TRENDING:

'ഫോട്ടോ എടുക്കുന്നതിനിടെ പ്രായമായ സ്ത്രീ എന്റെ പിൻഭാഗത്ത് പിടിച്ച് ഞെരിച്ചു': ദുല്‍ഖര്‍ സല്‍മാന്‍

Last Updated:
''പ്രായമായ സ്ത്രീയായിരുന്നു, എന്റെ പിന്‍ഭാഗത്ത് അവര്‍ അമര്‍ത്തി പിടിച്ചു. അവര്‍ എന്തിനാണ് അത് ചെയ്തത് എന്നറിയില്ല''
advertisement
1/7
'ഫോട്ടോ എടുക്കുന്നതിനിടെ പ്രായമായ സ്ത്രീ എന്റെ പിൻഭാഗത്ത് പിടിച്ച് ഞെരിച്ചു': ദുല്‍ഖര്‍ സല്‍മാന്‍
യുവതാരം ദുൽഖർ സൽമാന് മലയാളത്തിൽ മാത്രമല്ല, മറ്റ് ഭാഷകളിലും ഒട്ടേറെ ആരാധകരാണുള്ളത്. ബോളിവുഡിലും കോളിവുഡിലും അടക്കം ഏറെ ആരാധകരുള്ള താരം ആരാധകരില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തേക്കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.
advertisement
2/7
പലപ്പോഴും ആരാധകര്‍ തന്നെ അപ്രതീക്ഷിതമായി ചുംബിക്കുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് ദുല്‍ഖര്‍ വെളിപ്പെടുത്തിയത്. യൂട്യൂബര്‍ രണ്‍വീര്‍ അലബാബാദിയയുമായി സംസാരിക്കവെയാണ് ഡി ക്യുവിന്റെ തുറന്നുപറച്ചിൽ.
advertisement
3/7
ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ആരാധകരിൽ നിന്നുണ്ടാകുന്ന അപ്രതീക്ഷിത നീക്കം ഞെട്ടിച്ചിട്ടുണ്ടെന്നും താരം പറയുന്നു. ഫോട്ടോ എടുക്കാനായി അടുത്ത് വന്ന് അപ്രതീക്ഷിതമായി കവിളില്‍ ചുംബിക്കും എന്നും ദുൽഖർ പറയുന്നു.
advertisement
4/7
പ്രായമായ ഒരു സ്ത്രീ ആരാധികയില്‍ നിന്ന് നേരിടേണ്ടിവന്ന മോശം അനുഭവത്തെ കുറിച്ചും താരം വെളിപ്പെടുത്തി. ''പ്രായമായ സ്ത്രീയായിരുന്നു, എന്റെ പിന്‍ഭാഗത്ത് അവര്‍ അമര്‍ത്തി പിടിച്ചു. അവര്‍ എന്തിനാണ് അത് ചെയ്തത് എന്നറിയില്ല. അത് എന്നെ വളരെ അധികം ബുദ്ധിമുട്ടിച്ചു. സാധാരണ ഒരു പിടുത്തമായിരുന്നില്ല അത്. അവര്‍ വിരലുകള്‍ അമര്‍ത്തി ഞെക്കിഞെരിച്ചു. എനിക്ക് വളരെ അധികം വേദനിച്ചു''.
advertisement
5/7
''അവര്‍ക്ക് നല്ല പ്രായമുണ്ടായിരുന്നു. എന്താണ് അതിനര്‍ത്ഥമെന്നുപോലും എനിക്ക് അറിയാന്‍ സാധിച്ചില്ല. സ്‌റ്റേജില്‍ ഒരുപാട് പേര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു ഞാൻ അപ്പോൾ. ആന്റി, ദയവായി ഇവിടെ വന്നു നില്‍ക്കു എന്ന് ഞാന്‍ അവരോട് പറഞ്ഞു''- ദുല്‍ഖര്‍ വ്യക്തമാക്കി.
advertisement
6/7
''പലർക്കും അവരുടെ കൈകള്‍ എവിടെയാണ് വെക്കേണ്ടത് എന്ന് അറിയില്ല. ചില സമയത്ത് അവരുടെ കൈകള്‍ പിന്നിലായിരിക്കും. ഫോട്ടോയില്‍ ഞാന്‍ ചിരിക്കാന്‍ ശ്രമിക്കും. എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ അമ്പരക്കും. എങ്ങനെയാണ് അതില്‍ നിന്ന് രക്ഷപ്പെടേണ്ടതെന്ന് എനിക്ക് അറിയില്ലായിരിക്കും''- താരം പറയുന്നു.
advertisement
7/7
''ഇത്തരം അനുഭവത്തെപറ്റി നിങ്ങളൊന്ന് സങ്കല്‍പ്പിച്ചുനോക്കൂ. ആളുകള്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. അതിന് ഉത്തരമില്ല. ഞാന്‍ കടന്നുപോയ വേദന മാത്രമായിരിക്കും എനിക്കോര്‍മ്മയുള്ളത്''- ദുല്‍ഖര്‍ സൽമാൻ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഫോട്ടോ എടുക്കുന്നതിനിടെ പ്രായമായ സ്ത്രീ എന്റെ പിൻഭാഗത്ത് പിടിച്ച് ഞെരിച്ചു': ദുല്‍ഖര്‍ സല്‍മാന്‍
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories