Sooriya | അഞ്ച് മിനിറ്റ് അഭിനയത്തിന് സൂര്യക്ക് ഇതാണോ പ്രതിഫലം? കേട്ടുകേൾവിയില്ലാത്തതെന്ന് ആരാധകർ
- Published by:user_57
- news18-malayalam
Last Updated:
Here is the remuneration for Suriya in Vikram cameo | 'വിക്രം' സിനിമയിലെ അഭിനയത്തിന് സൂര്യയുടെ പ്രതിഫലം ചർച്ചയാവുന്നു
advertisement
1/6

കമൽഹാസൻ (Kamal Haasan), വിജയ് സേതുപതി (Vijay Sethupathi), ഫഹദ് ഫാസിൽ (Fahadh Faasil) കൂട്ടുകെട്ടിൽ പിറന്ന ക്രൈം ആക്ഷൻ ത്രില്ലർ 'വിക്രം' (Vikram) സിനിമാപ്രേമികൾക്ക് ഉത്സവമായി മാറിയിരിക്കുകയാണ്. പ്രേക്ഷകർ ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. അത് ബോക്‌സ് ഓഫീസിൽ ഗംഭീര തുടക്കം കുറിക്കുകയും ചെയ്തു കഴിഞ്ഞു. മൂവരുടെയും തകർപ്പൻ പ്രകടനത്തിന് പുറമെ, ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സൂര്യയുടെ (Suriya) അതിഥി വേഷമാണ്
advertisement
2/6
റോളക്‌സ് എന്ന കഥാപാത്രമായി 'സിങ്കം' താരം ഗംഭീര അതിഥി വേഷം ചെയ്തിരിക്കുന്നു. കൂടാതെ സിനിമയുടെ ഏറ്റവും വലിയ സംസാരവിഷയവും അതുതന്നെയാണ്. വിക്രമിലെ അതിഥി വേഷത്തിന് സൂപ്പർസ്റ്റാർ സൂര്യയുടെ പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു കഴിഞ്ഞു. അഞ്ച് മിനിറ്റാണ് സൂര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് (തുടർന്ന് വായിക്കുക)
advertisement
3/6
സൂര്യയുടെ ഏറ്റവും പുതിയ ട്വീറ്റ് വായിച്ചാൽ, കമലിനൊപ്പം സ്‌ക്രീൻ പങ്കിടുന്നത് തന്റെ സ്വപ്ന സാക്ഷാത്കാര നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്
advertisement
4/6
പ്രതിഫലത്തിന്റെ കാര്യം വരുമ്പോൾ, നടൻ ചിത്രത്തിന് ഒരു രൂപ പോലും വാങ്ങിയിട്ടില്ല. നിങ്ങൾ വായിച്ചത് ശരിയാണ്. ഒരു ട്രേഡ് അനലിസ്റ്റിന്റെ അഭിപ്രായത്തിൽ, 'വിക്രം' സിനിമ സൂര്യ സൗജന്യമായി ചെയ്തു നൽകുകയായിരുന്നു. ഈ തീരുമാനത്തിന് പിന്നിലെ അദ്ദേഹത്തിന്റെ വികാരം ഇപ്പോൾ നിങ്ങൾക്കൊരുപക്ഷേ മനസ്സിലാക്കാൻ കഴിയും
advertisement
5/6
ബോക്‌സ് ഓഫീസിനെ സംബന്ധിച്ചിടത്തോളം, തമിഴ്‌നാട്ടിൽ നിന്ന് തന്നെ 23 കോടി രൂപ നേടിയാണ് 'വിക്രം' കളക്ഷൻ ആരംഭിച്ചത്
advertisement
6/6
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ഒരാഴ്ചയ്ക്കുള്ളിൽ കുറഞ്ഞത് 150 കോടി രൂപ കളക്ഷൻ നേടും എന്നാണ് പ്രവചനം
മലയാളം വാർത്തകൾ/Photogallery/Buzz/
Sooriya | അഞ്ച് മിനിറ്റ് അഭിനയത്തിന് സൂര്യക്ക് ഇതാണോ പ്രതിഫലം? കേട്ടുകേൾവിയില്ലാത്തതെന്ന് ആരാധകർ