TRENDING:

Nagarjuna| 65-ാം വയസിലും ഫിറ്റായിരിക്കുന്നതെങ്ങനെ? ഒടുവിൽ നാഗാർജുന ആ രഹസ്യം വെളിപ്പെടുത്തി

Last Updated:
പതിവ് വ്യായാമവും സമീകൃതാഹാരവും ഉൾപ്പെടുന്ന അച്ചടക്കമുള്ള ജീവിതമാണ് താൻ പിന്തുടരുന്നതെന്ന് താരം
advertisement
1/6
Nagarjuna| 65-ാം  വയസിലും ഫിറ്റായിരിക്കുന്നതെങ്ങനെ? ഒടുവിൽ നാഗാർജുന ആ രഹസ്യം വെളിപ്പെടുത്തി
വയസ് 65 ആയി. എങ്കിലും തെന്നിന്ത്യൻ താരം നാഗാർജുന ആരാധകരുടെ ഹൃദയം കീഴടക്കുന്നത് തുടരുകയാണ്. ഈ പ്രായത്തിലും നാഗാർജുന ഒരു ഫിറ്റ്നസ് പ്രേമിയാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം തന്റെ ഫിറ്റ്നസ് രീതിയെക്കുറിച്ച് തുറന്നു പറഞ്ഞു. പതിവ് വ്യായാമവും സമീകൃതാഹാരവും ഉൾപ്പെടുന്ന അച്ചടക്കമുള്ള ജീവിതമാണ് താൻ പിന്തുടരുന്നതെന്ന് താരം പറഞ്ഞു.
advertisement
2/6
ഹിന്ദുസ്ഥാൻ ടൈംസുമായുള്ള ഒരു സംഭാഷണത്തിൽ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തന്റെ ദിനചര്യയിൽ ജിം ട്രെയിനിങ്ങും കാർഡിയോയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നാഗാർജുന പറഞ്ഞു. തന്റെ ജീവിതത്തിൽ ദിവസവും ഏതെങ്കിലും തരത്തിലുള്ള വ്യായാമം ഉൾപ്പെടുത്താൻ ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'കഴിഞ്ഞ 30 മുതൽ 35 വർഷമായി ഇത് മുടങ്ങാതെ ചെയ്യുന്നു. സ്ഥിരമായി ഇത് തുടരുകയാണ് പ്രധാനം. ഞാൻ ദിവസം മുഴുവൻ സജീവമായിരിക്കും. ജിമ്മിൽ പോകുന്നില്ലെങ്കിൽ നടക്കാനോ നീന്താനോ പോകും'
advertisement
3/6
ആഴ്ചയിൽ അഞ്ച് ദിവസം താൻ വ്യായാമം ചെയ്യാറുണ്ടെന്ന് താരം പറഞ്ഞു. ജിമ്മിൽ 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ നന്നായി വിയർക്കാറുണ്ട്. "കാർഡിയോ ആയാലും മറ്റ് പരിശീലനമായാലും, എല്ലായ്‌പ്പോഴും നിങ്ങളുടെ ഹൃദയമിടിപ്പ് നിങ്ങളുടെ പരമാവധി നിരക്കിന്റെ 70 ശതമാനത്തിന് മുകളിൽ നിലനിർത്തുക. നിങ്ങളുടെ വ്യായാമങ്ങൾക്കിടയിൽ അധികം വിശ്രമിക്കരുത്, ഇരിക്കരുത്'- അദ്ദേഹം പറഞ്ഞു.
advertisement
4/6
നിങ്ങൾ ചെയ്യുന്ന വ്യായാമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങളുടെ ഹൃദയമിടിപ്പ് ഒരു നിശ്ചിത ലെവലിനു മുകളിലാണെന്ന് ഉറപ്പാക്കുക, അത് ദിവസം മുഴുവൻ നിങ്ങളുടെ മെറ്റബോളിസം ഉയർന്ന നിലയിൽ നിലനിർത്തും... നിങ്ങളുടെ ശരീരത്തിനായി ദിവസവും ഒരു മണിക്കൂർ മുതൽ 45 മിനിറ്റ് വരെ നീക്കിവക്കുക- നാഗാർജുന പറഞ്ഞു.
advertisement
5/6
കായിക പരിശീലനത്തിന് പുറമെ, ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടതിന്റെ പ്രാധാന്യവും നാഗാർജുന ഊന്നിപ്പറഞ്ഞു. വൈകുന്നേരം 7 മണിക്കോ പരമാവധി 7.30 മണിക്കുള്ളിലോ അത്താഴം പൂർത്തിയാക്കാറുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
advertisement
6/6
കൂടാതെ, വ്യായാമത്തിന് മുമ്പുള്ള തന്റെ പ്രഭാതഭക്ഷണത്തിൽ 'കൊറിയൻ വിഭവമായ കിമ്മി, കാബേജ് കൊണ്ടുണ്ടാക്കിയ സോർക്രൗട്ട് എന്നിവ പോലുള്ള പ്രകൃതിദത്ത പ്രോബയോട്ടിക്കുകൾ' ഉൾ‌പ്പെടുത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇവ ചൂടുവെള്ളത്തിനൊപ്പമോ കാപ്പിയുടെ കൂടേയെ കഴിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
Nagarjuna| 65-ാം വയസിലും ഫിറ്റായിരിക്കുന്നതെങ്ങനെ? ഒടുവിൽ നാഗാർജുന ആ രഹസ്യം വെളിപ്പെടുത്തി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories