TRENDING:

Vineeth Sreenivasan | ഇത്രേം കാലം വിനീത് ശ്രീനിവാസന്റെ പേരിൽ വിലസി, ഒടുവിൽ പിടിവീണു; വ്യാജനെ പൊക്കി താരം

Last Updated:
വളരെ നാളുകളായി ഇയാൾ പിടിവീഴാതെ തുടരുകയായിരുന്നു
advertisement
1/6
Vineeth Sreenivasan | ഇത്രേം കാലം വിനീത് ശ്രീനിവാസന്റെ പേരിൽ വിലസി, ഒടുവിൽ പിടിവീണു; വ്യാജനെ പൊക്കി താരം
നടൻ, ഗായകൻ, സംവിധായകൻ എന്നിങ്ങനെ മലയാള സിനിമയിൽ നിരവധി മേഖലകളിൽ സജീവമാണ് വിനീത് ശ്രീനിവാസൻ (Vineeth Sreenivasan). പാട്ടായാലും സിനിമയായാലും ഫാൻസിനെ കയ്യിലെടുക്കാൻ വിനീതിന് തന്റേതായ മിടുക്കുണ്ട്. സംവിധാനം ചെയ്ത ഓരോ ചിത്രവും കാലാകാലങ്ങളിൽ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടി. വിനീതിന് സ്വന്തമായി മെനഞ്ഞെടുത്ത പ്രശസ്തിയും കഴിവും ഉള്ളതിനാൽ തന്നെ ആ പേര് മറ്റൊരാൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല
advertisement
2/6
വർഷങ്ങളായി വിനീതിന്റെ പേരിൽ വിലസിയ ആളെ അദ്ദേഹം തന്നെ കയ്യോടെ പൊക്കിയിരിക്കുകയാണിപ്പോൾ. ശേഷം ആരാധകർക്കായി ഒരു പോസ്റ്റ് ഇൻസ്റ്റഗ്രാമിലിട്ടു (തുടർന്ന് വായിക്കുക)
advertisement
3/6
വിനീത് ശ്രീനിവാസന്റെ പേരിൽ ആരെങ്കിലും ട്വിറ്ററിൽ ഒരു ബ്ലൂ ടിക്ക് അക്കൗണ്ട് കണ്ടെങ്കിൽ ജാഗ്രതൈ. അത് വിനീത് ശ്രീനിവാസനല്ല, മറ്റൊരാൾ ഏറെ നാളുകളായി ഈ അക്കൗണ്ട് പ്രവർത്തിപ്പിക്കുകയായിരുന്നു
advertisement
4/6
ഇത്തരത്തിൽ തന്റെ പേരിൽ അക്കൗണ്ട് നടത്തുന്നതിൽ നിന്നും പിൻവാങ്ങണമെന്ന് അയാളോട് പറഞ്ഞതായി വിനീത് ശ്രീനിവാസൻ അറിയിച്ചു. അയാളത് അനുസരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും, എല്ലാവരും ഈ സന്ദേശം കൈമാറണമെന്നും വിനീത് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വ്യക്തമാക്കി
advertisement
5/6
വിനീത് ശ്രീനിവാസൻ നായകനായി അടുത്തിടെ പുറത്തിറങ്ങിയ 'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന സിനിമ മികച്ച വിജയമായിരുന്നു. ഈ ചിത്രം തമിഴിൽ റീമേക്ക് ചെയ്യുന്നുണ്ട്
advertisement
6/6
തന്റെ പേരിലെ വ്യാജ ട്വിറ്റർ അക്കൗണ്ടിനെ പറ്റി വിനീത് ശ്രീനിവാസൻ ഇട്ട ഇൻസ്റ്റഗ്രാം പോസ്റ്റ്
മലയാളം വാർത്തകൾ/Photogallery/Buzz/
Vineeth Sreenivasan | ഇത്രേം കാലം വിനീത് ശ്രീനിവാസന്റെ പേരിൽ വിലസി, ഒടുവിൽ പിടിവീണു; വ്യാജനെ പൊക്കി താരം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories