TRENDING:

ഹണിറോസ് ആരാധകരെ പറ്റിച്ചോ? ക്രിസ്മസ് ദിനത്തിലെ വീഡിയോ ചർച്ചയാകുന്നു

Last Updated:
ഈ വീഡിയോ പങ്കുവെച്ച് ചുരുങ്ങിയ സമയത്തിനകം ആരാധകർ അത് ഏറ്റെടുത്തു കഴിഞ്ഞു
advertisement
1/6
ഹണിറോസ് ആരാധകരെ പറ്റിച്ചോ? ക്രിസ്മസ് ദിനത്തിലെ വീഡിയോ ചർച്ചയാകുന്നു
ചുരുങ്ങിയ കാലംകൊണ്ട് ആരാധകരുടെ മനംകവർന്ന നടിയാണ് ഹണിറോസ്. സിനിമയേക്കാൾ ഉപരി ഉദ്ഘാടന ചടങ്ങുകളും തകർപ്പൻ ഫോട്ടോഷൂട്ടുകളുമാണ് ഹണിറോസിനെ തരംഗമാക്കി മാറ്റുന്നത്. ഗംഭീര ഗ്ലാമർ ഫോട്ടോ ഷൂട്ടുകളിലൂടെ ഇൻസ്റ്റാഗ്രാമിലും സോഷ്യൽ മീഡിയയിലും തരംഗമാണ് ഹണിറോസ്.
advertisement
2/6
പുതിയ സ്ഥാപനം തുടങ്ങുമ്പോൾ അത് ഹണി റോസിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നത് പതിവായി മാറിയിട്ടുണ്ട്. ഒരു ഉദ്ഘാടനത്തിന് ലക്ഷങ്ങൾ വാങ്ങുന്ന ഹണിറോസ് വൻ സമ്പാദ്യമാണ് ഇതിലൂടെ സ്വന്തമാക്കുന്നത്. താരത്തിന്‍റെ ജനപ്രീതി ഉദ്ഘാടന ചടങ്ങുകളിലേക്ക് വൻ ജനക്കൂട്ടത്തെ ആകർഷിക്കുന്നു. പുതിയ സ്ഥാപനത്തിന് ഇതിലും വലിയ പബ്ലിസിറ്റി മറ്റൊന്നില്ല.
advertisement
3/6
ഇപ്പോഴിതാ, ഈ ക്രിസ്മസ് ദിനത്തിൽ ഹണിറോസ് പങ്കുവെച്ച വീഡിയോയാണ് ചർച്ചയാകുന്നത്. താരത്തിന്‍റെ ക്രിസ്മസ് ആഘോഷമാണ് വീഡിയോയിലുള്ളത്. ക്രിസ്മസ് സമ്മാനങ്ങളും ക്രിസ്മസ് ട്രീയും പുൽക്കൂടും നക്ഷത്രവിളക്കുകളും വൈനുമൊക്കെയായി ഗംഭീരമായാണ് ഹണി റോസ് ക്രിസ്സമസ് ആഘോഷിക്കുന്നത്.
advertisement
4/6
മനോഹരമായ ചുവപ്പ് നിറത്തിലുള്ള ഗൌൺ ആണ് താരം അണിഞ്ഞിരിക്കുന്നത്. ഈ വീഡിയോ പങ്കുവെച്ച് ചുരുങ്ങിയ സമയത്തിനകം ആരാധകർ അത് ഏറ്റെടുത്തു കഴിഞ്ഞു. ആയിരകണക്കിന് ആരാധകർ വീഡിയോയ്ക്ക് അടിയിൽ കമന്‍റ് ചെയ്യുകയും ലൈക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
advertisement
5/6
അതേസമയം കഴിഞ്ഞ ക്രിസ്മസിന് ഹണിറോസ് പങ്കുവെച്ചതിന് സമാനമാണ് ഇപ്പോഴത്തെ വീഡിയോയെന്ന് ആരാധകർ പറയുന്നു. കഴിഞ്ഞ തവണത്തെ വീഡിയോ വീണ്ടും ഇട്ടതാണോയെന്നും ആരാധകർ ചോദിക്കുന്നുണ്ട്. രസകരമായ കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. മെറി ക്രിസ്മസ് ടു ഓൾ എന്നാണ് വീഡിയോയ്ക്ക് അടികുറിപ്പായി താരം നൽകിയിരിക്കുന്നത്.
advertisement
6/6
ഇപ്പോൾ ഉദ്ഘാടനങ്ങൾ കുറവായതുകൊണ്ടാണോ സ്വന്തമായി കാശ് മുടക്കി ഇതുപോലെയൊരു വീഡിയോ ചെയ്തതെന്ന് മറ്റൊരു ആരാധകൻ ചോദിക്കുന്നു. ഈ വീഡിയോയ്ക്ക് കോപ്പിറൈറ്റ് കിട്ടുമോയെന്ന് ചോദിക്കുന്ന ആരാധകരുമുണ്ട്. എങ്കിലും നിരവധിപ്പേരും ഹണിറോസിന് ക്രിസ്മസ് ആശംസകൾ നേരുന്നതും കമന്‍റിൽ കാണാം.
മലയാളം വാർത്തകൾ/Photogallery/Buzz/
ഹണിറോസ് ആരാധകരെ പറ്റിച്ചോ? ക്രിസ്മസ് ദിനത്തിലെ വീഡിയോ ചർച്ചയാകുന്നു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories