TRENDING:

Honey Rose | 'നമ്മുടെ നാട്ടിലെ മാത്രം കലാരൂപം; പണം വാരിക്കൂട്ടുന്നതിൽ എന്താണ് കുഴപ്പം?'; ഹണി റോസ് പറയുന്നു

Last Updated:
ധരിക്കുന്ന വേഷത്തിന്റെ പേരിൽ കേരളത്തിൽ ഏറ്റവും കൂടുതൽ പഴികേട്ട, അവഹേളിക്കപ്പെട്ട അനുഭവങ്ങളുണ്ട് നടി ഹണി റോസിന്
advertisement
1/6
Honey Rose | 'നമ്മുടെ നാട്ടിലെ മാത്രം കലാരൂപം; പണം വാരിക്കൂട്ടുന്നതിൽ എന്താണ് കുഴപ്പം?'; ഹണി റോസ് പറയുന്നു
ധരിക്കുന്ന വേഷത്തിന്റെ പേരിൽ കേരളത്തിൽ ഏറ്റവും കൂടുതൽ പഴികേട്ട, അവഹേളിക്കപ്പെട്ട അനുഭവങ്ങളുണ്ട് നടി ഹണി റോസിന് (Honey Rose). ഹണിയുടെ ഓരോ പോസ്റ്റിനും കീഴെ അത് നിഴലിച്ചു നിൽക്കുന്നത് കാണാം. എന്നിരുന്നാലും ഹണി റോസ് വർഷങ്ങളോളം ഒരു പ്രതികരണം പോലും രേഖപ്പെടുത്താതെ മുന്നോട്ടു പോയി; ബിസിനസുകാരൻ ബോബി ചെമ്മണ്ണൂരിനെതിരെ (Boby Chemmanur) കേസ് നൽകുകയും, ഇദ്ദേഹത്തിന്റെ അറസ്റ്റ് ഉണ്ടാവുന്നതും വരെ. ഹണിയെ അവഹേളിക്കുന്ന നിലയിൽ ഒരു ഉദ്‌ഘാടന വേളയിൽ ബോബി നടത്തിയ പരാമർശമാണ് കേസ് നൽകുന്നതിലേക്ക് ഹണിയെ നയിച്ചത്
advertisement
2/6
അന്താരാഷ്ട്ര വനിതാദിന സ്‌പെഷൽ അഭിമുഖത്തിൽ ന്യൂസ് 18 കേരളം Q18 പരിപാടിയിൽ സംസാരിച്ച ഹണി റോസ് തനിക്ക് നേരെ വരുന്ന കൂരമ്പുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ച് ചില കാര്യങ്ങൾ പറയുന്നു. 'ഉദ്‌ഘാടനം ഒരു പ്രൊമോഷണൽ ജോലിയാണ്. നമ്മൾ പോകുന്ന സ്ഥാപനത്തെ പ്രതിനിധീകരിച്ചു നിൽക്കുകയാണ് അവിടെ ചെയ്യുക. അതിന് അവർ പറയുന്ന ഡ്രെസ് കോഡ് വേണ്ടിവരും. എനിക്ക് ഇഷ്‌ടമുള്ള വസ്ത്രം ധരിക്കാം. ചിലപ്പോൾ അവർ പറയുന്ന വസ്ത്രം ധരിക്കണം, അല്ലെങ്കിൽ അവർ തരുന്ന വസ്ത്രമുണ്ടാകും (തുടർന്ന് വായിക്കുക)
advertisement
3/6
പണം വാങ്ങിയും പണം വാങ്ങാതെയും ചെയ്യുന്ന പരിപാടികൾക്ക് പോകാറുണ്ട്. എനിക്ക് കംഫർട്ടബിൾ ആയ വസ്ത്രങ്ങളാണ് ധരിക്കുന്നത്. അത് ധരിക്കുന്ന എനിക്കോ, അവിടെ നിൽക്കുന്ന ആൾക്കാർക്കോ, സംഘടകർക്കോ പ്രശ്നമില്ല. പക്ഷേ സോഷ്യൽ മീഡിയയിൽ ഇരിക്കുന്ന ഒരു ചെറിയ ശതമാനം ആൾക്കാർക്ക് പ്രശ്നമാണ്. അവർ വാശിപിടിക്കുന്ന വസ്ത്രം ഞാൻ ധരിക്കുക എന്നത് ഈ രാജ്യത്തു നടക്കാൻ പോകുന്ന കാര്യമാണെന്ന് തോന്നുന്നില്ല...
advertisement
4/6
ഇഷ്‌ടമാകുന്നില്ലെങ്കിൽ, ഏതു പ്ലാറ്റ്‌ഫോമിലാണോ നിങ്ങൾ കാണുന്നത് അവിടെ എന്നെ ബ്ലോക്ക് ചെയ്തു പോകാനുള്ള, കാണാതിരിക്കാനുള്ള ഓപ്ഷൻ ഉണ്ട്. അല്ലാതെ വൃത്തികേടുകൾ പറഞ്ഞുണ്ടാക്കാനുള്ള ഓപ്ഷൻ ഉണ്ടെന്നു തോന്നുന്നില്ല' ഹണി പറയുന്നു. ഇഷ്‌ടമുള്ള വേഷം ധരിച്ച് പണംവാരിയിട്ട് നല്ലപിള്ള ചമയണോ എന്ന ചോദ്യത്തിനുള്ള മറുപടിയും ഹണി റോസിന്റെ പക്കലുണ്ട്. 'പണം വാരിക്കൂട്ടുന്നതിൽ എന്താണ് കുഴപ്പം? പണംകിട്ടുന്നെങ്കിലല്ലേ വാരിക്കൂട്ടാൻ പറ്റുള്ളൂ...
advertisement
5/6
ഉദ്‌ഘാടനം ഞാൻ കണ്ടുപിടിച്ചതല്ല. എത്രയോ ആർട്ടിസ്റ്റുമാർ ഇത് ചെയ്യുന്നു? കേരളത്തിന് പുറത്തും ഞാൻ പോയി ഉദ്‌ഘാടനം ചെയ്തിട്ടുണ്ട്. അതിലൊന്നും ആർക്കും ഒരു പ്രശ്നവുമില്ല. ശരീരഭാഗം സൂം ചെയ്‌തടുത്തു പോസ്റ്റ് ചെയ്യുന്ന രീതി കണ്ടിട്ടില്ല. നിർഭാഗ്യവശാൽ, ഇത് നമ്മുടെ നാട്ടിലെ ഒരു കലാരൂപമാണ്. എന്നെ സംബന്ധിച്ചടുത്തോളം, ഉദ്‌ഘാടനം ചെയ്യുക എന്നത് എനിക്ക് കിട്ടുന്ന അവസരമാണ്. ആ അവസരങ്ങൾ ഇന്നും, ഭാവിയിലും ഉണ്ടാകട്ടെ എന്നാണ് ആഗ്രഹം. ആ പണം സ്വന്തം ആവശ്യങ്ങൾക്കും കൂടെനിൽക്കുന്നവരുടെ നല്ലതിനുമായി ചെലവഴിക്കുന്നതിൽ ആർക്കാണ് പ്രശ്നം?...
advertisement
6/6
'വീരസിംഹ റെഡ്‌ഡി' എന്ന തെലുങ്ക് സിനിമ ചെയ്തതിൽപ്പിന്നെ അവിടെ അടുപ്പിച്ച് ഉദ്‌ഘാടനങ്ങൾ ചെയ്തയാളാണ്. അവിടെയൊന്നും ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് കണ്ടിട്ടില്ല. പരമ്പരാഗതവും വെസ്റ്റേണുമായുള്ള വേഷങ്ങൾ അവിടെ ഞാൻ ധരിച്ചിട്ടുണ്ട്. അവിടെ ഇത്തരത്തിൽ ഉദ്‌ഘാടനങ്ങൾ നടത്തുന്ന ആർട്ടിസ്റ്റുമാരുണ്ട്. അവരുടെ ശരീരഭാഗങ്ങൾ സൂം ചെയ്ത് ആരും എവിടെയും പോസ്റ്റ് ചെയ്യാറില്ല. ഇതിപ്പോൾ ഏതു ആംഗിളിൽ നിന്നാണ് ഷൂട്ട് ചെയ്യുന്നത് എന്നുപോലുമറിയില്ല. അത് ഒരു പ്രത്യേക തരം മനോവൈകല്യമാണ്. ഇനി പർദ്ദ ഇട്ടു പോയാലും ഷൂട്ട് ചെയ്യും എന്നറിയാം എന്നും ഹണി റോസ്
മലയാളം വാർത്തകൾ/Photogallery/Buzz/
Honey Rose | 'നമ്മുടെ നാട്ടിലെ മാത്രം കലാരൂപം; പണം വാരിക്കൂട്ടുന്നതിൽ എന്താണ് കുഴപ്പം?'; ഹണി റോസ് പറയുന്നു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories