ഐസ് ഹെല്‍മെറ്റ് മുതല്‍ ബോഡി ഫാന്‍ വരെ; ചൂടിനെതിരെ ഭാവനാ ലോകമൊരുക്കി എഐ ആർട്ടിസ്റ്റ്
- Published by:Vishnupriya S
- news18-malayalam
Last Updated:
സമ്മർ ഇൻ പാരലൽ യൂണിവേഴ്സ് (summer in parallel universe) എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ പുറത്തിറക്കിയത്
advertisement
1/10

രാജ്യത്ത് വേനല്‍ കടുക്കുകയാണ്. അതിനൊപ്പം ചൂടും ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. വേനല്‍ക്കാലത്ത് തണുപ്പിനായി ആളുകള്‍ എസിയും കൂളറും വാങ്ങിക്കൂട്ടുന്നുമുണ്ട്. (Pic credits: Instagram/Sahixd)
advertisement
2/10
എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ചൂടുകാലത്തിന്റെ തീവ്രത വിളിച്ചോതുന്ന സൃഷ്ടികളുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കലാകാരന്‍.(Pic credits: Instagram/Sahixd)
advertisement
3/10
സമ്മർ ഇൻ പാരലൽ യൂണിവേഴ്സ് (summer in parallel universe) എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ ചിത്രങ്ങള്‍ വേനല്‍ച്ചൂടിന്റെ കാഠിന്യം വിളിച്ചോതുന്നവയാണ്.(Pic credits: Instagram/Sahixd)
advertisement
4/10
ഐസ് നിറച്ച ഹെല്‍മറ്റ് ധരിക്കുന്ന ആളുകള്‍, ഐസില്‍ നിര്‍മ്മിച്ച സ്‌കൂട്ടര്‍, സോഫ എന്നിവയുപയോഗിക്കുന്നവര്‍, ശരീരത്തില്‍ എസിയും ഫാനും ഘടിപ്പിച്ച് ജോലി ചെയ്യുന്ന സാധാരണക്കാര്‍, എന്നീ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.(Pic credits: Instagram/Sahixd)
advertisement
5/10
സ്ട്രീറ്റ് ഫോട്ടോഗ്രഫിയെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങളാണ് ഇവ. എഐ സാങ്കേതിക വിദ്യയിലൂടെ നിര്‍മ്മിച്ച ചിത്രങ്ങള്‍ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. എഐ ആര്‍ട്ടിസ്റ്റ് സാഹിദ് എസ്‌കെയാണ് ഈ ചിത്രങ്ങളുടെ ഉപജ്ഞാതാവ്.(Pic credits: Instagram/Sahixd)
advertisement
6/10
ഏപ്രില്‍ 1നാണ് ഈ സീരിസിലുള്ള ചിത്രങ്ങള്‍ സാഹിദ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതിനോടകം രണ്ട് ലക്ഷം ലൈക്കുകളാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചത്. നിരവധി പേര്‍ ചിത്രത്തിന് കമന്റുമായി എത്തുകയും ചെയ്തു.(Pic credits: Instagram/Sahixd)
advertisement
7/10
'' നിങ്ങള്‍ ഉര്‍ഫി ജാവേദിന് പുതിയ ആശയങ്ങള്‍ കൊടുക്കുകയാണ്,'' എന്നാണ് ഒരാള്‍ തമാശയായി പറഞ്ഞത്. ''എന്തൊരു മികച്ച ഭാവനയാണ് നിങ്ങള്‍ക്ക്,''എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.(Pic credits: Instagram/Sahixd)
advertisement
8/10
'' ഈ ചിത്രങ്ങള്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചവയാണ്. വിനോദത്തിന് വേണ്ടി രൂപപ്പെടുത്തിയവയാണിത്. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ വേണ്ടി നിര്‍മ്മിച്ചവയല്ല'' എന്നും സാഹിദ് പറഞ്ഞു.(Pic credits: Instagram/Sahixd)
advertisement
9/10
ഇതാദ്യമായിട്ടല്ല കാലാവസ്ഥയുമായി ബന്ധപ്പെട്ട് എഐ ചിത്രങ്ങള്‍ സ്വീകാര്യത നേടുന്നത്. 2023 ജൂണില്‍ പല സംസ്ഥാനങ്ങളിലും മഴ കടുത്ത സമയത്ത് തിരക്കഥാകൃത്തും ഡിജിറ്റല്‍ ക്രിയേറ്ററുമായ പ്രതീക് അറോറയും ഇത്തരം ചിത്രങ്ങളുമായി രംഗത്തെത്തിയിരുന്നു.(Pic credits: Instagram/Sahixd)
advertisement
10/10
വെള്ളക്കെട്ട് നിറഞ്ഞ തെരുവുകളിലൂടെ ആളുകള്‍ അന്തര്‍വാഹിനി രൂപത്തിലുള്ള വാഹനത്തില്‍ പോകുന്ന ചിത്രങ്ങള്‍ അറോറ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ''Amphibious Autorickshaws' എന്നാണ് ഈ വാഹനങ്ങള്‍ക്ക് അദ്ദേഹം പേരുകൊടുത്തിരുന്നത്. നിരവധി പേരാണ് അറോറയുടെ ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്തത്.(Pic credits: Instagram/Sahixd)
മലയാളം വാർത്തകൾ/Photogallery/Buzz/
ഐസ് ഹെല്‍മെറ്റ് മുതല്‍ ബോഡി ഫാന്‍ വരെ; ചൂടിനെതിരെ ഭാവനാ ലോകമൊരുക്കി എഐ ആർട്ടിസ്റ്റ്