TRENDING:

16-ാം വയസിൽ വീട്ടിൽ നിന്ന് ഓടിപ്പോയ നടൻ 20 രൂപയ്ക്ക് ഫോൺ ബൂത്തിൽ ജോലി ചെയ്തു; ഇന്ന് കോടികളുടെ സമ്പത്തുള്ള പ്രമുഖ താരം!

Last Updated:
തുടക്കത്തിൽ 10 രൂപയും ഒരു പ്ലേറ്റ് ഭക്ഷണവുമാണ് ദിവസക്കൂലിയായി ലഭിച്ചിരുന്നതെന്ന് നടൻ പറയുന്നു
advertisement
1/10
16-ാം വയസിൽ വീട്ടിൽ നിന്ന് ഓടിപ്പോയ നടൻ 20 രൂപയ്ക്ക് ഫോൺ ബൂത്തിൽ ജോലി ചെയ്തു; ഇന്ന് കോടികളുടെ സമ്പത്തുള്ള താരം!
'ഏക് ദീവാനെ കി ദീവാനിയത്' എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകശ്രദ്ധ നേടുകയാണ് നടൻ ഹർഷവർദ്ധൻ രാണേ (Harshvardhan Rane). സിനിമയിൽ ആരും ഇല്ലാത്ത ഒരു കുടുംബത്തിൽ നിന്നാണ് ഈ നടൻ ബോളിവുഡിലെ ശ്രദ്ധേയ മുഖമായി മാറിയത്. സ്വന്തമായി ഒരു സിനിമ പശ്ചാത്തലവും ഇല്ലാതിരുന്ന രാണെയുടെ സിനിമാ മോഹം വീട്ടുകാർക്ക് ചിന്തിക്കാൻ പോലും കഴിയാത്തതായിരുന്നു.
advertisement
2/10
ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രമാണ് ഹർഷവർദ്ധൻ രാണെയുടെ ജന്മദേശം. തെലുങ്ക് സംസാരിക്കുന്ന അമ്മയും മറാത്തിയായ അച്ഛന്റെയും മകനായാണ് നടൻ ജനിച്ചത് . സിനിമയിൽ ഒരു സ്ഥാനമുണ്ടാക്കണമെന്ന തീവ്രമായ ആഗ്രഹം കാരണം തന്റെ 16 വയസ്സിൽ അദ്ദേഹം സ്വയം വീടുവിട്ടിറങ്ങി.
advertisement
3/10
വീട്ടിൽ നിന്നും ഒളിച്ചോടിയ ഹർഷവർദ്ധൻ ആദ്യം എത്തിയത് ഡൽഹിയിലാണ്. കൈയിലുണ്ടായിരുന്ന 200 രൂപ പെട്ടെന്ന് തന്നെ തീർന്നതോടെ ജീവിക്കാൻ വേണ്ടി അദ്ദേഹം ചെറിയ ജോലികൾ ചെയ്യാൻ തുടങ്ങി. ഹോളിവുഡ് റിപ്പോർട്ടറുമായി സംസാരിക്കുന്നതിനിടെയാണ് നടൻ തന്റെ ജീവിതകഥ വെളിപ്പെടുത്തിയത്.
advertisement
4/10
'പണത്തിന് വേണ്ടി ഞാൻ എല്ലാത്തരം ചെറിയ ജോലികളും ചെയ്തു,' ഹർഷവർദ്ധൻ പറഞ്ഞു. 'ഡൽഹിയിൽ ഒരു കഫേയിൽ വെയിറ്ററായും പിന്നീട് ഒരു എസ്ടിഡി ബൂത്തിൽ ഫോൺ കോൾ രജിസ്റ്റർ ചെയ്യുന്ന ജോലിയും ചെയ്തു. ആദ്യമൊക്കെ 10 രൂപ മാത്രമായിരുന്നു ശമ്പളം, പിന്നീട് കഫേയിൽ 20 രൂപ കിട്ടിത്തുടങ്ങി.' നടൻ പറയുന്നു.
advertisement
5/10
തുടക്കത്തിൽ 10 രൂപയും ഒരു പ്ലേറ്റ് ഭക്ഷണവുമാണ് ദിവസക്കൂലിയായി ലഭിച്ചിരുന്നതെന്നും അതുകൊണ്ടാണ് താൻ ദിവസങ്ങൾ തള്ളിനീക്കിയിരുന്നതെന്നും രാണേ വെളിപ്പെടുത്തി. ഡൽഹിയിലെ ഏറ്റവും വലിയ വെല്ലുവിളി ഭക്ഷണം കണ്ടെത്താനും പണം സമ്പാദിക്കാനുമായിരുന്നു.
advertisement
6/10
കുളിക്കാൻ ഒരു ബാത്ത്റൂം കണ്ടെത്തുന്നത് പോലും വലിയ വെല്ലുവിളിയായിരുന്നുവെന്ന് അദ്ദേഹം ഓർത്തു. നാലോ അഞ്ചോ തൊഴിലാളികളോടൊപ്പം ഒരു മുറിയിലായിരുന്നു താമസം. അടുക്കളയിലെ തുടർച്ചയായ ജോലികൾ കാരണം വസ്ത്രങ്ങളിലും മുടിയിലും എപ്പോഴും ദുർഗന്ധം ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
advertisement
7/10
ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് എത്തിയ രാണെയ്ക്ക് എട്ട് വർഷത്തെ കഠിനാധ്വാനത്തിന് ശേഷം ഒരു വഴിത്തിരിവുണ്ടായി. 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന ടിവി സീരിയലിലൂടെയാണ് അദ്ദേഹം ആദ്യം ശ്രദ്ധനേടുന്നത്.
advertisement
8/10
ടിവിയിലൂടെ ശ്രദ്ധ നേടിയ ശേഷം അദ്ദേഹം സിനിമയിലേക്ക് ചുവടുമാറ്റി. 2010-ൽ 'തകിത തകിത' എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് 2012-ൽ ജെനീലിയ ഡിസൂസയ്‌ക്കൊപ്പം 'നാ ഇഷ്ടം' എന്ന ചിത്രത്തിൽ അഭിനയിച്ചു. 2016-ൽ 'സനം തേരി കസം' എന്ന ചിത്രത്തിലൂടെയാണ് ഹർഷവർദ്ധൻ ബോളിവുഡിൽ പ്രവേശിക്കുന്നത്. 'ഹസീൻ ദിൽറുബ', 'തൈഷ്' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. ഇൻഫോബിക്‌സ് റിപ്പോർട്ട് പ്രകാരം ഇന്ന് ഏകദേശം 20-25 കോടി രൂപയുടെ ആസ്തിയുള്ള താരമാണ് ഹർഷവർദ്ധൻ രാണേ.
advertisement
9/10
തെലുങ്ക്, മറാത്തി എന്നീ പശ്ചാത്തലമുള്ള ഹർഷവർദ്ധൻ രാണെ, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, മറാത്തി എന്നീ ഭാഷകളിൽ പ്രാവീണ്യമുള്ളയാളാണ്. ഇത് വിവിധ പ്രാദേശിക ചലച്ചിത്ര വ്യവസായങ്ങളിൽ അദ്ദേഹത്തിന് അവസരങ്ങൾ ലഭിക്കാൻ സഹായകമായി. 2018 മുതൽ 2019 വരെ നടി കിം ശർമ്മയുമായി അദ്ദേഹം പ്രണയത്തിലായിരുന്നു. ഈ ബന്ധം അക്കാലത്ത് മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. സാഹസികതയും സ്വാതന്ത്ര്യവും ഇഷ്ടപ്പെടുന്ന രാണെയുടെ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു ക്യാമ്പർവാൻ വാങ്ങിയത്. 2022-ൽ, തന്റെ ജന്മദിനത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം ഈ വാഹനം സ്വന്തമാക്കിയത്.
advertisement
10/10
ഇതോടെ ഇന്ത്യയിൽ ക്യാമ്പർവാൻ സ്വന്തമാക്കുന്ന ആദ്യത്തെ നടൻ എന്ന നേട്ടം ഹർഷവർദ്ധൻ രാണെ സ്വന്തമാക്കി. 'മറ്റെല്ലാവരെയും പോലെ, ഞാനും സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്നു. കുട്ടിക്കാലം മുതൽ എനിക്ക് ചങ്ങലയില്ലാതെ ജീവിക്കാൻ ആഗ്രഹമുണ്ടായിരുന്നു,' തന്റെ സ്വപ്നത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ക്യാമ്പർവാനിലെ താമസം സിനിമകളിലെ അഭിനയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തന്നെ സഹായിക്കുമെന്നും അത് പ്രകൃതിയുമായി ബന്ധം സ്ഥാപിക്കാൻ ഉപകരിക്കുമെന്നും രാണേ കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/Photogallery/Buzz/
16-ാം വയസിൽ വീട്ടിൽ നിന്ന് ഓടിപ്പോയ നടൻ 20 രൂപയ്ക്ക് ഫോൺ ബൂത്തിൽ ജോലി ചെയ്തു; ഇന്ന് കോടികളുടെ സമ്പത്തുള്ള പ്രമുഖ താരം!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories