Elizabeth Udayan | 'എലിസബത്ത് പുതിയ ബോയ്ഫ്രണ്ടിനൊപ്പം വീഡിയോ ഇടുന്നു'; തമിഴും ഇംഗ്ലീഷും കലർത്തി ഭീഷണിപ്പെടുത്തുന്ന ആൾ
- Published by:meera_57
- news18-malayalam
Last Updated:
ബാലയുമായുള്ള വിവാഹബന്ധം പിരിഞ്ഞതിനെ കുറിച്ച് ഒരക്ഷരം പോലും മിണ്ടാതിരുന്ന എലിസബത്ത് സോഷ്യൽ മീഡിയയിലൂടെ ശബ്ദിച്ചു തുടങ്ങിയിരിക്കുന്നു
advertisement
1/6

തൃശൂർ കുന്നംകുളത്തെ അധ്യാപക ദമ്പതികളുടെ മക്കളായ ഡോക്‌ടർമാരിൽ ഏറ്റവും ഇളയവളായ എലിസബത്ത് ഉദയൻ (Elizabeth Udayan). മൂത്ത സഹോദരന്മാർ രണ്ടുപേരും ഡോക്‌ടർമാരായി ജോലി ചെയ്യുന്നു. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഈ കുടുംബത്തിലേക്കാണ് നടൻ ബാല മരുമകനായി കയറിവന്നത്. ഫേസ്ബുക്ക് ചാറ്റിലൂടെയുള്ള പരിചയം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. എന്നാൽ, ഈ ബന്ധം രണ്ടര വർഷത്തിനിപ്പുറം തികച്ചില്ല. അതിനിടയിൽ തന്നെ അസ്വാരസ്യങ്ങൾ ഏറെയുണ്ടായി. ബാലയും എലിസബത്തും പിരിഞ്ഞു. ബാല വീണ്ടും വിവാഹിതനായി. എലിസബത്ത് ഉന്നതപഠനവും ജോലിയുമായി നാടുവിട്ട് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് ചേക്കേറി
advertisement
2/6
വിവാഹബന്ധം പിരിഞ്ഞതിനെ കുറിച്ച് ഒരക്ഷരം പോലും മിണ്ടാതിരുന്ന എലിസബത്ത് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ശബ്ദിച്ചു തുടങ്ങിയിരിക്കുന്നു. ബാലയുടെ ഒപ്പമുണ്ടായിരുന്ന ജീവിതത്തിൽ നേരിട്ടത് കൊടിയപീഡനമെന്ന് എലിസബത്ത്. തന്റെ പോസ്റ്റുകളുടെ കമന്റിലും മറ്റു ലഭിച്ചുകൊണ്ടിരിക്കുന്ന അവഹേളന, ഭീഷണി സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടും എലിസബത്ത് പോസ്റ്റ് ചെയ്ത കൂട്ടത്തിലുണ്ട്. മലയാളികളെ പുച്ഛിച്ചും, തമിഴും മലയാളവും കലർന്നതുമായ ഭാഷയിൽ സംസാരിക്കുന്നയാളുടെ സ്ക്രീൻഷോട്ടുകളുമായാണ് എലിസബത്തിന്റെ വരവ്. ഡോക്‌ടർ എലിസബത്ത് ഉദയനെ കുറിച്ച് വളരെ മോശം രീതിയിലാണ് ഈ അക്കൗണ്ടിൽ നിന്നുള്ള പരാമർശം (തുടർന്ന് വായിക്കുക)
advertisement
3/6
കേരളത്തെക്കുറിച്ച് വളരെ മോശമായി സംസാരിച്ചു കൊണ്ടുള്ള ശൈലിയിലാണ് ഭീഷണി. മലയാളവും ഇംഗ്ളീഷും കലർത്തിയ ഭാഷയാണ് ഇവരുടേത്. തനിക്ക് പോലീസ് കൂടെയുണ്ട് എന്നും കസ്തൂരി എന്ന് പേരുള്ള, മുഖമില്ലാത്ത ഈ അക്കൗണ്ടിൽ നിന്നും അവർ വാദിക്കുന്നു. എലിസബത്ത് ഒരുകാര്യം കൂടി കൂട്ടിച്ചേർത്തു. പോലീസ് മാത്രമല്ലല്ലോ, ഗുണ്ടകളും കൂടെയില്ലേ എന്ന്. തന്നെയും കുടുംബത്തെയും ബുദ്ധിമുട്ടിച്ചതിന്റെ പകുതി പങ്കും നിങ്ങൾക്കില്ലേ എന്നും എലിസബത്ത് ചോദിക്കുന്നു
advertisement
4/6
എലിസബത്ത് ആശുപത്രിയിൽ വച്ചാണ് ബാലയുമായി പരിചയത്തിലായി പ്രണയിച്ചത് എന്ന് കമന്റുകാരി. താൻ അന്ന് ഒരാശുപത്രിയിലും ജോലി ചെയ്തിട്ടില്ല. MBBS കഴിഞ്ഞ് എൻട്രൻസിന് പഠിക്കുകയായിരുന്നു. തന്റെ നഴ്സറി കാലം മുതലുള്ള കാര്യങ്ങൾ പറഞ്ഞ ശേഷമാണ് ബാലയെ വിവാഹം ചെയ്തതെങ്കിൽ, ബാല അസുഖമുള്ള വിവരം പോലും മറച്ചുവച്ച് നടത്തിയ വിവാഹമാണിത് എന്ന് എലിസബത്ത്. എലിസബത്ത് ബോയ്ഫ്രണ്ടുമായുള്ള വീഡിയോ ഇടുന്നു എന്ന് അവരുടെ പുത്തൻ ഫേസ്ബുക്ക് പോസ്റ്റുകളെ അധികരിച്ചു കൊണ്ടുള്ള മറ്റൊരു വാദം
advertisement
5/6
ഇവിടെ താൻ ഡിപ്രെഷൻ അടിച്ചിരിപ്പാണ് എന്നും, അതാരെന്നു പറഞ്ഞെങ്കിൽ അറിയാമായിരുന്നു എന്നും എലിസബത്ത് പരിഹാസം മറച്ചുവെക്കാതെ തന്നെ പ്രതികരിച്ചു. ഇത്തരത്തിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ, വിവാഹം കഴിഞ്ഞുവെന്നും മറ്റും പറഞ്ഞ് വാർത്തവരും എന്ന് അഹമ്മദാബാദിലെ സുഹൃത്തുക്കളോട് പറഞ്ഞിട്ടാണ് ഇങ്ങോട്ട് വന്നതെന്ന് എലിസബത്ത്. നാലഞ്ചു മാസം നിങ്ങളുടെ തീട്ടവും മൂത്രവും കോരിയിട്ടില്ലേ, ഉറങ്ങാത്ത രാത്രികൾ ഉണ്ടായിരുന്നില്ലേ, എന്നിട്ടും നന്ദികേട് കാട്ടുന്നതെന്തു എന്ന് എലിസബത്ത് ചോദിക്കുമ്പോൾ തന്നെ മുഖമില്ലാതെ ഈ അക്കൗണ്ടിന്റെ ഉടമ ആരെന്ന കാര്യത്തിൽ ഏകദേശ സൂചനകൾ വന്നെത്തുകയായി
advertisement
6/6
തോക്കെടുത്ത് ചിലരുടെ വീട്ടിൽ പോയി ഭീഷണിപ്പെടുത്തിയ ചിലർക്കെതിരെ പോലും ഇവിടെ കേസില്ലാത്തതിനാൽ തനിക്കെതിരെ കേസ് കൊടുത്താലും കുലുങ്ങില്ല എന്ന മട്ടിലാണ് എലിസബത്ത്. ഒരു മണിക്കൂറോളം നീളമുള്ള ഓഡിയോ പോസ്റ്റ് വിത്ത് സ്ക്രീൻഷോട്ട് രൂപത്തിലാണ് എലിസബത്ത് ഉദയന്റെ പോസ്റ്റ്. ബാലയുടെ മുൻഭാര്യയിലെ മകളെക്കുറിച്ച് മോശമായി പരാമർശിച്ചതും നിങ്ങൾക്കും ഒരു ഭർത്താവും കുട്ടിയും ഇല്ലേ എന്നും എലിസബത്ത് ചോദിക്കുന്നു. മുൻപുണ്ടായിരുന്ന പോസ്റ്റുകളിൽ എലിസബത്ത് ഒരുപക്ഷേ താൻ കേസുമായി മുന്നോട്ടു പോയേക്കും എന്ന് പറയുന്നുണ്ടായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Elizabeth Udayan | 'എലിസബത്ത് പുതിയ ബോയ്ഫ്രണ്ടിനൊപ്പം വീഡിയോ ഇടുന്നു'; തമിഴും ഇംഗ്ലീഷും കലർത്തി ഭീഷണിപ്പെടുത്തുന്ന ആൾ