TRENDING:

Akshay Kumar | ആ പരിപ്പ് വെന്തു ഗൈസ്; ദാൽ കുക്ക് ചെയ്ത് കാജോളിന്റെ മനം കവർന്ന അക്ഷയ് കുമാർ

Last Updated:
വെന്ത പരിപ്പിൽ പൂവിട്ട ഒരു സൗഹൃദമുണ്ട്, ഇവിടെയല്ല, അങ്ങ് ബോളിവുഡിൽ
advertisement
1/6
Akshay Kumar | ആ പരിപ്പ് വെന്തു ഗൈസ്; ദാൽ കുക്ക് ചെയ്ത് കാജോളിന്റെ മനം കവർന്ന അക്ഷയ് കുമാർ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരിപ്പ് വേവിക്കുന്നതും അതിന്റെ ഇംഗ്ലീഷും കേരളത്തിൽ സജീവ ചർച്ചയിലാണ്. ഗവർണർക്കെതിരെ കേരളവർമ കോളേജിന്റെ കലാലയ കവാടത്തിൽ ഉയർന്ന ബാനറിലാണ് മലയാളത്തിൽ നിന്നും അതേപടി തർജമ ചെയ്ത വാചകം ഉയർന്നതും, അതിനു പിന്നാലെ ട്രോളുകൾ ഇറങ്ങിയതും. എന്നാൽ വെന്ത പരിപ്പിൽ പൂവിട്ട ഒരു സൗഹൃദമുണ്ട്, ഇവിടെയല്ല, അങ്ങ് ബോളിവുഡിൽ
advertisement
2/6
യേ ദില്ലഗി എന്ന സിനിമയുടെ വാർഷികത്തിലാണ് അങ്ങനെയൊരു കഥ കാജോൾ ഓർത്തെടുത്ത്. തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ ചിത്രം അക്കാലത്തെ ഹിറ്റുകളിൽ ഒന്നായിരുന്നു. അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ, കാജോൾ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ (തുടർന്ന് വായിക്കുക)
advertisement
3/6
സെറ്റിൽ നിറയെ ഫൺ ആയിരുന്നു. നിറയെ കൊച്ചു കൊച്ചു ഓർമകളും. മഞ്ഞിൽ ഞങ്ങളുടെ കാർ കുന്നിൻ ചുവട്ടിൽ നിന്നുപോയി. ഇരുട്ടിൽ ഒന്നരകിലോമീറ്റർ നടന്നു വേണമായിരുന്നു കുന്നിൻമുകളിലെ ഞങ്ങളുടെ ഹോട്ടലിൽ എത്താൻ...
advertisement
4/6
നീളം കുറഞ്ഞ പാവാടയെക്കാൾ കൂടുതൽ തലയിൽ അണിഞ്ഞ തൊപ്പി എന്റെ മുഖം മറയ്ക്കാൻ പോന്നതായിരുന്നു. 'ഹോത്തോൻ പേ ബാസ്' ഷൂട്ട് ചെയ്യുമ്പോൾ, സരോജ് ജി ഞങ്ങളെ ഷൂട്ട് ചെയ്യാനാണ് ശരിക്കും ആഗ്രഹിച്ചത്...
advertisement
5/6
സെറ്റിൽ വച്ച് അക്ഷയ് അദ്ദേഹത്തിന്റെ പാചക വൈദഗ്ധ്യം വിളിച്ചു പറയുമായിരുന്നു. എന്നാൽ അവസാനം ഉണ്ടാക്കി തന്നതാകട്ടെ ലളിതമായ ഒരു ദാൽ കറിയും,' തന്റെ ഓർമ്മകുറിപ്പിൽ കാജോൾ പറഞ്ഞു
advertisement
6/6
1994ൽ പുറത്തിറങ്ങിയ 'യേ ദില്ലഗി' ത്രികോണ പ്രണയം അടിസ്ഥാനമാക്കിയുള്ള ചിത്രമായിരുന്നു. പ്ലേബോയ് ആയ അക്ഷയ് കുമാർ, അദ്ദേഹത്തിന്റെ ബോസിന്റെ മകൾ കാജോൾ, അവളുടെ വരൻ സെയ്ഫ് അലി ഖാൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങൾ. അക്ഷയ്- കാജോൾ ജോഡിയുടെ കെമിസ്ട്രി ഏറെ പ്രശംസ നേടിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Akshay Kumar | ആ പരിപ്പ് വെന്തു ഗൈസ്; ദാൽ കുക്ക് ചെയ്ത് കാജോളിന്റെ മനം കവർന്ന അക്ഷയ് കുമാർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories