TRENDING:

ആദ്യ ചിത്രം പൊട്ടി ; ഇന്ന് ഒരു സിനിമയ്ക്ക് 150 കോടി രൂപ ; പരസ്യത്തിന് 6 കോടിയും വാങ്ങുന്ന നായകൻ

Last Updated:
തുടക്കം ശരിയായില്ല എങ്കിലും, വിമർശക ശ്രദ്ധപിടിച്ചു പറ്റുകയും, സാമ്പത്തിക വിജയം നേടുകയും ചെയ്ത ചില ചിത്രങ്ങൾ പിന്നീട് അദ്ദേഹത്തിന് ലഭിച്ചു
advertisement
1/12
ആദ്യ ചിത്രം പൊട്ടി ; ഇന്ന് ഒരു സിനിമയ്ക്ക് 150 കോടി രൂപ ; പരസ്യത്തിന് 6 കോടിയും വാങ്ങുന്ന നായകൻ
പ്രതീക്ഷയോടെ അഭിനയിച്ചു തുടങ്ങിയ ആദ്യ സിനിമ എട്ടുനിലയ്ക്ക് പൊട്ടുക. ഒരു താരവും തന്റെ ആദ്യ ചിത്രത്തിന് പ്രതീക്ഷിക്കാത്ത പ്രതികരണമാണ് നടൻ രൺബീർ കപൂർ (Ranbir Kapoor) തുടക്കത്തിൽ നേരിട്ടത്. കപൂർ കുടുംബത്തിന്റെ ഇളമുറക്കാരൻ എന്ന നിലയിൽ നിന്നും ബോളിവുഡിന് പ്രതീക്ഷ നൽകുന്ന താരം എന്ന നിലയിലേക്ക് രൺബീർ ഉയർന്നു കഴിഞ്ഞു. ആരെയും അമ്പരപ്പിക്കുന്നതാണ് നടന്റെ വളർച്ച
advertisement
2/12
2007ലെ 'സാവരിയ' എന്ന സിനിമയാണ് രൺബീറിന്റെ തുടക്കം. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രമാണിത്. സോനം കപൂറിന്റെ സിനിമാ ജീവിതത്തിനു തുടക്കം കുറിച്ചതും ഇതേ ചിത്രം തന്നെ. മികച്ച കലാമൂല്യം ഉണ്ടായിട്ടും, ബോക്സ് ഓഫീസിൽ പിടിച്ചു നിൽക്കാൻ സാവരിയക്ക് കഴിഞ്ഞില്ല
advertisement
3/12
സിനിമയ്ക്ക് ബോക്സ് ഓഫീസിൽ ക്ലച്ച് പിടിക്കാൻ സാധിച്ചില്ല എങ്കിലും, രൺബീർ കപൂർ എന്ന നടൻ കൊടുംകാറ്റ് പോലെ ആഞ്ഞടിച്ചു. വിമർശക ശ്രദ്ധപിടിച്ചു പറ്റുകയും, സാമ്പത്തിക വിജയം നേടുകയും ചെയ്ത ചില ചിത്രങ്ങൾ പിന്നീട് രൺബീറിനെ തേടിയെത്തി
advertisement
4/12
തുടർന്നുള്ള വർഷങ്ങൾ രണ്ബീറിന്റെതാണ് എന്ന് വിളിച്ചാലും തെറ്റില്ല. ബർഫി (2012), യെ ജവാനി ഹേ ദീവാനി (2013), ജഗ്ഗ ജാസൂസ് (2017), സഞ്ജു (2018) അനിമൽ (2023) തുടങ്ങിയ സിനിമകൾ രൺബീറിന്റേതായി റിലീസ് ചെയ്തു. എല്ലാം വിജയചിത്രങ്ങൾ
advertisement
5/12
വ്യത്യസ്ത വേഷങ്ങൾ ചെയ്യാനുള്ള രൺബീറിന്റെ കഴിവും, വെല്ലുവിളി നിറഞ്ഞ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വഴക്കവും അദ്ദേഹത്തിന് മികച്ച ആരാധകവൃന്ദത്തെ നേടിക്കൊടുത്തു. അതുപോലെ തന്നെ വിമർശകരുടെ പ്രശംസയും. ഇന്നിന്റെ ബോളിവുഡിലെ നിർണായക താരമായി ഉയരാൻ രൺബീർ കപൂറിന് സാധിച്ചു
advertisement
6/12
സിനിമയിലെ വിജയം രൺബീർ കപൂർ എന്ന നടന്റെ ആകെ മൂല്യത്തെയും ഉയർത്തി. ഇന്ന് 345 കോടി രൂപ മൂല്യമുള്ള നടനാണ് അദ്ദേഹം എന്ന് മാധ്യമ റിപോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഒരു സിനിമയ്ക്ക് 50 കോടി രൂപയാണ് പ്രതിഫലം. ഇതിനു പുറമേ, സിനിമയുടെ ലാഭവിഹിതത്തിന്റെ ഒരു പങ്കും രൺബീറിന് അവകാശപ്പെട്ടതാണ്
advertisement
7/12
രൺബീർ കപൂർ കരിയർ കെട്ടിപ്പടുത്തത് സിനിമയിലെങ്കിലും, പരസ്യചിത്ര മേഖലയിലും അദ്ദേഹത്തിന് തന്റേതായ ഒരിടമുണ്ട്. ഓരോ പരസ്യ ചിത്രത്തിനും രൺബീർ കപൂർ ആറ് കോടി രൂപയ്ക്ക് പുറത്താണ് സമ്പാദിക്കുക എന്നാണ് വിവരം. ഫാഷൻ, ഭക്ഷണം, ടെക്നോളജി മേഖലകളിൽ വ്യാപിച്ചു കിടക്കുന്നതാണ് രൺബീറിന്റെ ബ്രാൻഡ് പ്രൊമോഷൻ
advertisement
8/12
രൺബീർ കപൂറിന്റെ വിജയത്തിന്റെ കണ്ണാടിയാണ് അദ്ദേഹത്തിന്റെ ജീവിതശൈലി. അസൂയാവഹമായ ഒരു കാർ കളക്ഷനുണ്ട് നടന്. എട്ട് കോടി രൂപ വിലവരുന്ന ബെന്റ്ലി കോണ്ടിനെന്റൽ ജിടി, 3.27 കോടി രൂപ വിലവരുന്ന റേഞ്ച് റോവർ ഓട്ടോബയോഗ്രഫി, മെഴ്‌സിഡസ് എഎംജി ജി63, ഓഡി ആർ8 എന്നിവയും അദ്ദേഹത്തിന്റെ വാഹന കളക്ഷനിൽ ഉൾപ്പെടുന്നു
advertisement
9/12
റിയൽ എസ്റ്റേറ്റ് മേഖലയിലും ഉണ്ട് രൺബീർ കപൂറിന്റെ കയ്യൊപ്പ്. ബാന്ദ്രയിലെ കൃഷ്ണ രാജ് ബംഗ്ലാവ് എന്ന കുടുംബ വീടിന് മാത്രം 250കോടിയുടെ മൂല്യമുണ്ട്. 35 കോടി രൂപ വിലവരുന്ന പാലി കുന്നിലെ വാസ്തു അപ്പാർട്ട്മെന്റ് എന്നിവയ്ക്ക് പുറമേ പുണെയിലെ ട്രമ്പ് ടവറിലെ ഫ്ലാറ്റ് വർഷാവർഷം 45 മുതൽ 48 ലക്ഷം രൂപ വരെ വാടകയിനത്തിൽ ലഭ്യമാക്കുന്നു
advertisement
10/12
അടുത്തതായി രാമായണത്തിൽ ശ്രീരാമന്റെ വേഷം ചെയ്യുക രൺബീർ കപൂർ ആയിരിക്കും. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രണ്ടു ഭാഗങ്ങളായാണ് ഈ ചിത്രം ഇറങ്ങുക. ആകെ 150 കോടി രൂപ പ്രതിഫലം പറ്റുന്ന രൺബീർ, ഓരോ ഭാഗത്തിനും 75 കോടി വീതം ചാർജ് ചെയ്യും
advertisement
11/12
ആകെ 1600 കോടി ബജറ്റിൽ തയ്യാറാവുന്ന രാമായണം, രാജ്യം കണ്ട ഏറ്റവും വലിയ ചലച്ചിത്ര നിർമാണ പ്രൊജക്റ്റ് എന്നാണ് കണക്കാക്കപ്പെടുന്നത്. ആദ്യഭാഗം 2026ലും രണ്ടാം ഭാഗം 2027ലും റിലീസ് ചെയ്യും
advertisement
12/12
ക്ഷമയോടെയും, സഹനശക്തിയോടെയും കാത്തിരുന്നുള്ള വിജയമാണ് രൺബീർ കപൂറിന്റേത്. 'സാവരിയ' എന്ന ഫ്ലോപ്പ് ചിത്രത്തിൽ തുടങ്ങി ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും വലിയ നിർമാണ ചിത്രത്തിന്റെ ഭാഗമാകണമെങ്കിൽ, അദ്ദേഹത്തിന്റെ അധ്വാനത്തെ വിലകൽപ്പിച്ചേ മതിയാവൂ
മലയാളം വാർത്തകൾ/Photogallery/Buzz/
ആദ്യ ചിത്രം പൊട്ടി ; ഇന്ന് ഒരു സിനിമയ്ക്ക് 150 കോടി രൂപ ; പരസ്യത്തിന് 6 കോടിയും വാങ്ങുന്ന നായകൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories