TRENDING:

Honey Rose: വെച്ച് കെട്ടാണോ? കിടിലൻ മറുപടിയുമായി ഹണി റോസ്

Last Updated:
ഒന്ന് ഇരുന്ന് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു ഇതൊക്കെ എന്നാണ് ഹണി റോസിന്റെ പ്രതികരണം
advertisement
1/5
Honey Rose: വെച്ച് കെട്ടാണോ? കിടിലൻ മറുപടിയുമായി ഹണി റോസ്
തനിക്കെതിരെ വന്ന സൈബർ അതിക്രമങ്ങൾക്കെതിരെ സധൈര്യം പോരാടിയ നടിയാണ് ഹണി റോസ്. പൊതു ഇടങ്ങളിലെത്തുന്ന താരത്തിന്റെ വസ്ത്രധാരണത്തെയും നടിയുടെ രൂപഭം​ഗിയേയും കുറിച്ച് പലതരത്തിലുള്ള വിമർശനങ്ങളാണ് എത്താറുള്ളത്. ഇപ്പോഴിതാ തനിക്കെതിരെ വരുന്ന ബോഡി ഷെയ്മിങ്ങിനിടെ തുറന്നടിച്ചിരിക്കുകയാണ് ഹണി റോസ്.
advertisement
2/5
പലപ്പോഴും താരത്തിനെതിരെ ഉപയോ​ഗിക്കുന്ന ഒരു പദപ്രയോ​ഗമാണ് നടിയുടെ സൗന്ദര്യം വെറും വെച്ചുകെട്ടാണെന്ന്. അവതാരിക ഇതേക്കുറിച്ച് ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങനെയാണ്. വെച്ചുകെട്ടിയതാണെങ്കിൽ തന്നെ എന്താണെന്നാണ് ഹണിയുടെ ചോദ്യം. എന്റെ ശരീരത്തിലല്ലേ ചെയ്യുന്നത്.
advertisement
3/5
വേറാരുടേയും ശരീരത്തിലല്ലല്ലോ? ഇതൊന്നും നമ്മൾ ആരേയും ബോധ്യപ്പെടുത്തേണ്ട കാര്യങ്ങളല്ല. ഒന്ന് ഇരുന്ന് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു ഇതൊക്കെ. ഒരു കൂട്ടം ഫ്രസ്റ്റുവേട്ടഡ് ആയ ആളുകളുടെ വൃത്തികേടുകളാണ് ഇതൊക്കെയെന്നും ഹണി പ്രതികരിച്ചു. ഇതിനൊക്കെയെതിരെ ശക്തമായ നിയമങ്ങളുണ്ടെന്നും.
advertisement
4/5
നിയമം ഇതെല്ലാം കൈകാര്യം ചെയ്യുമെന്നും ഹണി റോസ് പറഞ്ഞു. Q18ൽ ആയിരുന്നു ഹണി റോസിന്റെ പ്രതികരണം. അതേസമയം കുംഭമേള വൈറൽ താരത്തെ ബോബി ചെമ്മണ്ണൂർ‌ ഉദ്​ഘാടനത്തിന് കൊണ്ടുവന്നതിനെക്കുറിച്ചും ഹണി റോസ് പ്രതികരിച്ചു. താൻ അതിനെ ആ രീതിയിലൊന്നും കാണാൻ ആ​ഗ്രഹിക്കുന്നില്ലെന്നാണ് ഹണി റോസ് പറഞ്ഞത്.
advertisement
5/5
അദ്ദേഹം ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇഷ്ടമുള്ളത് ചെയ്യാം. അവർ ആരെ ഉദ്ഘാനത്തിന് കൊണ്ടുവന്നാലും അതെനിക്കെതിരെയാണെന്ന് ചിന്തിക്കേണ്ടതില്ലെന്നും ഹണി പ്രതികരിച്ചു. ഇനി അങ്ങനെയാണ് നിങ്ങൾ അതിനെ കണക്ട് ചെയ്യാൻ ആ​ഗ്രഹിക്കുന്നതെങ്കിൽ ആ പെൺകുട്ടിക്ക് ഞാൻ കാരണ അങ്ങനെയൊരു ​ഗുണമുണ്ടയെങ്കിൽ നല്ലതല്ലേയെന്നും ഹണി റോസ് ചോദിച്ചു.
മലയാളം വാർത്തകൾ/Photogallery/Buzz/
Honey Rose: വെച്ച് കെട്ടാണോ? കിടിലൻ മറുപടിയുമായി ഹണി റോസ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories