'കുറച്ച് വിഷമം ഉണ്ടായിരുന്നു, ഇപ്പോൾ ഹാപ്പിയാണ്'; ബാലയുടെ മുൻഭാര്യ എലിസബത്ത്
- Published by:Sneha Reghu
- news18-malayalam
Last Updated:
ഒരു സന്തോഷ വാർത്ത പറയാനാണ് വന്നതെന്നായിരുന്നു എലിസബത്ത് വീഡിയോയിൽ പറഞ്ഞത്
advertisement
1/6

ബാലയുടെ വിവാഹത്തിന് പിന്നാലെ ഫെയ്സ്ബുക്ക് വീഡിയോ പങ്കുവച്ച് മുൻ ഭാര്യ എലിസബത്ത്. ഒരുപാട് വാർത്തകൾ കേൾക്കുന്നുണ്ട്. അവയെ കുറിച്ച് പറയാൻ താല്പര്യമില്ലെന്നും താനൊരു സന്തോഷ വാർത്ത പറയാനാണ് ഇപ്പോൾ എത്തിയതെന്നുമാണ് വീഡിയോയിലൂടെ ഡോ. എലിസബത്ത് പറയുന്നത്. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയായിരുന്നു എലിസബത്തിന്റെ പ്രതികരണം.
advertisement
2/6
ഗുരുതരാവസ്ഥയിലുള്ള രോഗി രക്ഷപ്പെട്ടതിന് പിന്നാലെ അവർ തനിക്ക് നൽകിയ സമ്മാനമാണ് ആരാധകരുമായി എലിസബത്ത് പങ്കുവച്ചത്. നിലവിൽ അഹമ്മദാബാദിലെ ഒരു ആശുപത്രിയിലാണ് എലിസബത്ത് ജോലി ചെയ്യുന്നത്. ഇവിടെ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
advertisement
3/6
കുറെയേറെ വാർത്തകൾ വരുന്നുണ്ട്. ഇങ്ങനെ ഒരു വീഡിയോ ഇടണോ വേണ്ടയോ എന്ന ഭയങ്കര വിഷമത്തിലായിരുന്നു. ഇനി അതിനെ കുറിച്ച് പറയാൻ യാതൊരു താല്പര്യവുമില്ല. ഒരു സന്തോഷമുണ്ടായി അതിനെ കുറിച്ച് പങ്കുവച്ചുകൊണ്ട് തുടങ്ങാമെന്ന് വിചാരിക്കുന്നെന്നാണ് എലിസബത്ത് വീഡിയോയിൽ പറയുന്നത്. (തുടർന്ന് വായിക്കുക.)
advertisement
4/6
താനിപ്പോൾ അഹമ്മദാബാദിലാണ്. കൃത്യ സമയത്ത് സഹായം കിട്ടിയപ്പോേൾ ഒരു രോഗി രക്ഷപ്പെട്ട കാര്യം ഞാൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അവർ എന്റെ അടുക്കലെത്തി നന്ദിയും പറഞ്ഞിരുന്നു. അവരുടെ സന്തോഷം കണ്ട് എനിക്കും വലിയ രീതിയിൽ സന്തോഷമായി. സാധാരണ രീതിയിൽ ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ് താൻ ചെയ്തതെന്നാണ് എലിസബത്തിന്റെ വാക്കുകൾ.
advertisement
5/6
എന്നാൽ, രോഗി രക്ഷപ്പെട്ടപ്പോഴുള്ള സന്തോഷത്തെ കുറിച്ച് സുഹൃത്ത് പറഞ്ഞപ്പോൾ വളരെ സന്തോഷമായി. ഇതൊക്കെ ഇന്ന് അവർ എന്റെ ഡിപ്പാർട്ട്മെന്റിൽ വന്ന് തന്ന സമ്മാനങ്ങളാണ്. ഗുരുതരാവസ്ഥയിലുള്ള രോഗി രക്ഷപ്പെട്ടു എന്ന കാര്യത്തിൽ വളരെ സന്തോഷമുണ്ട്. മറ്റൊരാൾക്ക് സന്തോഷം നൽകാൻ സാധിച്ചു എന്നതിൽ വളരെ സന്തോഷമുണ്ട്. കുറച്ചു വിഷമങ്ങളൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ, വളരെ ഹാപ്പിയാണെന്നും എലിസബത്ത് കൂട്ടിച്ചേർത്തു.
advertisement
6/6
ബുധനാഴ്ചയാണ് ബാലയുടെ നാലാം വിവാഹം നടന്നത്. മുറപ്പെണ്ണ് കോകിലയായിരുന്നു ബാലയുടെ വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തിരുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
'കുറച്ച് വിഷമം ഉണ്ടായിരുന്നു, ഇപ്പോൾ ഹാപ്പിയാണ്'; ബാലയുടെ മുൻഭാര്യ എലിസബത്ത്