TRENDING:

ഋഷി സുനക് കുടുംബത്തോടൊപ്പം ഇന്ത്യയിൽ; താജ്മഹൽ സന്ദർശനത്തിന്റെ ചിത്രങ്ങൾ വൈറൽ

Last Updated:
ശനിയാഴ്ച വൈകിട്ടോടെയാണ് ഋഷി സുനക് ആ​ഗ്രയിലെത്തിയത്
advertisement
1/5
ഋഷി സുനക് കുടുംബത്തോടൊപ്പം ഇന്ത്യയിൽ; താജ്മഹൽ സന്ദർശനത്തിന്റെ ചിത്രങ്ങൾ വൈറൽ
കുടുംബത്തോടൊപ്പം ഇന്ത്യയിലെത്തി മുൻ ബ്രിട്ടീഷ് പ്രസിഡന്റ് ഋഷി സുനക്. കഴിഞ്ഞ ദിവസം ഭാര്യയ്ക്കും മക്കൾക്കും ഭാര്യ-മാതാവിനുമൊപ്പം താജ് മഹൽ സന്ദർശിച്ചു. ഋഷി സുനക്, ഭാര്യ അക്ഷത, മക്കളായ കൃഷ്ണ, അനൗഷ്‌ക, ഭാര്യാമാതാവും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തി എന്നിവരാണ് താജ് മഹലിൽ എത്തിയത്.
advertisement
2/5
ശനിയാഴ്ച വൈകിട്ടോടെയാണ് ഋഷി സുനക് ആ​ഗ്രയിലെത്തിയത്. താജ് മഹലും സമീപത്തെ പ്രധാനസ്ഥലങ്ങളും കാണാനായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് സംഘം എത്തിയതെന്നാണ് വിവരം. കുടുംബം താജ് മഹൽ സന്ദർശിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.
advertisement
3/5
സുരക്ഷാ ഉദ്യോ​ഗസ്ഥരടക്കം നിരവധിപേർ ഋഷി സുനക്കിനെ അനു​ഗമിക്കുന്നതും വീഡിയോയിൽ കാണാം. ഭാര്യയും ഋഷിയും രജിസ്റ്ററിൽ പേര് രേഖപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. താജ് മഹലിന് മുന്നിലായിരുന്ന് ഋഷി സുനകും കുംടുംബവും ചിത്രങ്ങൾ പകർത്തിയിട്ടുമുണ്ട്.
advertisement
4/5
ഫെബ്രുവരി 1 ന്, ഋഷി സുനക് ഭാര്യ അക്ഷത മൂർത്തി, ഭാര്യാമാതാവ് സുധ മൂർത്തി, ഭാര്യാ പിതാവ് നാരായണ മൂർത്തി എന്നിവരോടൊപ്പം ജയ്പൂർ സാഹിത്യോത്സവത്തിൽ പങ്കെടുത്തിരുന്നു.
advertisement
5/5
ഫെബ്രുവരി 2 ന് മുംബൈയിലെ ഐക്കണിക് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരവും കണ്ടിരുന്നു. 2022 ഒക്ടോബർ മുതൽ 2024 ജൂലൈ വരെയാണ് ഋഷി സുനക് ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചത്.
മലയാളം വാർത്തകൾ/Photogallery/Buzz/
ഋഷി സുനക് കുടുംബത്തോടൊപ്പം ഇന്ത്യയിൽ; താജ്മഹൽ സന്ദർശനത്തിന്റെ ചിത്രങ്ങൾ വൈറൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories