TRENDING:

ഐൻസ്റ്റീൻ മുതൽ ആമിർ ഖാൻ വരെ; Happy Birthday March 14

Last Updated:
അവരവരുടേതായ മേഖലകളിൽ വിപ്ലവകരമായ മാറ്റം വരുത്തിയ വ്യക്തിത്വങ്ങളാണ് ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പ്രമുഖരെല്ലാം. അവരെ അറിയാം .
advertisement
1/6
ഐൻസ്റ്റീൻ മുതൽ ആമിർ ഖാൻ വരെ; Happy Birthday March 14
ആൽബർട്ട് ഐൻസ്റ്റീൻ- ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ പിതാവ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായ ഐൻസ്റ്റീൻ ജനിച്ചത് 1879 മാർച്ച് 14നാണ്. ആപേക്ഷികതാ സിദ്ധാന്തം ആവിഷ്കരിച്ചു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ E=mc2 സമവാക്യത്തിന്റെ ഉപജ്‍ഞാതാവ്.
advertisement
2/6
കെ വി മഹാദേവൻ- പ്രശസ്ത സംഗീതജ്ഞൻ. കൃഷ്ണൻകോവിൽ വെങ്കടാചലം മഹാദേവൻ ജനിച്ചത് 1918 മാർച്ച് 14ന്. ഇന്നും സംഗീത ലോകത്ത് അദ്ദേഹം ഓർമിക്കപ്പെടുന്നു. 600ഓളം സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. ശങ്കരാഭരണം ഉൾപ്പെടെ നിരവധി ഹിറ്റ് സിനിമാ ഗാനങ്ങൾക്ക് സംഗീതം നൽകി.
advertisement
3/6
ആമിർഖാൻ- ബോളിവുഡിന്റെ സൂപ്പർതാരം ജനിച്ചത് 1965ൽ ഇതേ ദിവസം. വ്യത്യസ്ത ഭാവപ്രകടനങ്ങൾക്കൊണ്ട് ബോളിവുഡിലെ ഒന്നാംനിര താരമാണ് താനെന്ന് തെളിയിച്ച പ്രതിഭ. താരേ സമീൻപർ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തും വെന്നിക്കൊടി പാറിച്ചു. നിർമാതാവ്, കഥാകൃത്ത്, ഗായകൻ എന്നീ നിലകളിലും കഴിവ് തെളിയിച്ചു.
advertisement
4/6
രോഹിത് ഷെട്ടി- ബോളിവുഡ് സംവിധായകനും നിർമാതാവുമായ രോഹിത് ഷെട്ടി ജനിച്ചത് 1973ൽ. ഗോൽമാൽ, സിങ്കം സിനിമാ പരമ്പരകളിലൂടെയും ബോൽ ബച്ചൻ. ചെന്നൈ എക്സ്പ്രസ് എന്നീ സിനിമകളിലൂടെയുിം മുൻനിരയിലേക്ക് ഉയർന്ന സംവിധായകൻ. അക്ഷയ്കുമാർ നായകനായ സൂര്യവൻശിയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
advertisement
5/6
ഇറോം ഷർമിള- മണിപ്പൂർ സമര നായിക. പട്ടാളത്തിന്റെ പ്രതയേക അധികാര നിയമം പൂർണമായും വിലക്കണമെന്ന് ആവശ്യപ്പെട്ട് 16 വർഷം നിരാഹാര സമരം നടത്തി. ജനനം 1972ൽ. 2000 നവംബർ 2 ന് ആണ് ഇവർ നിരാഹാര സമരം ആരംഭിച്ചത്. 2016 ആഗസ്റ്റ് 9 ന് നിരാഹാര സമരം പിൻവലിച്ചു. ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടിഞ്ഞോയെ 2017ൽ വിവാഹം ചെയ്തു. 2019 മെയ് മാസത്തിൽ ഇരട്ടകുട്ടികൾക്ക് ജന്മം നൽകി.
advertisement
6/6
നിക്കോളാസ് അനെൽക്ക-മുൻ ഫ്രഞ്ച് ഫുട്ബോൾ താരം. ഫ്രാൻസിനായി അമ്പതിലേറെ മത്സരങ്ങൾ കളിച്ചു. 2000ത്തിൽ ഫ്രാൻസ് യൂറോ കപ്പ് നേടിയപ്പോഴും അനെൽക്ക ടീമിലുണ്ടായിരുന്നു. പി.എസ്.ജി, റയൽ മാഡ്രിഡ്, ആഴ്സനൽ, ചെൽസി, ലിവർപൂൾ, യുവന്റസ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ വമ്പൻ ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്. 2015ൽ വിരമിച്ച അനെൽക്ക പരിശീലകനായി തിരിച്ചെത്തി.
മലയാളം വാർത്തകൾ/Photogallery/Buzz/
ഐൻസ്റ്റീൻ മുതൽ ആമിർ ഖാൻ വരെ; Happy Birthday March 14
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories