'മോശം കമന്റ് ഇട്ടാൽ അകത്തുകിടക്കും'; ഗോപി സുന്ദർ മൂന്നു തലമുറകളുടെ ചിത്രവുമായി
- Published by:meera_57
- news18-malayalam
Last Updated:
ഇത്തവണ ഗോപി സുന്ദറിന്റെ ഒപ്പമുള്ളത് കൂട്ടുകാരല്ല, വീട്ടുകാരാണ്
advertisement
1/6

ഇത്തവണ ഗോപി സുന്ദറിന്റെ (Gopi Sundar) ഒപ്പമുള്ളത് കൂട്ടുകാരല്ല, വീട്ടുകാരാണ്. ഗോപി തന്റെ കുടുംബത്തെ സോഷ്യൽ മീഡിയ സ്‌പെയ്‌സിൽ അധികം കൊണ്ടുവരാറില്ല. മക്കളായ മാധവ് സുന്ദർ, യാദവ് സുന്ദർ എന്നിവരുടെ ചിത്രങ്ങളാണ് പലപ്പോഴും ഗോപിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എങ്കിലും വരിക. വല്ലപ്പോഴും അമ്മ ലിവിയുടെ ചിത്രങ്ങളും വരും. പക്ഷേ, തന്റെ മുത്തശ്ശിയുടെ ഒപ്പമുള്ളതോ അല്ലാത്തതോ ആയ ഒരു ചിത്രം പോലും ഗോപി സുന്ദർ ഇതുവരെയും ഇൻസ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ പോസ്റ്റ് ചെയ്തിട്ടില്ല. ഇത്തവണ മൂന്നു തലമുറകൾ ഒത്തുചേരുന്ന ചിത്രങ്ങളാണ് ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് പേജിൽ
advertisement
2/6
സുരേഷ് ബാബു, ലിവി ദമ്പതികളുടെ മകനാണ് ഗോപി സുന്ദർ. ഒരിക്കൽ അമ്മയുടെ കൂടെയുള്ള ചിത്രം പോസ്റ്റ് ചെയ്തതിനും ഗോപി സുന്ദർ കടുത്ത സൈബർ ആക്രമണം നേരിട്ടിരുന്നു. ഇത്തവണ അമ്മയുടെയും മുത്തശ്ശിയുടെയും കൂടെയുള്ള ഫോട്ടോ പോസ്റ്റിലും ഗോപി അത് പ്രതീക്ഷിക്കുന്നു എന്നാണ് സൂചന. പക്ഷേ, ചിത്രം കാണുന്നവർക്ക് അതിനുള്ള താക്കീത് ഗോപി ആദ്യമേ നൽകിക്കഴിഞ്ഞു. ഈ ഫോട്ടോകളിലും ആരെങ്കിലും മോശം കമന്റ് ഇടാൻ വന്നാൽ എന്താകും ഫലം എന്ന് ഗോപി ആ കമന്റിനുള്ള മറുപടിയായി നൽകി (തുടർന്ന് വായിക്കുക)
advertisement
3/6
കുട്ടിക്കാലത്ത് ഗോപി സുന്ദറും അനുജത്തിയും അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ഒരു ഫോട്ടോയാണിത്. കൊച്ചി സ്വദേശിയാണ് ഗോപി സുന്ദർ. സംഗീതം തന്നെയാണ് വഴി എന്ന് ഗോപി സുന്ദർ വളരെ നേരത്തെ മനസിലാക്കിയിരുന്നു. പത്താം ക്‌ളാസിൽ പഠനം ഉപേക്ഷിച്ച ഗോപി സുന്ദർ, സംഗീത പഠനത്തിന് ചേർന്നെങ്കിലും, അവിടെയും മനസുറപ്പിക്കാൻ സാധിച്ചില്ല. വിദ്യാഭ്യാസ മേഖല അന്യമായിരുന്നുവെങ്കിലും, സംഗീതം കൊണ്ട് ജീവിതത്തിന്റെ മുന്നോട്ടുള്ള വഴി കണ്ടെത്താൻ ഗോപി സുന്ദർ അന്നേ തീരുമാനിച്ചുറപ്പിച്ചിരുന്നു
advertisement
4/6
സിനിമയിലെ ശ്രദ്ധേയമായ ഒരു ലേബലായി മാറാൻ ചുരുങ്ങിയ കാലത്തിനുള്ളിൽ ഗോപിക്ക് സാധിച്ചു. മലയാള സിനിമയിൽ ഗാനങ്ങൾക്ക് പ്രാധാന്യം നിലനിന്ന കാലം വരെയും ഗോപി സുന്ദർ തന്റെ സംഗീതവുമായി നിറഞ്ഞു. അതേസമയം, കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗോപി സുന്ദർ മറ്റുചില കാര്യങ്ങളിൽ വിവാദനായകനായി. ഗോപിക്കൊപ്പം പെൺസുഹൃത്തുക്കളുടെ എണ്ണം ഉയരുന്നത് അദ്ദേഹത്തിന് നേരെയുള്ള സൈബർ ആക്രമണത്തിന്റെ ശക്തി കൂട്ടി. പക്ഷേ, സ്വന്തം അമ്മയുടെയും മുത്തശ്ശിയുടെയും ചിത്രത്തിൽ കേറി പണിയാൻ നിന്നാൽ, പണി പാളും എന്ന് ഗോപി താക്കീത് നൽകുന്നു
advertisement
5/6
മോശം കമന്റ് ഇട്ടാൽ, ഇട്ടവന് അഞ്ചു മണിക്കൂറിനുള്ളിൽ സൈബർ സെൽ അറസ്റ്റ് ഗ്യാരന്റി എന്ന് ഗോപി. 'ഇതിലിനി മോശം കമന്റ് ഇടാൻ വരുന്നവൻ, ഒരു നിമിഷം സൈബർ ക്രൈം സ്റ്റേഷൻ ഓർക്കും' എന്നൊരാൾ പോസ്റ്റ് ചെയ്ത കമന്റിലാണ് ഗോപി സുന്ദറിന്റെ പ്രതികരണം. നിരവധി ഗായികമാർ ഗോപി സുന്ദറിന്റെ ഒപ്പം ഒരു ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരിൽ സൈബർ ഇടത്തിൽ അതിതീവ്ര ആക്രമണം നേരിട്ടിരുന്നു. ഗോപിയുടെ മുൻകാല പ്രണയങ്ങളാണ് പലരും അഴിച്ചുവിടുന്ന ആക്രമണത്തിന് പിന്നിലെ പ്രധാന കാരണം
advertisement
6/6
ഇക്കഴിഞ്ഞ ദിവസം ഗോപി സുന്ദർ തന്റെ വളർത്തുനായ കല്യാണിയുടെ ഒപ്പം ഒരു ചിത്രം പോസ്റ്റ് ഇട്ടിരുന്നു. 'എന്റെ കല്യാണി' എന്നാണ് ക്യാപ്‌ഷൻ നൽകി. കല്യാണി എന്ന സഹചാരിയും കൂട്ടുകാരി എന്ന നിലയിൽ വ്യാഖ്യാനം വന്നതും ഗോപി സുന്ദർ, ഈ ചിത്രം ഫേസ്ബുക്കിൽ ഇട്ട് തനിക്ക് പറയാനുള്ള പ്രതികരണം രേഖപ്പെടുത്തിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
'മോശം കമന്റ് ഇട്ടാൽ അകത്തുകിടക്കും'; ഗോപി സുന്ദർ മൂന്നു തലമുറകളുടെ ചിത്രവുമായി