ഫസ്റ്റ് ഡേറ്റിങ്ങിൽ തന്നെ സെക്സ്? വെളിപ്പെടുത്തലുമായി തമന്ന ഭാട്ടിയ; സൂപ്പർ മറുപടിയുമായി കാമുകൻ വിജയ് വർമ
- Published by:Rajesh V
- news18-malayalam
Last Updated:
തമന്നയും വിജയ് വർമയും ആദ്യമായി ഒന്നിക്കുന്ന ലസ്റ്റ് സ്റ്റോറീസ് 2 ഇന്ന് നെറ്റ്ഫ്ലിക്സിൽ റിലീസായി
advertisement
1/5

നടി തമന്ന ഭാട്ടിയയും വിജയ് വർമയും ഡേറ്റിങ്ങിലാണെന്ന റിപ്പോർട്ടുകൾ അടുത്തിടെയാണ് ഇരുവരും സ്ഥിരീകരിച്ചത്. ലസ്റ്റ് സ്റ്റോറീസ് 2 താരം തമന്ന ആദ്യമായാണ് വിജയ് വർമയുമായി റിലേഷൻഷിപ്പിലാണെന്ന് തുറന്ന് സമ്മതിക്കുന്നത്. ന്യൂസ് 18 ഡോട്ട്കോമുമായുള്ള എക്‌സ്‌ക്ലൂസീവ് ചാറ്റിൽ തമന്ന കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി. കാമുകൻ വിജയ് വർമ, സംവിധായകൻ സുജോയ് ഘോഷ് എന്നിവരോടൊപ്പമാണ് തമന്നയും പരിപാടിയില്‍ പങ്കെടുത്തത്. റാപ്പിഡ് ഫയർ റൗണ്ടിലും ചോദ്യങ്ങൾക്ക് തമന്ന മറുപടി നൽകി.
advertisement
2/5
ഞങ്ങൾ മൂവരോടും ചോദിച്ച ആദ്യത്തെ ചോദ്യങ്ങളിലൊന്ന് വിരസമായ ഒരു ദിനത്തിൽ ഒരുമിച്ചിരുന്നിട്ടുണ്ടോ എന്നായിരുന്നു. അതെ എന്ന് തമന്നയും അത്തരമൊരു അനുഭവമുണ്ടായിട്ടുണ്ടെന്ന് വിജയ് വർമയും പറഞ്ഞു. എന്നാൽ അതിൽ കാമത്തിന് ഒരു പങ്കുമുണ്ടായിരുന്നില്ലെന്നും വിജയ് വർമ കൂട്ടിച്ചേർത്തു. ആദ്യ ഡേറ്റിൽ തന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ, സുജോയ് പറഞ്ഞത് ഇങ്ങനെ- "ഞാൻ അത്രക്ക് ഭാഗ്യവാനല്ല, ഒരു ശരാശരി ഇടത്തരം കുടുംബത്തിൽ നിന്നാണ് വന്നത്, എനിക്ക് എല്ലാത്തിനും വേണ്ടി പോരാടണം. എനിക്ക് ഒന്നും എളുപ്പമായി കിട്ടിയിട്ടില്ല''- എന്നാണ്.
advertisement
3/5
ഇതേ ചോദ്യത്തിന് തുടർന്ന് മറുപടി പറഞ്ഞത് ബാഹുബലി താരം തമന്നയായിരുന്നു. ആദ്യ ഡേറ്റിങ്ങിൽ അത്തരമൊരു കാര്യം സംഭവിച്ചിട്ടില്ലെന്നായിരുന്നു തമന്നയുടെ മറുപടി. എനിക്ക് അങ്ങനെ സംഭവിച്ചിരിക്കാമെന്ന് അൽപനേരം ആലോചിച്ചശേഷം മറുപടി നൽകിയ വിജയ് വർമ പറഞ്ഞു. പൊതുസ്ഥലത്ത് സ്നേഹപ്രകടനം നടത്തിയിട്ടുണ്ടെന്നും ഇരുവരും സമ്മതിച്ചു.
advertisement
4/5
തമന്നയും വിജയ് വർമയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ലസ്റ്റ് സ്റ്റോറീസ് 2. വിജയ്‌യും സുജോയ്‌യും കാരണമാണ് ഈ പ്രോജക്‌റ്റിൽ പ്രവർത്തിക്കാൻ താൻ ആഗ്രഹിച്ചതെന്നും തമന്ന പറഞ്ഞു. “വ്യത്യസ്‌തവും ശക്തവുമായ പ്രകടനങ്ങൾ അവതരിപ്പിക്കുന്നതിൽ സ്ഥിരത പുലർത്തുന്ന ഒരു നടനോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിക്കുമെന്ന് ഞാൻ തീർച്ചയായും കരുതി, അദ്ദേഹം ചില കഥാപാത്രങ്ങളെ സമീപിക്കുന്ന രീതി പോലും അദ്ഭുതകരമാണ്. പഴയ കാല പ്രകടനങ്ങളും കണ്ടിരുന്നു. ഈ പ്രൊജക്ടിൽ എനിക്ക് ചെയ്യാൻ ഒന്നുമില്ലെങ്കിൽ പോലും ഇവരിൽ നിന്നും എന്തെങ്കിലും പഠിക്കാനാകുമെന്ന് കരുതി. അതുകൊണ്ടാണ് ഈ പ്രോജക്ടിൽ ഞാനും പങ്കാളിയായത്''- തമന്ന പറഞ്ഞു.
advertisement
5/5
ലസ്റ്റ് സ്റ്റോറീസ് 2 ഇന്ന് നെറ്റ്ഫ്ലിക്സിൽ റിലീസായി. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. അമൃത സുഭാഷ്, അംഗദ് ബേദി, കജോള്‍, കുമുദ് മിശ്ര, മൃണാള്‍ താക്കൂര്‍, നീന ഗുപ്ത, തിലോത്തമ ഷോം തുടങ്ങിയവരാണ് ലസ്റ്റ് സ്‌റ്റോറീസ് രണ്ടാം ഭാഗത്തിലെ മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒന്നാം ഭാഗത്തിലേതുപോലെ തന്നെ സ്ത്രീകളുടെ വ്യത്യസ്ത ലൈംഗിക താല്‍പര്യങ്ങളേയും ചോയ്‌സുകളേയും കേന്ദ്രീകരിച്ചാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
ഫസ്റ്റ് ഡേറ്റിങ്ങിൽ തന്നെ സെക്സ്? വെളിപ്പെടുത്തലുമായി തമന്ന ഭാട്ടിയ; സൂപ്പർ മറുപടിയുമായി കാമുകൻ വിജയ് വർമ