Pushpa 2 | യുവനടിമാർക്ക് വിശ്രമം; പുഷ്പ 2ൽ ഐറ്റം ഡാൻസ് ചെയ്യുക ഈ പ്രശസ്ത താരം
- Published by:user_57
- news18-malayalam
Last Updated:
പ്രശസ്ത താരമാകും ഐറ്റം ഡാൻസ് ചെയ്യുക. പക്ഷെ ഇവർ യുവതാരനിരയിൽ നിന്നല്ല. ആളുടെ പേര് പുറത്ത്
advertisement
1/7

അല്ലു അർജുൻ (Allu Arjun) ചിത്രം പുഷ്പ (Pushpa) ഒന്നാം ഭാഗത്തിലെ ഐറ്റം ഡാൻസ് ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയിരുന്നു. നടി സാമന്ത റൂത്ത് പ്രഭുവാണ് (Samantha Ruth Prabhu) ഊ അന്തവാ... എന്ന് തുടങ്ങുന്ന ഐറ്റം നമ്പർ ചെയ്തത്. രണ്ടാം ഭാഗത്തിലും എന്തായാലും അങ്ങനെയൊന്നു പ്രതീക്ഷിക്കാം. സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തയ്ക്കു പിന്നാലെയാണ് ഐറ്റം ഡാൻസിന്റെ വിവരങ്ങളും പുറത്തായത്
advertisement
2/7
പുഷ്പയും ബൻവർ സിംഗുമായുള്ള സംഘട്ടനമാവും രണ്ടാം ഭാഗത്തിന്റെ പ്രമേയം. അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്‌മിക മന്ദാന എന്നിവരാകും പ്രധാന വേഷങ്ങളിൽ. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിൽ ശ്രീ ദേവി പ്രസാദിന്റെ ഗാനങ്ങളുമുണ്ടാവും. എന്നാൽ ഇക്കുറി ഐറ്റം ഡാൻസിന് യുവനടിമാർ ആരുമാവില്ല എത്തുക. എന്നാൽ വളരെ പ്രശസ്തയായ മറ്റൊരു താരമാകും (തുടർന്ന് വായിക്കുക)
advertisement
3/7
സാമന്തയുടെ ഐറ്റം ഡാൻസുപോലെതന്നെ ശ്രദ്ധ നേടിയതാണ് രശ്‌മിക മന്ദാനയുടെ സാമി സാമി എന്ന ഗാനവും അതിലെ ചുവടുകളും. ഹൈദരാബാദിൽ ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കുമ്പോൾ, വർഷങ്ങൾക്ക് മുൻപേ പ്രേക്ഷകരെ ത്രിൽ അടിപ്പിച്ച ഐറ്റം നർത്തകിയാവും സ്‌ക്രീനിൽ തെളിയുക
advertisement
4/7
ഇന്ന് ഹോട്ട്നെസ്സിന്റെ പേരിൽ വാർത്തകളിൽ ഇടം പിടിക്കുന്ന മലൈക അറോറയാണ് പുഷ്പ രണ്ടാം ഭാഗത്തിൽ ഐറ്റം ഡാൻസ് ചെയ്യുകയെത്രെ. ഇവർക്ക് ഭാഷകൾക്കതീതമായി ഒട്ടേറെ ആരാധകരുണ്ട്
advertisement
5/7
ഷാരൂഖ് ഖാനൊപ്പം ചയ്യ ചയ്യ, സൽമാൻ ഖാനൊപ്പം മുന്നി ബദ്നാം ഹുയി, അക്ഷയ് കുമാറിനൊപ്പമുള്ള അനാർക്കലി ഡിസ്കോ ചലി തുടങ്ങിയ ഗാനങ്ങൾക്ക് അടിപൊളി നൃത്തം ചെയ്തത് മലൈകയാണ്. വർഷങ്ങൾക്ക് ശേഷവും കാണികളെ ഹരം കൊള്ളിക്കാൻ മലൈക തന്നെ വരേണ്ടി വന്നു എന്നതും ശ്രദ്ധേയം
advertisement
6/7
2002-ൽ കാന്റെ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലൂടെയാണ് മലൈക അറോറ അഭിനയരംഗത്തേക്ക് എത്തുന്നത്
advertisement
7/7
'അറോറ സിസ്റ്റേഴ്‌സ്' എന്ന പുതിയ റിയാലിറ്റി ഷോയ്‌ക്കായി മലൈകയും സഹോദരി അമൃതയും കൈകോർക്കുന്നു എന്ന് അടുത്തിടെ വാർത്ത വന്നിരുന്നു. അറോറ സഹോദരിമാരുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ ഷോ ശ്രദ്ധ കേന്ദ്രീകരിക്കും
മലയാളം വാർത്തകൾ/Photogallery/Buzz/
Pushpa 2 | യുവനടിമാർക്ക് വിശ്രമം; പുഷ്പ 2ൽ ഐറ്റം ഡാൻസ് ചെയ്യുക ഈ പ്രശസ്ത താരം