TRENDING:

Honey Rose | തളർത്താനാവില്ല ഹണി റോസിനെ, തകർക്കാനും; തീയതി കുറിച്ചോളൂ, ഇത് കംബാക്ക്

Last Updated:
സിനിമകളേക്കാൾ, ഉദ്‌ഘാടന പരിപാടികളിൽ നിറഞ്ഞു നിൽക്കുന്ന താരസുന്ദരിയാണ് മലയാളികളുടെ പ്രിയപ്പെട്ട ഹണി റോസ്
advertisement
1/6
Honey Rose | തളർത്താനാവില്ല ഹണി റോസിനെ, തകർക്കാനും; തീയതി കുറിച്ചോളൂ, ഇത് കംബാക്ക്
എല്ലാവർക്കും പുതുവർഷം ആശംസിച്ചു കൊണ്ടാണ് നടി ഹണി റോസ് (Honey Rose) പോയവർഷത്തിനു ബൈ പറഞ്ഞത്. അതിനു ശേഷം ഉണ്ടായ സംഭവങ്ങൾക്ക് ഒരു പുതിയ മുഖവുര ആവശ്യമില്ല. മാസങ്ങൾക്ക് മുൻപ് ബിസിനസുകാരൻ ബോബി ചെമ്മണ്ണൂർ പരസ്യമായി നടത്തിയ ദ്വയാർത്ഥ പ്രയോഗത്തിന് പോലീസിൽ പരാതി നൽകുകയും, ബോബി കുറച്ചു ദിവസങ്ങൾ റിമാൻഡിൽ ആവുകയുമായിരുന്നു. രണ്ടു ദിവസങ്ങൾക്ക് മുൻപ് ജാമ്യം അനുവദിച്ചു കിട്ടിയ ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങി. സിനിമകളേക്കാൾ, ഉദ്‌ഘാടന പരിപാടികളിൽ നിറഞ്ഞു നിൽക്കുന്ന താരസുന്ദരിയാണ് മലയാളികളുടെ പ്രിയപ്പെട്ട ഹണി റോസ്
advertisement
2/6
തകർപ്പൻ ലുക്കുകളിൽ ഓരോ ഉദ്‌ഘാടന വേദിയിലും എത്തിച്ചേരാൻ ഹണി റോസ് ശ്രദ്ധിക്കാറുണ്ട്. വസ്ത്രങ്ങളും ആക്സസറികളും തിരഞ്ഞെടുക്കാൻ താനും തന്റെ പിന്നിലെ ടീമും നന്നായി പരിശ്രമിക്കാറുണ്ട് എന്ന് ഹണി റോസ്. ഹണിയുടെ വേഷം തിരഞ്ഞെടുക്കുന്നതിൽ അമ്മയ്ക്കും ക്രെഡിറ്റ് നൽകേണ്ടിയിരിക്കുന്നു. ഹണി റോസിന്റെ ഫാൻസായി പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും ഉണ്ട് എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. മകൾക്ക് നല്ലൊരു വ്യക്തിത്വം എന്ന് പറയുമ്പോൾ അച്ഛനും അഭിമാനം മാത്രം. അച്ചടക്കം പഠിപ്പിച്ചു വളർത്തി എന്ന് അമ്മയും പറയുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
സിനിമയിൽ നിറഞ്ഞു നിൽക്കാറില്ലെങ്കിലും, ഹണി റോസ് ഉൾപ്പെടെയുള്ള ചില അഭിനേത്രികൾ പ്രാഗത്ഭ്യം തെളിയിക്കുന്നത് ഉദ്‌ഘാടന വേദികളിലാണ്. അങ്കമാലിയിലെ ലിച്ചി എന്നറിയപ്പെടുന്ന അന്ന രാജൻ, അനു സിതാര തുടങ്ങിയവരെ ബിഗ് സ്‌ക്രീനിലേക്കാൾ ഏറെ കാണാൻ കഴിയുക ഉദ്‌ഘാടന ചടങ്ങുകൾ നടക്കുന്ന ഇവെന്റുകളിൽ ആയിരിക്കും. മാനസിക വിഷമത്തിന് പരാതി നൽകിയെങ്കിലും, ഹണി റോസ് കുറ്റക്കാരി എന്ന നിലയിൽ പലരും സൈബർ സ്‌പെയ്‌സ് അവരുടെ വായിൽതോന്നിയതെല്ലാം പടച്ചുവിടാൻ ഇടമാക്കി മാറ്റി
advertisement
4/6
ദേഷ്യക്കാരി എന്ന് ആരും മകളെ വിളിക്കരുത് എന്ന് അമ്മ റോസ്ലിന് പണ്ടുമുതലേ വാശിയായിരുന്നു. നല്ല രീതിയിൽ അച്ചടക്കം പഠിപ്പിച്ച് കൊണ്ടാണ് ഹണിയെ വളർത്തിയത്. സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ അധികം സംസാരിക്കാത്ത പെൺകുട്ടിയായിരുന്നു ഹണി റോസ്. ഇന്നിപ്പോൾ ഹണിയുടെ കൂടെ പലരും സെൽഫിക്കും മറ്റുമായി ചുറ്റും കൂടുമ്പോഴും, ഏതു തിരക്കിലും അവരെ നിരാശരാക്കാതെ സെൽഫി എടുത്തു നൽകാൻ ഹണി റോസ് ശ്രദ്ധിക്കാറുണ്ട്. താൻ അതിലെല്ലാം സന്തോഷം കണ്ടെത്തുന്ന കൂട്ടത്തിലാണ് എന്ന് ഹണി റോസ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുമുണ്ട്
advertisement
5/6
എപ്പോഴും സ്റ്റൈലിഷ് ലുക്കിൽ അണിഞ്ഞൊരുങ്ങി സോഷ്യൽ മീഡിയയിൽ വരാറുള്ള ഹണി റോസിനെയാണ് അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ കാണാറുളളത് എങ്കിൽ, ഇക്കൊല്ലം ഏറ്റവും കൂടുതൽ ഉണ്ടായത് അവരുടെ ചില പ്രസ്താവനകളാണ്. ബോബി ചെമ്മണ്ണൂർ, രാഹുൽ ഈശ്വർ എന്നിവരിൽ നിന്നും നേരിട്ട അവഹേളന പരാതികളുടെ മേലുള്ള പരാതിപ്രവാഹമാണ് ഹണി റോസിന്റെ പേജിൽ. എന്നാൽ ഹണി ഇനി കംബാക്ക് മോഡിൽ ആണ്. തിരിച്ചുവരവിന്റെ സൂചനകൾ നൽകി ഹണി പുത്തൻ വീഡിയോയുമായി വന്നിരിക്കുന്നു
advertisement
6/6
ഹണിയെ വീണ്ടും ഉദ്‌ഘാടന മേഖലയിൽ കാണാം. പാലക്കാട് ജില്ലയിലെ ഒലവക്കോട് 20 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഷോറൂം ഉദ്‌ഘാടനം ചെയ്യാൻ ഹണി റോസ് എത്തും. ഇവരുടെ നവീകരിച്ച ഷോറൂമിന്റെ ഉദ്‌ഘാടകയായാണ് ഹണി റോസ് വരിക. ഹണി ഇതേപ്പറ്റി ഒരു റീൽസ് വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹണിയോട് നീരസം സൂക്ഷിക്കുന്നവരെ അവരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ കമന്റ് ബോക്സിലും കാണാൻ സാധിക്കും. സോഷ്യൽ മീഡിയയിൽ അപമര്യാദയായി കമന്റ് ചെയ്ത വിഭാഗത്തിലും ഹണി റോസ് കേസ് നൽകുകയും ഒരാൾ അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി
മലയാളം വാർത്തകൾ/Photogallery/Buzz/
Honey Rose | തളർത്താനാവില്ല ഹണി റോസിനെ, തകർക്കാനും; തീയതി കുറിച്ചോളൂ, ഇത് കംബാക്ക്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories