TRENDING:

Diya Krishna: 'എന്‍റെ അച്ഛന്‍ നായര്‍, അമ്മ ഈഴവ ഹസ്ബെന്‍റ് ബ്രാഹ്മിണ്‍; ഉത്തരം മുട്ടിയപ്പോൾ ജാതിക്കാർഡുമായി വരുന്നെന്ന് ദിയ കൃഷ്ണ

Last Updated:
അവരുടെ ജാതിയിലുള്ളവർക്കെങ്കിലും ഇതെല്ലാം കേട്ടിട്ട് ഒരു വാശി തോന്നട്ടെ എന്ന് കരുതിയിട്ടാകും ഇങ്ങനെയൊക്കെ പറയുന്നത് എന്നും ദിയ പറയുന്നു
advertisement
1/6
'എന്‍റെ അച്ഛന്‍ നായര്‍, അമ്മ ഈഴവ ഹസ്ബെന്‍റ് ബ്രാഹ്മിണ്‍; ഉത്തരം മുട്ടിയപ്പോൾ ജാതിക്കാർഡുമായി വരുന്നെന്ന് ദിയ കൃഷ്ണ
ദിയ ക‍ൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന ലക്ഷങ്ങളുടെ ക്രമക്കേടിന്റെ വിവരങ്ങൾ ഒരാഴ്ച മുൻപാണ് ദിയ (Diya Krishna) സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. കടയുടെ QR കോഡിന് പകരം, സ്വന്തം ബാങ്ക് അക്കൗണ്ടിന്റെ കോഡ് വെച്ചാണ് 69 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയത്. കടയിലെ മുൻ ജീവനക്കാരായ 3 സ്ത്രീകളാണ് 69 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയതെന്നതാണ് സൂചന. തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ
advertisement
2/6
പരാതി നൽകിയ ദിയയ്ക്കെതിരെ ജാതീയമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ഈ മൂവർ സംഘം രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ ആരോപണത്തിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിയ. ഉത്തരം മുട്ടിയപ്പോൾ ആണ് ജാതിക്കാർഡുമായി വരുന്നെന്ന് ദിയ കൃഷ്ണ പറഞ്ഞു. തന്റെ ഫാമിലിക്കകത്തു തന്നെ തന്റെ അച്ഛൻ നായർ ആണ്. അമ്മ ഈഴവയാണ്. ഹസ്ബൻഡ് ബ്രാഹ്മണൻ ആണ്. എല്ലാം കൂടെ ചേർന്നൊരു മിശ്ചർ ആയി വരും താനും.
advertisement
3/6
ഇനി എനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞും. അങ്ങനെയാണെങ്കിൽ എന്റെ വീട്ടിൽ നിന്ന് തന്നെ തുടങ്ങുകയല്ലേ ജാതിയുടെ ഒരു ഇത്. മറ്റൊന്നും പറയാൻ ഇല്ലാത്തതിനാൽ ആണ് ജാതിയത എല്ലാം ഉയർത്തി പിടിച്ചു വരുന്നത് എന്നും. അങ്ങനെ അവരുടെ ജാതിയിലുള്ളവർക്കെങ്കിലും ഇതെല്ലാം കേട്ടിട്ട് ഒരു വാശി തോന്നട്ടെ എന്ന് കരുതിയിട്ടാകും ഇങ്ങനെയൊക്കെ പറയുന്നത് എന്നും ദിയ പറയുന്നു. ഞാനെന്റെ എല്ലാ ഫംഗ്ഷനും ഇവരെ വിളിക്കും.. അവരുടെ കൂടെ പോയിരുന്നു പാക്ക് ചെയ്യും.
advertisement
4/6
ഇവർക്ക് ബാത്ത്റൂം കഴുകാൻ കഴിയില്ല എന്ന് പറഞ്ഞാൽ ഞാൻ അത് കഴുകും വൃത്തിയാക്കും തുടങ്ങി എല്ലാം ചെയ്യും. എനിക്ക് ജാതി പ്രശ്നമുണ്ടെങ്കിൽ അവരെ എന്റെ ഓഫീസിൽ പോലും കയറ്റേണ്ട കാര്യമില്ല. എനിക്ക് പറയാമല്ലോ ഈ ജാതിയിലുള്ള ആളുകൾക്ക് എന്റെ ഓഫീസിൽ പ്രവേശനമില്ല എന്ന്.
advertisement
5/6
ഒരു കുടുംബത്തെ പോലെ തന്നെ വിശ്വസിച്ചു വന്നവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. തെറ്റ് അവർ സമ്മതിക്കുന്നതിന്റെ വീഡിയോ സഹിതം ഞങ്ങളുടെ കയ്യിലുണ്ട് എന്നിട്ടും മാധ്യമങ്ങൾക്ക് മുന്നിൽ വന്നു ഇതൊന്നും നമ്മൾ ചെയ്തിട്ടില്ല എന്ന് പറയുന്നു. തനിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾക്ക് ഒന്നിനുപോലും തെളിവില്ലെന്നും ദിയാകൃഷ്ണ വ്യക്തമാക്കി. കൂടാതെ ഈ മൂന്ന് സ്റ്റാഫുകൾക്കെതിരെ എത്രയോ കസ്റ്റമേഴ്സ് തന്നെ വിളിച്ചു പരാതിപ്പെട്ടിട്ടുണ്ട് എന്ന് ദിയ കൃഷ്ണ പ്രതികരിച്ചു.
advertisement
6/6
കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ദിയ കൈപ്പറ്റിയെന്നാണ് മുൻ ജിവനക്കാരായ സ്ത്രീകൾ ആരോപിക്കുന്നത്. സ്വന്തം വിലാസമോ മൊബൈൽ നമ്പറോ ദിയ എവിടേയും ഉപയോഗിച്ചിരുന്നില്ലെന്നും എല്ലാത്തിനും തങ്ങളുടെ ബാങ്ക് അക്കൗണ്ടും വിലാസവും ഉപയോഗിച്ചെന്നും ജീവനക്കാരായ യുവതികള്‍ ആരോപിക്കുന്നു. നീയൊക്കെ മുക്കുവത്തികളല്ലേ, എന്ത് യോഗ്യതയാണുള്ളത് എന്ന രീതിയിൽ സംസാരിച്ചുവെന്നും ഇവർ ആരോപിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Diya Krishna: 'എന്‍റെ അച്ഛന്‍ നായര്‍, അമ്മ ഈഴവ ഹസ്ബെന്‍റ് ബ്രാഹ്മിണ്‍; ഉത്തരം മുട്ടിയപ്പോൾ ജാതിക്കാർഡുമായി വരുന്നെന്ന് ദിയ കൃഷ്ണ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories