'എന്താണൊരു കള്ളച്ചിരി, പുതിയതെടുത്തോ'... എന്ന ചോദ്യത്തിന് ഗോപി സുന്ദറിന്റെ മറുപടി
- Published by:meera_57
- news18-malayalam
Last Updated:
തനിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്താലും ഗോപി സുന്ദറിനെ കമന്റ് തൊഴിലാളികൾ വെറുതെ വിടില്ല എന്നായി അവസ്ഥ
advertisement
1/6

മലയാള ചലച്ചിത്ര സെലിബ്രിറ്റി ലോകത്തെ സ്ഥിരം വിവാദനായകനാണ് സംഗീതസംവിധായകൻ ഗോപി സുന്ദർ (Gopi Sundar). തന്റെ കൂട്ടുകാരികളെ ഒപ്പം കൂട്ടുകയും, അവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്യാറുള്ള സംഗീതസംവിധായകന് വിമർശനശരങ്ങൾ നിരവധിയാണ്. കഴിഞ്ഞദിവസം പക്ഷേ ഗോപി സുന്ദർ താൻ മാത്രമുള്ള ഒരു ചിത്രം ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്ക് പേജിലുമായി പോസ്റ്റ് ചെയ്തു. പ്രഭാത ഭക്ഷണം കഴിക്കുന്ന വേളയിൽ പകർത്തിയ ചിത്രമാണിത് എന്നാണ് സൂചന. മാത്രവുമല്ല, ഗോപിയുടെ മുൻ പ്രണയം അവസാനിച്ചതിനെ കുറിച്ചുള്ള വാർത്തകൾ തലക്കെട്ടുകളിൽ നിറയുന്ന വേളയിലാണ് ഈ ചിത്രത്തിന്റെ വരവ്
advertisement
2/6
ഗോപി സുന്ദറുമായുള്ള ബന്ധം അവസാനിച്ചതിനെ കുറിച്ച് ഗായിക അമൃത സുരേഷ് തുറന്നു സംസാരിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെ ബന്ധം ആരംഭിച്ചെങ്കിലും ഒത്തുപോകാൻ കഴിയാത്ത സാഹചര്യത്തിൽ ഇരുവരും പരസ്പര ബഹുമാനത്തോടെ പിരിയുകയായിരുന്നു എന്ന് അമൃത സുരേഷ് വ്യക്തമാക്കി. അമൃതയുടെ മുൻ ഭർത്താവ് നടൻ ബാലയിൽ നിന്നും നേരിട്ട ഗാർഹിക പീഡന സംഭവങ്ങൾ വെളിച്ചത്ത് കൊണ്ടുവരവെയാണ് അമൃത തന്റെ മുൻ പ്രണയത്തെപ്പറ്റിയും മറയില്ലാതെ സംസാരിച്ചത്. തനിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്താലും ഗോപി സുന്ദറിനെ കമന്റ് തൊഴിലാളികൾ വെറുതെ വിടില്ല എന്നാണ് അവസ്ഥ (തുടർന്ന് വായിക്കുക)
advertisement
3/6
കമന്റ് ചെയ്യുന്നവർ എന്തെങ്കിലും പറഞ്ഞുകൊണ്ട് പോകട്ടെ എന്ന് കരുതി വെറുതേ വിടുന്ന കൂട്ടത്തിലല്ല ഗോപി സുന്ദർ. കഴിയുന്നത്ര ചോദ്യങ്ങൾക്ക്, അല്ലെങ്കിൽ കമന്റുകൾക്ക് ഇരുന്നു മറുപടി കൊടുക്കുന്ന ഒരു ശീലമുണ്ട് ഇദ്ദേഹത്തിന്. ഇത്തവണയും പതിവ് തെറ്റിയില്ല. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഒരേ ചിത്രം പോസ്റ്റ് ചെയ്തുവെങ്കിലും, രണ്ടിലും വന്ന കമന്റുകൾക്ക് ഗോപി സുന്ദർ മറുപടി നൽകിയിട്ടുണ്ട്. പലർക്കും അതേ നാണയത്തിൽ തന്നെ ഉത്തരം കൊടുക്കണം എന്ന് നിർബന്ധം കൂടി ഇദ്ദേഹത്തിനുള്ളതായി പലപ്പോഴും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്
advertisement
4/6
നേരിട്ടുള്ളതും ദ്വയാർത്ഥം നിറഞ്ഞതുമായ കമന്റുകളാണ് ഏറ്റവും കൂടുതലായി ഗോപി സുന്ദറിന്റെ പോസ്റ്റുകളിൽ കാണാൻ സാധിക്കുക. പുതിയ ചിത്രത്തിന് താഴെ ഇൻസ്റ്റാഗ്രാം പേജിൽ വന്ന കമന്റ് ഒരെണ്ണത്തിൽ ഗോപി നേരിട്ട് ഇടപെടൽ നടത്തിക്കഴിഞ്ഞു. 'ആശാനെ, എന്താണ് ഒരു കള്ളച്ചിരി, പുതിയത് എടുത്തോ' എന്നു കുറച്ച ശേഷം ഒരു വരി വിട്ട് 'ഐഫോൺ 16' എന്ന് ഒരാൾ. ഇതിനുള്ള മറുപടി ഗോപി അധികം വൈകിപ്പിച്ചില്ല
advertisement
5/6
'എനിക്ക് ഐ ഫോൺ 20യുണ്ട്. നിന്റെ ഫോൺ അപ്ഡേറ്റ് ചെയ്യാറാകുമ്പോൾ അറിയിക്കൂ' എന്നായിരുന്നു ഗോപിയുടെ പ്രതികരണം. വേറെയുമുണ്ട് ചോദ്യങ്ങൾ. സൗന്ദര്യ രഹസ്യം എന്തെന്ന് ഒരാൾ ചോദിച്ചിട്ടുണ്ട്. 'ഈ നിമിഷം ജീവിക്കുക. മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കാറില്ല. എന്റെ ലോകം, എന്റെ ജീവിതം, എന്റെ നിയമം. അതൊരു രഹസ്യമല്ല' എന്നും ഗോപി
advertisement
6/6
അമൃത സുരേഷുമായുള്ള ബന്ധം അവസാനിച്ചതിൽ പിന്നീട്, പ്രിയ നായർ എന്ന കലാകാരിയോടൊപ്പമുള്ള ഏതാനും ചിത്രങ്ങൾ ഗോപി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇവർ ഒന്നിച്ചുള്ള ഒരു ഫോട്ടോ പുറത്തുവന്നതോടു കൂടിയാണ് ഗോപി, അമൃത ബന്ധത്തിൽ വിള്ളലുണ്ടായതായി സമൂഹ മാധ്യമങ്ങളിൽ ചർച്ച കൊഴുത്തത്. ഗായിക അഭയ ഹിരണ്മയിയും ഗോപി സുന്ദറും വർഷങ്ങളോളം ലിവിങ് ടുഗെദർ ബന്ധം നയിച്ചിരുന്നു. ഇത് കഹ്‌സീഞ്ഞാണ് ഗോപിയും അമൃതയും തമ്മിൽ പ്രണയത്തിലാകുന്നത്
മലയാളം വാർത്തകൾ/Photogallery/Buzz/
'എന്താണൊരു കള്ളച്ചിരി, പുതിയതെടുത്തോ'... എന്ന ചോദ്യത്തിന് ഗോപി സുന്ദറിന്റെ മറുപടി