TRENDING:

Gopi Sundar | മാസവരി 869 രൂപ; 'നാണംകെട്ടവൻ' എന്ന് വിളിച്ചവർക്ക് മുന്നിൽ ഗോപി സുന്ദറിന്റെ പുത്തൻ പ്ലാൻ, എക്സ്ക്ലൂസീവ്

Last Updated:
സംഗീതത്തിലൂടെയും സോഷ്യൽ മീഡിയ ലൈഫിലൂടെയും ഒട്ടനവധി ആരാധകരെ ഗോപി സുന്ദർ സൃഷ്‌ടിച്ചു കഴിഞ്ഞു
advertisement
1/6
Gopi Sundar | മാസവരി 869 രൂപ; 'നാണംകെട്ടവൻ' എന്ന് വിളിച്ചവർക്ക് മുന്നിൽ ഗോപി സുന്ദറിന്റെ പുത്തൻ പ്ലാൻ
കുറച്ചു നാളുകളായി സംഗീത സംവിധായകൻ ഗോപി സുന്ദർ (Gopi Sundar) സോഷ്യൽ മീഡിയയിൽ പണ്ടത്തേതുപോലെ സജീവമല്ലായിരുന്നു. കൂട്ടുകാരികൾ കൂടെയുള്ള പോസ്റ്റുകൾക്ക് നിരന്തരം വിമർശനം കേൾക്കുന്ന പതിവുണ്ട് ഗോപിയുടെ പേജിലെ പോസ്റ്റുകൾക്ക്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി കൂട്ടുകാരി പ്രിയ നായർക്കൊപ്പമുള്ള ചില അപ്‌ഡേറ്റുകൾ ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് പേജിൽ കാണാം. അത്തരം ചിത്രങ്ങൾ വീണ്ടും വരാൻ ആരംഭിച്ചതും, ഗോപി സുന്ദറിന്റെ പോസ്റ്റുകളിലെ കമന്റ് ബോക്സ് മുൻപുണ്ടായിരുന്നതുപോലെ സജീവമാകാൻ ആരംഭിച്ചിരിക്കുന്നു. വിമർശനമാണ് മെയിൻ
advertisement
2/6
പ്രിയ നായർക്കൊപ്പം ബാംഗ്ലൂർ സന്ദർശിച്ച ചിത്രത്തിന് 'ബാംഗ്ലൂർ ഡേയ്സ്' എന്ന് ക്യാപ്‌ഷൻ നൽകിയ ഒരു പോസ്റ്റും ഗോപിക്കുണ്ട്. ചിത്രങ്ങളിൽ വന്ന കമന്റുകൾ ഒന്നിന് ഗോപി ഒരു മറുപടി ഇട്ടിട്ടുണ്ട്. പിന്നീട്, ആ മറുപടി മാത്രമായെടുത്ത് ഒരു പോസ്റ്റുമാക്കി. ഇതിൽ പ്രിയക്കൊപ്പം സൈക്കിൾ ചവിട്ടുന്ന ഒരു ദൃശ്യവും കാണാം. തന്നെ 'നാണംകെട്ടവൻ' എന്നധിക്ഷേപിക്കുന്ന ആൾക്കാർക്കുള്ള മറുപടിയാണ് ഗോപിയുടെ ഈ പോസ്റ്റ്. മറ്റുപലരും മറച്ചുവെക്കാൻ ആഗ്രഹിക്കുന്നത് താൻ പരസ്യമാക്കാൻ ധൈര്യം പ്രകടിപ്പിക്കുന്നു എന്ന നിലപാടാണ് ഗോപി സുന്ദറിന് (തുടർന്ന് വായിക്കുക)
advertisement
3/6
ഗോപി സുന്ദർ കുറിച്ച പോസ്റ്റ് ഇപ്രകാരമാണ്. 'വ്യക്തികൾ അവരുടെ സ്വത്വം മറച്ചുവച്ച്, മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ നടിക്കുന്നു. ഞാൻ അഭിനയിക്കുന്നില്ല. ഞാനായി ജീവിക്കുകയാണ്. 'നാണംകെട്ടവൻ' എന്ന് ജനങ്ങൾ വിളിക്കുമ്പോഴും, ഞാൻ അത് അഭിമാനത്തോടെ എടുത്തണിയുകയാണ്. ആദത്തിന്റെയും ഹവ്വയുടെയും കഥയിൽ, അവരുടെ ആജ്ഞാലംഘനം നാണത്തിലേക്കും, മറച്ചുപിടിക്കലിലേക്കും നയിച്ചു. സ്വാഭാവികമായി ജീവിക്കാൻ വേണ്ടിയുള്ള സൃഷ്‌ടികളായിരുന്നു അവർ. സത്യം നിങ്ങളെ സ്വതന്ത്രരാക്കുന്നു എന്ന് ബൈബിളിൽ പറയുന്നത് പോലെ, ദൈവം സത്യത്തിനും സത്യസന്ധതക്കും മൂല്യം കല്പിക്കുന്നു...
advertisement
4/6
ധൈര്യമുണ്ടങ്കിൽ, എന്നെപ്പോലെ ജീവിക്കൂ. നമുക്ക് ആകെ ഒരുജീവിതം മാത്രമേയുള്ളൂ. അത് പൂർണതയോടെ ജീവിക്കൂ. മറ്റുള്ളവർ അവരുടെ ജീവിതം ജീവിക്കട്ടെ. അനുമതിയെ ബഹുമാനിക്കുക. സന്തോഷമായിരിക്കുക, യഥാർത്ഥമായിരിക്കുക,' ഗോപി കുറിച്ചു. ഇത്രയും പറഞ്ഞുകൊണ്ട് ഒരു അഡ്വാൻസ് പുതുവത്സരം ആശംസിക്കുകയാണ് ഗോപി സുന്ദർ. മാത്രവുമല്ല, കല്ലേറുകളെ പ്രോത്സാഹനമാക്കാൻ ഗോപി സുന്ദർ പുതുവർഷത്തിൽ ചില തീരുമാനങ്ങൾ കൈക്കൊള്ളുകയാണ്
advertisement
5/6
നല്ലതു പറയാനാകട്ടെ, മോശം പറയാനാകട്ടെ, ഗോപി സുന്ദർ തന്റെ സംഗീതത്തിലൂടെയും സോഷ്യൽ മീഡിയ ലൈഫിലൂടെയും ഒട്ടനവധി ആരാധകരെ വർഷങ്ങൾ കൊണ്ട് സൃഷ്‌ടിച്ചു കഴിഞ്ഞു. ഗോപിയുടെ ചലച്ചിത്ര ഗാനങ്ങൾ പലതും ക്‌ളാസിക്കൽ സ്റ്റാറ്റസ് അർഹിക്കുന്നുണ്ട്. ഇനിയിപ്പോൾ ഗോപിയെ പ്രേക്ഷകർക്ക് എക്സ്ക്ലൂസീവ് ആയി കാണാൻ സാധിക്കും. അതിനുള്ള പുത്തൻ സങ്കേതം ഗോപി വികസിപ്പിച്ചു കഴിഞ്ഞു. ഗോപി സുന്ദറിന്റെ എക്സ്ക്ലൂസീവ് പോസ്റ്റുകൾ ഇനി ഒരു ക്ലിക്കിലൂടെ പ്രേക്ഷരുടെ മുന്നിലെത്തും. എന്നാൽ, നിലവിലുള്ളത് പോലെ എല്ലാവർക്കും എല്ലാം കാണാനും ആസ്വദിക്കാനും കഴിയില്ല
advertisement
6/6
ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് പേജിൽ സബ്സ്ക്രിപ്ഷൻ പ്ലാൻ ആരംഭിച്ചിരിക്കുന്നു. മറ്റുപല താരങ്ങളും ഇതിനോടകം, ഇത്തരമൊരു പരിപാടി വളരെ നേരത്തെ ആരംഭിച്ചു കഴിഞ്ഞു. സബ്സ്ക്രൈബ് ചെയ്യാൻ മാസം ഒരു നിശ്‌ചിത തുക വരിസംഖ്യയായി നൽകണം. ഗോപി സുന്ദറിന്റെ പേജിന് ഒരുമാസം നൽകേണ്ടത് 869 രൂപയാണ്. ഇത്രയും തുക നൽകാൻ തയാറായാൽ, ഗോപി സുന്ദറിന്റെ എക്സ്ക്ലൂസീവ് കൺടെന്റ് ലഭ്യമാകും. ഇത് സംഗീതമാണോ, അതോ തന്റെ വ്യക്തിപരമായ വിശേഷങ്ങളാണോ, അതുമല്ലെങ്കിൽ, ആലപ്പുഴയിലെ കായലോരത്ത് സ്ഥിതിചെയ്യുന്ന വില്ലയുടെ വിവരങ്ങളാണോ ഗോപി ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല
മലയാളം വാർത്തകൾ/Photogallery/Buzz/
Gopi Sundar | മാസവരി 869 രൂപ; 'നാണംകെട്ടവൻ' എന്ന് വിളിച്ചവർക്ക് മുന്നിൽ ഗോപി സുന്ദറിന്റെ പുത്തൻ പ്ലാൻ, എക്സ്ക്ലൂസീവ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories