TRENDING:

പ്രായം 44! കൂടുതൽ സുന്ദരിയായി സംയുക്ത വർമ്മ; യോഗയുടെ പവർ എന്ന് മലയാളിയുടെ പ്രിയതാരം

Last Updated:
രോഗങ്ങളിൽ നിന്നും മുക്തി നേടാനാണ് താൻ ആദ്യം യോഗയിലേക്ക് തിരിഞ്ഞതെന്ന് സംയുക്ത
advertisement
1/7
പ്രായം 44! കൂടുതൽ സുന്ദരിയായി സംയുക്ത വർമ്മ; യോഗയുടെ പവർ എന്ന് മലയാളിയുടെ പ്രിയതാരം
വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ നായകന്റെ വീടിന്റെ ഗേറ്റ് കടന്നു വന്ന സുന്ദരി പെൺകുട്ടി മലയാളികളുടെ പ്രിയതാരമായി മാറിയത് വളരെ പെട്ടെന്നാണ്. വിവാഹ ശേഷം സിനിമാ അഭിനയം അവസാനിപ്പിച്ചെങ്കിലും മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ് സംയുക്ത വർമ.
advertisement
2/7
ആദ്യ ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഇരുപത് വയസ്സായിരുന്ന സംയുക്തയ്ക്ക് ഇന്ന് 44 വയസ്സ് തികയുകയാണ്. എന്നാൽ, പണ്ടത്തേതിനേക്കാൾ ചെറുപ്പവും ഊർജവുമുള്ള സംയുക്തയെയാണ് ഇന്ന്. കൂടുതൽ സുന്ദരിയുമായി.
advertisement
3/7
യോഗയാണ് തന്റെ ജീവിതം മാറ്റിമറിച്ചത് യോഗയാണെന്ന് സോഷ്യൽമീഡിയയിലൂടേയും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലും സംയുക്ത പലവട്ടം പറഞ്ഞിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ചിത്രങ്ങളിൽ കൂടുതലും യോഗ അഭ്യസിക്കുന്നതുമാണ്.
advertisement
4/7
രോഗങ്ങളിൽ നിന്നും മുക്തി നേടാനാണ് താൻ ആദ്യം യോഗയിലേക്ക് തിരിഞ്ഞതെന്ന് സംയുക്ത മുമ്പ് പറഞ്ഞിട്ടുണ്ട്. രണ്ട് പതിറ്റാണ്ടോളമായി സംയുക്ത യോഗ അഭ്യസിക്കുന്നുണ്ട്. അതിന്റെ മാറ്റങ്ങളും പ്രിയ താരത്തിൽ നമുക്ക് കാണാം.
advertisement
5/7
ശ്വാസംമുട്ടൽ, പോളിസിസ്റ്റിക് ഓവറി, ഹോർമോൺ ഇംബാലൻസ് തുടങ്ങിയ രോഗങ്ങളിൽ നിന്നും മുക്തി നേടിയത് യോഗയിലൂടെയാണെന്നാണ് താരം പറയുന്നത്. രോഗങ്ങൾ ഇല്ലാതായപ്പോഴും യോഗ ഒപ്പം കൂടി. 2021ൽ അഷ്ടാംഗ യോഗ ടീച്ചേഴ്സ് ട്രെയ്നിങ് സർട്ടിഫിക്കറ്റ് സംയുക്ത വർമ്മ സംയുക്ത നേടിയിരുന്നു.
advertisement
6/7
1999 ൽ സത്യൻ അന്തിക്കാട് ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയാണ് സംയുക്ത മലയാള സിനിമയിലേക്ക് പടികടന്ന് എത്തിയത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി.
advertisement
7/7
ആകെ പതിനെട്ടു ചിത്രങ്ങളിൽ മാത്രമാണ് സംയുക്ത അഭിനയിച്ചത്. ഇതിനിടയിൽ രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും രണ്ട് ഫിലിംഫെയർ അവാർഡും നേടിയി. 2022 ലാണ് നടൻ ബിജു മേനോനുമായുള്ള സംയുക്തയുടെ വിവാഹം. 2006 ലാണ് ദക്ഷ് ധാർമിക് എന്ന മകൻ ജനിച്ചു.
മലയാളം വാർത്തകൾ/Photogallery/Buzz/
പ്രായം 44! കൂടുതൽ സുന്ദരിയായി സംയുക്ത വർമ്മ; യോഗയുടെ പവർ എന്ന് മലയാളിയുടെ പ്രിയതാരം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories