പ്രതീക്ഷിച്ചതിനും മുൻപേ ദീപിക പ്രസവിച്ചോ? രൺവീർ, ദീപിക ദമ്പതികൾക്ക് കുഞ്ഞ് പിറന്നു എന്ന് റിപ്പോർട്ട്
- Published by:meera_57
- news18-malayalam
Last Updated:
ദീപിക പദുകോൺ പറഞ്ഞതിലും മുൻപേ ആദ്യത്തെ കണ്മണിക്ക് ജന്മം നൽകിയോ?
advertisement
1/7

സെപ്റ്റംബർ മാസത്തിൽ ആദ്യത്തെ കുഞ്ഞ് പിറക്കും എന്ന് പറഞ്ഞാണ് ദീപിക പദുകോണും (Deepika Padukone) ഭർത്താവ് രൺവീർ സിങ്ങും (Ranveer Singh) ഇൻസ്റ്റഗ്രാമിലൂടെ അവർ മാതാപിതാക്കളാകുന്നു എന്ന് പ്രഖ്യാപിച്ചത്. അതിനു ശേഷം നിറവയറുമായി ദീപികയെ പലയിടങ്ങളിൽ കണ്ടു. എന്നാൽ ദീപിക പറഞ്ഞതിലും മുൻപേ ആദ്യത്തെ കണ്മണിക്ക് ജന്മം നൽകി എന്ന അഭ്യൂഹം സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ ആരംഭിച്ചു കഴിഞ്ഞു
advertisement
2/7
ദീപിക ഗർഭിണിയായിരുന്ന വേളയിലാണ് കൽക്കി 2898 AD എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ഇതിലും ഗർഭിണിയായ അമ്മയുടെ വേഷമായിരുന്നു ദീപിക അവതരിപ്പിച്ചത് എന്നതും യാദൃശ്ചികം (തുടർന്ന് വായിക്കുക)
advertisement
3/7
ദീപിക, രൺവീർ ദമ്പതികളുടെ കുഞ്ഞിനായി ഒരുങ്ങിയ ഗിഫ്റ്റ് ബോക്സുകളുടെ ചിത്രമാണ് പുതിയ റിപ്പോർട്ടിന് കാരണം. ഈ സമ്മാനപ്പട്ടികളിൽ നീലനിറം പ്രഥമമാണ്. ഇതോടു കൂടി ദീപികയുടെ ആദ്യത്തെ കുഞ്ഞ് മകനാണോ മകളാണോ എന്നതിനെ കുറിച്ചും ചൂടുപിടിച്ച ചർച്ച ആരംഭിച്ചിരുന്നു
advertisement
4/7
മിനിമലിസ്റ്റ് ബ്രൗൺ പേപ്പറിന് മുകളിൽ നീല റിബൺ കൊണ്ട് കെട്ടിയ നിലയിലെ പൊതികളാണ് വൈറൽ ചിത്രങ്ങളിൽ. ഇതിൽ മീൻ, നക്ഷത്രം, വൃത്തം തുടങ്ങിയ രൂപങ്ങളിൽ സെറാമിക് ഹാങ്ങിങ്ങുകൾ കൂടി കാണാം. എങ്കിൽ ഇത് ആൺകുട്ടി തന്നെ എന്ന് ആരാധകർ ഉറപ്പിക്കുകയാണ്
advertisement
5/7
പിങ്ക് നിറം പെൺകുട്ടിക്കും നീലനിറം ആൺകുട്ടിക്കും എന്നാണ് പൊതുവെയുള്ള വയ്പ്പ്. റെഡിറ്റിലാണ് ചിത്രം എത്തിച്ചേർന്നത്. ആലിയ ഭട്ടിന്റെ ബേബി ഷവറിൽ പിങ്ക് നിറം നിറഞ്ഞതും പിറക്കാൻ പോകുന്നത് പെൺകുഞ്ഞാണോ എന്ന് അന്നും പലരും ചോദ്യം എടുത്തിട്ടിരുന്നു
advertisement
6/7
ദീപിക പദുക്കോൺ അവസാനമായി അഭിനയിച്ചത് കൽക്കി 2898 ADയിലാണ്. ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായി മാറി. അജയ് ദേവ്ഗൺ, രൺവീർ സിംഗ്, കരീന കപൂർ ഖാൻ, ടൈഗർ ഷ്റോഫ്, അർജുൻ കപൂർ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്നിൽ അടുത്തതായി ദീപിക അഭിനയിക്കും
advertisement
7/7
ഈ ദീപാവലിക്ക് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതി. മറുവശത്ത്, രൺവീർ സിംഗിന്റെ ഡോൺ 3യും അണിയറയിലുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
പ്രതീക്ഷിച്ചതിനും മുൻപേ ദീപിക പ്രസവിച്ചോ? രൺവീർ, ദീപിക ദമ്പതികൾക്ക് കുഞ്ഞ് പിറന്നു എന്ന് റിപ്പോർട്ട്