TRENDING:

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കുടുംബ രഹസ്യം വെളിപ്പെടുത്തി സുധാ മൂര്‍ത്തി

Last Updated:
മകൾ അക്ഷത മൂർത്തിയാണ് ഋഷി സുനകിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കിയതെന്ന് സുധാ മൂർത്തി അടുത്തിടെ പറഞ്ഞിരുന്നു
advertisement
1/5
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കുടുംബ രഹസ്യം വെളിപ്പെടുത്തി സുധാ മൂര്‍ത്തി
ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്‍റെ ഇന്ത്യന്‍ ബന്ധത്തെ കുറിച്ച് എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇന്ത്യന്‍ വംശജനായ അദ്ദേഹത്തിന്‍റെ ഭാര്യ അക്ഷത മൂര്‍ത്തി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മകളാണ്.
advertisement
2/5
ഞാന്‍ എന്‍റെ ഭര്‍ത്താവിനെ ബിസിനസുകാരനാക്കിയത് പോലെ എന്‍റെ മകള്‍ അവളുടെ ഭര്‍ത്താവിനെ പ്രധാനമന്ത്രിയാക്കിയെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ അക്ഷതയുടെ അമ്മയും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പെഴ്സണുമായ സുധാ മൂര്‍ത്തി പറഞ്ഞിരുന്നു. ഒപ്പം  മരുമകന്‍ ഋഷി സുനകിനെ കുറിച്ചുള്ള ഒരു രഹസ്യവും അവര്‍ വെളിപ്പെടുത്തി
advertisement
3/5
എന്‍റെ മരുമകനായ ഋഷി സുനക് അവരുടെ പൂര്‍വീകരുടെ കാലം മുതല്‍ ഏതാണ്ട് 150 വര്‍ഷത്തോളമായി ഇംഗ്ലണ്ടിലാണ് കഴിയുന്നത്. എന്നിരുന്നാലും അവരെല്ലാവരും തികഞ്ഞ വിശ്വാസികളാണ്. ഋഷിയുടെ അമ്മ എല്ലാ തിങ്കളാഴ്ചയും ഉപവസിക്കുന്ന ആളാണ് എന്നാല്‍ ഋഷി സുനക് എല്ലാ വ്യാഴാഴ്ചയുമാണ് ഉപവസിക്കുന്നതെന്ന് സുധാ മൂര്‍ത്തി പറഞ്ഞു.
advertisement
4/5
മകൾ അക്ഷത മൂർത്തിയാണ് ഋഷി സുനകിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കിയതെന്ന് സുധാ മൂർത്തി. ഭർത്താക്കൻമാരെ സ്വാധീനിക്കാൻ ഭാര്യമാർക്ക് എത്രമാത്രം കഴിയുമെന്ന് വിശദീകരിക്കുന്ന സുധാ മൂർത്തിയുടെ വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. ഭർത്താവിനെ താൻ ബിസിനസുകാരനാക്കിയതു പോലെയാണ് ഋഷി സുനകിനെ മകൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കിയതെന്നായിരുന്നു സുധാ മൂര്‍ത്തിയുടെ പരാമർശം.
advertisement
5/5
700 മില്യൺ പൗണ്ടിലധികം ആസ്തിയുള്ള അക്ഷത യുകെയിലെ ഏറ്റവും ധനികയായ സ്ത്രീകളിൽ ഒരാളും ബില്യൺ കണക്കിന് സമ്പത്തിന്റെ അവകാശിയുമാണ്.
മലയാളം വാർത്തകൾ/Photogallery/Buzz/
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കുടുംബ രഹസ്യം വെളിപ്പെടുത്തി സുധാ മൂര്‍ത്തി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories