TRENDING:

കുപ്രസിദ്ധ ഗുണ്ടാനേതാവ് അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു

Last Updated:

കരുനാഗപ്പള്ളി സന്തോഷ് കൊലപാതക കേസിലെ മുഖ്യപ്രതിയാണ് കൊല്ലപ്പെട്ട അതുൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുപ്രസിദ്ധ ഗുണ്ടാ നേതാവ് അലുവ അതുലിനെ (Aluva Athul) പട്ടാപ്പകൽ വെട്ടിക്കൊന്നു. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. കാറിൽ പിന്തുടർന്ന സംഘം അതുൽ സഞ്ചരിച്ച മറ്റൊരു കാറിനെ ഇടിച്ചിട്ട ശേഷം, സംഘം ചേർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കരുനാഗപ്പള്ളി സന്തോഷ് കൊലപാതക കേസിലെ മുഖ്യപ്രതിയാണ് കൊല്ലപ്പെട്ട അതുൽ. അതുലിനെ വെട്ടിപ്പരിക്കേൽപ്പിക്കുന്ന വ്യക്തമായ CCTV ദൃശ്യങ്ങളും പുറത്തുവന്നു. പട്ടാപ്പകൽ റോഡരികിലാണ് സംഭവം.
അലുവ അതുൽ
അലുവ അതുൽ
advertisement

2025 മാർച്ച് മാസത്തിലായിരുന്നു ജിം സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷിന്റെ കൊലപാതകം. ഇയാളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. 2024ൽ കൂട്ടുകാരനെ കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്നു ഇയാൾ.

കൊലപാതകം കൂടാതെ എം.ഡി.എം.എ. കേസിലും അതുലും കൂട്ടാളിയും പ്രതികളാണ്. ഒരിക്കൽ, പോലീസ് പിടികൂടാൻ ശ്രമിക്കവേ, ഭാര്യയുടെയും കുഞ്ഞിന്റെയും ഒപ്പം യാത്ര ചെയ്തിരുന്ന അതുൽ, അവരെ വഴിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. പോലീസ് വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. ശേഷം തമിഴ്നാട്ടിൽ നിന്നും പിടികൂടിയ അതുലും കൂട്ടരും കോടതിവളപ്പിൽ റീൽസ് ചിത്രീകരിച്ചതിന്റെ പേരിലും കേസ് നേരിട്ടിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Notorious gangster Aluva Atul was hacked to death in broad daylight. The incident took place in Karunagappally, Kollam. The gang that chased him in a car hit another car in which Atul was travelling and then hacked him to death. The deceased Atul is the main accused in the Karunagappally Santosh murder case

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കുപ്രസിദ്ധ ഗുണ്ടാനേതാവ് അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു
Open in App
Home
Video
Impact Shorts
Web Stories