TRENDING:

Gizele Thakral | ആലപ്പുഴക്കാരി പൊന്നമ്മയുടെ മകൾ ജിസൽ തക്രാൽ; ബിഗ് ബോസിലെ ഗ്ലാമറസ് സുന്ദരി ആരാണ്?

Last Updated:
കഴിഞ്ഞ ദിവസം ബിഗ് ബോസ് മലയാളം പ്രവേശന കവാടത്തിൽ ജിസൽ തക്രാലിനൊപ്പം അമ്മയും ഉണ്ടായിരുന്നു
advertisement
1/6
Gizele Thakral | ആലപ്പുഴക്കാരി പൊന്നമ്മയുടെ മകൾ ജിസൽ തക്രാൽ; ബിഗ് ബോസിലെ ഗ്ലാമറസ് സുന്ദരി ആരാണ്?
ഇക്കഴിഞ്ഞ ദിവസം ആരംഭിച്ച ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ (Bigg Boss Malayalam Season 7), അന്താരാഷ്ട്ര ഫാഷൻ റാംപിൽ നിന്നും ഇറങ്ങിവന്നുവെന്നപോലെ ഒരു മത്സരാർത്ഥിയെ കണ്ട പലരും ഒന്നന്ധാളിച്ചു കാണും. ആ യുവതിയുടെ പേര് ജിസൽ തക്രാൽ (Gizele Thakral). നൃത്തം ചെയ്തുകൊണ്ടാണ് ജിസൽ ബിഗ് ബോസ് വീട്ടിലേക്ക് കയറിവന്നത്. നടിയും മോഡലും സംരംഭകയുമാണ് ജിസൽ. സംസാരിച്ചു തുടങ്ങിയതും, ആ അന്ധാളിപ്പ് അൽപ്പം കൂടിയെങ്കിലേ ഉള്ളൂ. തനി മലയാളി. ഞാൻ ആലപ്പുഴക്കാരിയാണ് എന്ന് സ്വയം വിശേഷിപ്പിച്ചു കൊണ്ട് ജിസൽ ആരംഭിച്ചു. മോഹൻലാലിനോട് സംസാരിക്കുമ്പോൾ, ഹിന്ദി ചുവയുള്ള മലയാളം പറഞ്ഞെങ്കിലും, തെറ്റില്ലാതെ ജിസൽ പറഞ്ഞൊപ്പിച്ചു. ആരാണ് ഈ റാമ്പ് വാക്ക് സുന്ദരി?
advertisement
2/6
കേരളത്തിലും പഞ്ചാബിലും വേരോട്ടമുള്ള യുവതിയാണ് ജിസൽ. കഴിഞ്ഞ ദിവസം ബിഗ് ബോസ് പ്രവേശന കവാടത്തിൽ ജിസൽ തക്രാലിനൊപ്പം അമ്മയും കൂടിയുണ്ടായിരുന്നു. കണ്ണുകെട്ടി നടന്നു നീങ്ങി മെഡൽ എടുത്ത് കഴുത്തിലണിഞ്ഞ്, പ്രവേശന വാതിലിൽ കൈരേഖ പതിപ്പിച്ച ശേഷം മാത്രമാണ് അവർ ബിഗ് ബോസ് മലയാളത്തിന്റെ ഭാഗമായത്. അകത്തുകയറി സഹ മത്സരാർത്ഥികളോട് സംസാരിച്ചതും മലയാളത്തിൽ. തക്രാലിന്റെ കാര്യത്തിൽ കുശലാന്വേഷണം അധികം നീണ്ടില്ല (തുടർന്ന് വായിക്കുക)
advertisement
3/6
കേരളത്തിൽ ആലപ്പുഴ സ്വദേശിയായ പൊന്നമ്മയുടെ മകളാണ് ജിസൽ. പഞ്ചാബിയുടെ ഭാര്യയായതും, പൊന്നമ്മ പൂനം എന്ന പേര് സ്വീകരിച്ചു. പിതാവ് ജിസലിന്റെ കുട്ടിക്കാലത്തേ മരിച്ചു. അമ്മയും വല്യമ്മയും ചേർന്നാണ് തന്നെ വളർത്തിയത് എന്ന് പൂനം പറയുകയുണ്ടായി. മലയാളി-പഞ്ചാബി മാതാപിതാക്കളുടെ മകളെങ്കിലും, ജിസൽ തക്രാൽ പിറന്നത് ഈ രണ്ടിടത്തുമല്ല, രാജസ്ഥാനിലാണ്. പഠനത്തിൽ പണ്ടുമുതലേ താൽപ്പര്യം പ്രകടിപ്പിക്കാത്ത ജിസൽ, ക്യാമറയ്ക്ക് മുന്നിലെത്തി
advertisement
4/6
കേവലം 14 വയസുള്ളപ്പോൾ ജിസൽ തക്രാൽ മോഡലിംഗ് കരിയർ ആരംഭിച്ചു. കൗമാരക്കാലത്തു തന്നെ മോഡലിംഗ് പ്രോജക്ടുകളുടെ ഭാഗമായി. ഒരു സൂപ്പർ മോഡൽ ആവനായിരുന്നു ആഗ്രഹം. ഇതിനിടെ 'മിസ് രാജസ്ഥാൻ' പട്ടം അവരെത്തേടിയെത്തി. 'മിസ് ബെസ്റ്റ് ബോഡി', 'മിസ് പൊട്ടൻഷ്യൽ' വിഭാഗങ്ങളിൽ ജിസൽ വിജയിച്ചു. പല മോഡലുകളുടെയും സ്വപ്നമായ കിങ്ഫിഷർ കലണ്ടറിൽ 2011ൽ ജിസൽ തക്രാൽ പ്രത്യക്ഷപ്പെട്ടു. തൊട്ടുപിന്നാലെ, തുർക്കിയിലെ 'ഫോർഡ് ഇന്റർനാഷണൽ കോൺടസ്റ്റിൽ' ജിസൽ പങ്കുകൊണ്ടു
advertisement
5/6
ബിഗ് ബോസ് മലയാളത്തിൽ വരും മുൻപേ, ബിഗ് ബോസ് ഹിന്ദിയിലും അവർ മത്സരാർത്ഥിയായിരുന്നു. കൂടാതെ, വേറെയും റിയാലിറ്റി ഷോകളിൽ ജിസൽ പങ്കെടുത്തു. 'സർവൈവേഴ്സ് ഇന്ത്യ'യിൽ പങ്കെടുത്ത അവർ, പരിക്ക് മൂലം പുറത്തു പോകേണ്ടി വന്നു. 'വെൽകം ബാസി മെഹ്‌മാൻ നവാസി കി' ആയിരുന്നു മറ്റൊന്ന്. ഹിന്ദിയിലെ ബിഗ് ബോസ് ഒൻപതാം സീസണിലാണ് ജിസൽ തക്രാൽ ഭാഗമായത്. ബോളിവുഡിലെ ഏതാനും സിനിമകളിൽ ജിസൽ തക്രാൽ നായികയായി. ഇതിൽ സണ്ണി ലിയോണിയുടെ ഒപ്പം 'മസ്തിസാദെ' എന്ന ചിത്രത്തിലെ ബോൾഡ് വേഷത്തിന്റെ പേരിലും ജിസൽ ശ്രദ്ധേയയായി
advertisement
6/6
'ക്യാ കൂൾ ഹേ ഹം 3' എന്ന സിനിമയിൽ മന്ദനാ കരിമി, തുഷാർ കപൂർ അഫ്താബ് ശിവദാസനി എന്നിവർക്കൊപ്പം ജിസൽ വേഷമിട്ടു. 2003ൽ ജിസൽ തക്രാൽ, ക്രിക്കറ്റ് താരം യുവരാജ് സിങ്ങുമായി പ്രണയത്തിൽ എന്ന തരത്തിലും റിപോർട്ടുകൾ ഉണ്ടായി. യുവരാജിന്റെ ഒപ്പം ജിസലിനെ പലയിടങ്ങളിലും കണ്ടതായിരുന്നു വിഷയം. ഒരിക്കൽ യുവരാജ് വരുംവരെ ജിസൽ പിറന്നാൾ കേക്ക് മുറിക്കാതിരുന്നതും വാർത്തയായി. എന്നാൽ, അദ്ദേഹം വിവാഹിതനായതോടു കൂടി ഈ വിവാദം അവസാനിച്ചു. മലയാള സിനിമാ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ആരാധികയാണ് ജിസൽ തക്രാൽ
മലയാളം വാർത്തകൾ/Photogallery/Buzz/
Gizele Thakral | ആലപ്പുഴക്കാരി പൊന്നമ്മയുടെ മകൾ ജിസൽ തക്രാൽ; ബിഗ് ബോസിലെ ഗ്ലാമറസ് സുന്ദരി ആരാണ്?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories