള സിനിമയിൽ അഭിനയിച്ചവരാണ്. ദിയ തന്റെ തട്ടകം ബിസിനസിലേക്ക് മാറ്റുകയായിരുന്നു. ദിയ ഇന്നിപ്പോൾ വിവാഹം കഴിഞ്ഞ് കുടുംബ ജീവിതം ആരംഭിച്ചു കഴിഞ്ഞു. ഒരു വീടിന്റെ തണലിൽ വളർന്ന നാൽവർ സംഘത്തിൽ ഒരാൾ മറ്റൊരു കുടുംബത്തിലേക്ക് പോയതിന്റെ മധുരം നിറഞ്ഞ നോവ് പങ്കിട്ടത് അഹാനയാണ്. കണ്ണ് നിറഞ്ഞ് ദിയയെ യാത്രയാക്കിയ അഹാനയുടെ വീഡിയോ വൈറലായിരുന്നു
advertisement
5/6
ഇത്രയും മക്കളുള്ള തന്റെ വീട്ടിലും ഇടയ്ക്കിടെ മേക്കപ്പ് വസ്തുക്കൾക്കും മറ്റുമായി സഹോദരിമാർ തമ്മിൽ വഴക്കും പിടിവലിയും എല്ലാമുണ്ട് എന്ന് അഹാന ഒരിക്കൽ പറഞ്ഞിരുന്നു. അഹാനയുടെ ആദ്യത്തെ അനുജത്തിയാണ് ഓസി എന്ന് വിളിക്കുന്ന ദിയ കൃഷ്ണ. ദിയ കൈക്കുഞ്ഞായിരിക്കെ ഒരിക്കൽ അഹാന ഒരു കുടയെടുത്ത് കുഞ്ഞിന്റെ തലയിൽ അടിച്ച കാര്യവും തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാലും, ഇവർക്കിടയിലെ സ്നേഹം, അത് വേറെയാണ്. പിറന്നാളിന് ചേച്ചിക്ക് വാട്സാപ്പ് വഴി ആശംസ അറിയിച്ച ദിയയുടെ മെസേജിന്റെ ഒരു സ്ക്രീൻഷോട്ട് ഇതാ കണ്ടോളൂ
advertisement
6/6
ദിയയുടെ വിവാഹത്തിന് അണിഞ്ഞൊരുങ്ങിയ തന്റെ ഒരു ഫോട്ടോയാണ് അഹാനയുടെ വാട്സാപ്പ് ഡി.പി. അബുദാബിയിലായ ചേച്ചിക്ക് ഉച്ചയ്ക്കാണ് ദിയ കൃഷ്ണ പിറന്നാൾ ആശംസിച്ചത്. വളരെ രസകരമായാണ് അഹാനയുടെ പേര് ദിയ സേവ് ചെയ്തിട്ടുള്ളത്. 'സിൽമാ നടി' എന്നാണ് അഹാനയ്ക്ക് ദിയയുടെ വാട്സാപ്പ് വിളിപ്പേര്. രണ്ടുപേരും കൂടി കുസൃതി നിറഞ്ഞ ചാറ്റ് ചെയ്തിരിക്കുന്നത് കാണാം. സിനിമയിലേക്കില്ലേ എന്ന ചോദ്യത്തിന് ഒരു ഫാമിലി അഭിമുഖത്തിൽ, 'എന്നെ ആരും ഇതുവരെയും വിളിച്ചിട്ടില്ല' എന്നാണ് ദിയ കൃഷ്ണ നൽകിയ മറുപടി. ഇഷാനിയും ഹൻസികയും ഓരോ സിനിമകളിൽ വീതം അഭിനയിച്ചിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
അമ്മു എന്നോ ചേച്ചി എന്നോ അല്ല; അഹാനയ്ക്ക് ദിയ നൽകിയ പേര്, വാട്സാപ്പിലും ഇങ്ങനെ