TRENDING:

Dulquer Salmaan | 'ഇതിൽക്കൂടുതൽ ഒന്നും പറയാൻ പറ്റില്ല, ഉറങ്ങിയിട്ട് ദിവസങ്ങളായി'; ദുൽഖർ സൽമാൻ ഡിലീറ്റ് ചെയ്ത പോസ്റ്റിനു പിന്നാലെ ആരാധകർ

Last Updated:
ദുൽഖർ പറഞ്ഞ വിഷയങ്ങളും അദ്ദേഹത്തിന്റെ മുഖഭാവങ്ങളുമാണ് ആരാധകർക്കിടയിൽ ആശങ്കയ്ക്ക് വഴിയൊരുക്കിയത്
advertisement
1/6
'ഇതിൽക്കൂടുതൽ ഒന്നും പറയാൻ പറ്റില്ല, ഉറങ്ങിയിട്ട് ദിവസങ്ങളായി'; ദുൽഖർ സൽമാൻ ഡിലീറ്റ് ചെയ്ത പോസ്റ്റിനു പിന്നാലെ ആരാധ
നടൻ ദുൽഖർ സൽമാന്റെ (Dulquer Salmaan) ഡിലീറ്റ് ചെയ്ത വീഡിയോ എങ്ങും സംസാരവിഷയമാവുന്നു. കുറച്ചു നാളായി താൻ നന്നായി ഉറങ്ങിയിട്ടില്ലെന്ന് പ്രസ്താവിച്ച് ദുൽഖർ സൽമാൻ ഞായറാഴ്ച രാത്രി ഒരു വീഡിയോ പോസ്റ്റ് പങ്കിടുകയായിരുന്നു. ആരാധകരെ ആശങ്കയിലാക്കിയ പോസ്റ്റ് നിലവിൽ ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുന്നു
advertisement
2/6
ഈ പോസ്റ്റ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് താരം ഡിലീറ്റ് ചെയ്‌തു. എന്നിരുന്നാലും, ദുൽഖർ ഡിലീറ്റ് ചെയ്ത പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ ട്വിറ്ററിൽ പ്രചരിപ്പിക്കുകയാണ് ദുൽഖർ ആരാധകർ. ഈ വീഡിയോയിൽ ദുൽഖർ പറഞ്ഞ വിഷയങ്ങളും അദ്ദേഹത്തിന്റെ മുഖഭാവങ്ങളുമാണ് ആശങ്കയ്ക്ക് വഴിയൊരുക്കിയത് (തുടർന്ന് വായിക്കുക)
advertisement
3/6
'ഇതിൽക്കൂടുതൽ ഒന്നും പറയാൻ പറ്റില്ല, ഉറങ്ങിയിട്ട് ദിവസങ്ങളായി' എന്ന് ദുൽഖർ വീഡിയോയുടെ ക്യാപ്ഷനായി കൊടുത്തിരിക്കുന്നത് കാണാം. ജീവിതത്തിൽ ആദ്യമായി എന്തോ അനുഭവിക്കേണ്ടി വന്നുവെന്നും, അതിൽ നിന്നും മനസിന് പുറത്തിറങ്ങാൻ സാധിക്കുന്നില്ല എന്നും ദുൽഖർ പറയുന്നത് കേൾക്കാം
advertisement
4/6
സംഭവം ആരാധകർ ചർച്ചയാക്കിക്കഴിഞ്ഞു. ദുൽഖറിന് സുഖമാണോ അദ്ദേഹത്തിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലല്ലോ എന്ന് പലരും ചോദിക്കുന്നുണ്ട്
advertisement
5/6
ദുൽഖർ സൽമാൻ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ ഉടൻ തന്നെ റിലീസ് ചെയ്യും. കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ ടീസർ പുറത്തുവിട്ടത്. ദുൽഖറിന്റെ തീവ്രമായ രൂപത്തിന്റെ ഒരു ഭാഗം ഇതിൽ കാണാമായിരുന്നു. ആയുധങ്ങൾ കൈവശം വച്ചിരിക്കുന്നതും കാണാമായിരുന്നു
advertisement
6/6
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന 'കിംഗ് ഓഫ് കൊത്ത' ദുൽഖർ സൽമാന്റെ സ്വപ്ന പദ്ധതിയാണ്. ഒന്നിലധികം ഭാഷകളിലാണ് ടീസർ പുറത്തിറങ്ങിയത്. ദുൽഖറിനെ കൂടാതെ ഷാഹുൽ ഹസ്സൻ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Dulquer Salmaan | 'ഇതിൽക്കൂടുതൽ ഒന്നും പറയാൻ പറ്റില്ല, ഉറങ്ങിയിട്ട് ദിവസങ്ങളായി'; ദുൽഖർ സൽമാൻ ഡിലീറ്റ് ചെയ്ത പോസ്റ്റിനു പിന്നാലെ ആരാധകർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories