Govind Padmasoorya| 'പെണ്ണിനും ചെറുക്കനും കാരണവന്മാർ നൽകുന്ന സൽക്കാരം'; ജിപിയുടെ ആയനിയൂണ് ചടങ്ങ് ഇങ്ങനെ
- Published by:Sarika KP
- news18-malayalam
Last Updated:
ആയനിയൂണ് ചടങ്ങ് ഇരുവരുടെയും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു
advertisement
1/9

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന താരവിവാഹമായിരുന്നു ഗോവിന്ദ് പത്മസൂര്യ-ഗോപിക അനിൽ വിവാഹം. കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ആഘോഷമാക്കിയായിരുന്നു ഗോപിക അനിലിന്റെയും ജിപിയുടെയും വിവാഹം.
advertisement
2/9
ആദ്യം ഗോപികയുടെ വീട്ടിലായിരുന്നു ആഘോഷത്തിന്റെ തുടക്കം ശേഷം ഗോവിന്ദ് പത്മസൂര്യയുടെ വീട്ടിലും ആഘോഷങ്ങൾ ആരംഭിച്ചു. ആദ്യം നടത്തിയ ചടങ്ങ് മെഹന്ദി ഫങ്ഷനായിരുന്നു.
advertisement
3/9
പിന്നീട് വടക്കുനാഥന് മുന്നിൽ ഗോപികയ്ക്ക് താലി ചാർത്തി ഗോവിന്ദ് പത്മസൂര്യ . ഇതിന്റെ ചിത്രങ്ങളായിരുന്നു പിന്നീട് സോഷ്യൽ മീഡിയ നിറയെ . ഇരുവർക്കുമിടയിൽ പലതരത്തിലുള്ള വിവാഹ ആഘോഷങ്ങൾ നടന്നതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
advertisement
4/9
എന്നാൽ വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഗോവിന്ദ് പത്മസൂര്യ പങ്കുവച്ചോരു പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയായത്. ആയനിയൂണ് ചടങ്ങിൽ നിന്നുള്ള തന്റെയും ഗോപികയുടെയും ചില ചിത്രങ്ങളാണ് ഗോവിന്ദ് പത്മസൂര്യ പങ്കിട്ടത്. അയനിയൂണ് ചടങ്ങ് എന്നാണ് ഫോട്ടോകൾ പോസ്റ്റ് ചെയ്ത് ഗോവിന്ദ് പത്മസൂര്യ നൽകിയ തലക്കെട്ട്.
advertisement
5/9
എന്നാൽ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ എന്താണ് അയനിയൂണ് ചടങ്ങ് എന്നതായിരുന്നു ഏറെയും കമന്റുകൾ. എന്നാൽ യാതൊരു തരത്തിലുള്ള വിശദീകരണവും ജിപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല.
advertisement
6/9
ആയനിയൂണ് ചടങ്ങ് എന്താണെന്ന് അന്വേഷിച്ച് നിരവധി കമന്റുകൾ വന്നതോടെ അതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം.
advertisement
7/9
കല്യാണത്തിന്റെ തലേന്ന് ഉള്ള ഒരു ചടങ്ങാണ് അയനിയൂണ്. പ്രധാനമായും ബ്രാഹ്മിൺസിനിടയിലാണ് ഈ ചടങ്ങ് നടത്താറുള്ളത്. വിവാഹിതരാകാൻ പോകുന്ന പെണ്ണിനും ചെറുക്കനും കാരണവന്മാർ നൽകുന്ന സൽക്കാരമാണ് ആയനിയൂണ് .
advertisement
8/9
വിളക്കിനു മുൻപിൽ വധു ഇരുന്നു ഇഷ്ട ദേവതകള്‍ക്ക് സമർപ്പിച്ചാണ് ചടങ്ങ് ആരംഭിക്കുന്നത്. ദേവതകളുടെ അനുഗ്രഹത്തിനായാണ് ഇത് ചെയ്യുന്നത്.
advertisement
9/9
തുടർന്ന് പ്രദക്ഷിണം വച്ച് നമസ്ക്കരിക്കുന്നു. തുടർന്ന് മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിക്കുന്നു. തുടർന്ന് തലയിൽ എണ്ണയിട്ട് കുളിക്കുന്നു. ഇതിനു പിന്നാലെ ഭക്ഷണം കഴിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Govind Padmasoorya| 'പെണ്ണിനും ചെറുക്കനും കാരണവന്മാർ നൽകുന്ന സൽക്കാരം'; ജിപിയുടെ ആയനിയൂണ് ചടങ്ങ് ഇങ്ങനെ