Anushka Sharma | സെപ്റ്റംബറിൽ തുടങ്ങിയ ഗർഭവിശേഷത്തിന് പരിസമാപ്തി; അനുഷ്ക ശർമക്കും വിരാട് കോഹ്ലിക്കും രണ്ടാമത്തെ കുഞ്ഞ് പിറക്കുന്നതെന്ന് എന്ന് സ്ഥിരീകരണം
- Published by:meera_57
- news18-malayalam
Last Updated:
ആദ്യത്തെ കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം വിരാടും അനുഷ്‌കയും സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ...
advertisement
1/8

നടി അനുഷ്ക ശർമയും (Anushka Sharma) ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും (Virat Kohli) രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ പോകുന്നുവെന്ന വാർത്ത 2023 സെപ്റ്റംബർ മാസം മുതൽ വാർത്താ തലക്കെട്ടുകളിൽ ഇടംനേടിക്കഴിഞ്ഞു. ഈ വിഷയത്തിൽ ക്രിക്കറ്റർ എബി ഡി വില്ലിയേഴ്‌സ് ഉറപ്പു നൽകിയെങ്കിലും, പിന്നീടദ്ദേഹം അക്കാര്യം തനിക്ക് അബദ്ധം പറ്റിയതെന്ന വിശദീകരണവുമായി രംഗത്തെത്തി. എന്നാൽ കേട്ട കാര്യങ്ങൾ സത്യമല്ല എന്ന് പറയാറായിട്ടില്ല
advertisement
2/8
2021ലായിരുന്നു അനുഷ്ക ശർമ്മ ആദ്യത്തെ കുഞ്ഞായ വമികക്ക് ജന്മം നൽകിയത്. അതിനു ശേഷം അനുഷ്ക സിനിമയിൽ അഭിനയിച്ചിരുന്നില്ല. 2017ലായിരുന്നു അനുഷ്ക ശർമ്മ, വിരാട് കോഹ്ലി വിവാഹം. വിവാഹശേഷം അനുഷ്ക പരസ്യചിത്രങ്ങളിലും മറ്റും ഉണ്ടായിരുന്നെങ്കിലും, സിനിമയിൽ നിന്നും വിട്ടുനിന്നു (തുടർന്ന് വായിക്കുക)
advertisement
3/8
'സീറോ' എന്ന സിനിമയിലാണ് അനുഷ്ക ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ബോക്സ് ഓഫീസ് പരാജയമായ ചിത്രത്തിൽ ഷാരൂഖ് ഖാൻ ആയിരുന്നു നായകൻ. ഈ സിനിമയിൽ നിന്നും നേരിട്ട തിരിച്ചടിക്ക് ശേഷം ഷാരൂഖ് ശക്തമായ മടങ്ങിവരവ് നടത്തിയെങ്കിലും അനുഷ്കയുടെ അടുത്ത ചിത്രം ഇനിയും വെളിച്ചം കണ്ടിട്ടില്ല
advertisement
4/8
വ്യവസായി ഹർഷ് ഗോയങ്കയുടെ ട്വീറ്റാണ് കാര്യങ്ങൾക്ക് പുത്തൻ മാനം നൽകിയത്. അനുഷ്കയ്ക്കും വിരാട് കോഹ്ലിക്കും കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന വിശേഷമാണിത് എന്ന കാര്യത്തിൽ ഇനി തർക്കമുണ്ടാകാൻ സാധ്യതയില്ല
advertisement
5/8
'അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഒരു കുഞ്ഞ് പിറക്കാൻ പോകുന്നു. ക്രിക്കറ്റ് താരമായ അച്ഛനെ പോലെആ കുഞ്ഞ് രാജ്യത്തെ ഉയരങ്ങളിൽ എത്തിക്കുമെന്ന് പ്രത്യാശിക്കുന്നു. അതോ അമ്മയെ പിന്തുടർന്ന് ഒരു സിനിമാ താരമാകുമോ' എന്നാണ് ട്വീറ്റ്. #MadeInIndia #ToBeBornInLondon തുടങ്ങിയ ഹാഷ്ടാഗുകളും കാണാം
advertisement
6/8
ഇത് അനുഷ്കയുടെയും വിരാടിന്റെയും കുഞ്ഞാണ് എന്ന് ട്വീറ്റ് കണ്ടവർ ഉറപ്പിച്ചു കഴിഞ്ഞു. ആദ്യത്തെ കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം വിരാടും അനുഷ്‌കയും സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടാമത്തെ പ്രസവത്തിന്റെ വിവരം പിന്നീട് പുറത്തുവിടും എന്നാണ് ലഭ്യമായ സൂചന
advertisement
7/8
2024 ജനുവരി മാസത്തിലാണ് താരദമ്പതികൾ വീണ്ടും അച്ഛനമ്മമാർ ആവുന്നു എന്ന വിശേഷം വില്ലിയേഴ്‌സ് യൂട്യൂബ് ചാനലിലൂടെ പങ്കിട്ടത്. ഈ വിവരം കാട്ടുതീ പോലെ പടർന്ന സാഹചര്യത്തിൽ താൻ തെറ്റായ വിവരമാണ് പങ്കിട്ടത് എന്ന് വില്ലിയേഴ്‌സ് വിശദീകരണം നൽകി
advertisement
8/8
അനുഷ്കയുടെ രണ്ടാമത്തെ പ്രസവം ലണ്ടനിൽ എന്നാണ് ട്വീറ്റിൽ ലഭ്യമായ വിവരം. പ്രസവത്തിനായി ഇനി ഏതാനും ദിവസങ്ങൾ കൂടിയേ ബാക്കിയുള്ളൂ എന്നും ഗോയെങ്ക ട്വീറ്റിൽ പരാമർശിക്കുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Anushka Sharma | സെപ്റ്റംബറിൽ തുടങ്ങിയ ഗർഭവിശേഷത്തിന് പരിസമാപ്തി; അനുഷ്ക ശർമക്കും വിരാട് കോഹ്ലിക്കും രണ്ടാമത്തെ കുഞ്ഞ് പിറക്കുന്നതെന്ന് എന്ന് സ്ഥിരീകരണം