IPL 2021| ഐപിഎൽ വേദികളിൽ പ്രത്യക്ഷപ്പെട്ട് വൈറലായി മാറിയ 'നിഗൂഢ സുന്ദരിമാർ' - ചിത്രങ്ങൾ
- Published by:Naveen
- news18-malayalam
Last Updated:
കോവിഡ് വ്യാപനം മൂലം നിർത്തിവെച്ച ഐ പി എൽ യുഎഇയിൽ ഈ ഞായറാഴ്ച വീണ്ടും ആരംഭിക്കുകയായി. ഇന്ത്യയിലെ ആദ്യ ഘട്ടത്തില്‍ ചില മല്‍സരങ്ങള്‍ക്കിടെ ക്യാമറാക്കണ്ണുകള്‍ വിടാതെ പിന്തുടര്‍ന്ന 'നിഗൂഢ സുന്ദരിമാർ' സോഷ്യല്‍ മീഡിയകളിലും വൈറലായി മാറിയിരുന്നു. ഇവർ യുഎഇയിലുമുണ്ടാവുമോയെന്നാണ് പലരും ഉറ്റുനോക്കുന്നത്. ഇത്തരത്തില്‍ വൈറലായി തീര്‍ന്ന ചിലര്‍ ആരൊക്കെയാണെന്നു നോക്കാം.
advertisement
1/9

<strong>കാവ്യ മാരന്‍ :</strong> 2018ലെ ഐപിഎല്ലിനിടെയാണ് കാവ്യയുടെ മുഖം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. അന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും എസ്ആര്‍എച്ചും തമ്മിലുള്ള കളിക്കിടെ പല തവണ കാവ്യയുടെ മുഖം ക്യാമറക്കണ്ണില്‍ പതിഞ്ഞിരുന്നു.
advertisement
2/9
മുന്‍ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മല്‍സരങ്ങളില്‍ സ്റ്റേഡിയത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു കാവ്യ മാരന്‍. എന്നാല്‍ ഈ സുന്ദരി ചില്ലറക്കാരിയല്ല. സൺറൈസേഴ്‌സ് ടീമിന്റെ ഉടമയായ കലാനിധി മാരന്റെ മകളായ കാവ്യ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫ്രാഞ്ചൈസിയുടെ സിഇഒ കൂടിയാണ്
advertisement
3/9
കാവ്യയുടെ ആഹ്ളാദപ്രകടനവും ടീമിന്റെ വിക്കറ്റ് വീഴുമ്പോഴുള്ള നിരാശയുമെല്ലാം ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
advertisement
4/9
<strong>ആശ്രിത ഷെട്ടി :</strong> സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി അടുത്ത ബന്ധമുള്ളയാളാണ് ഐപിഎല്ലിലെ മറ്റൊരു 'നിഗൂഢ സുന്ദരി യായ' ആശ്രിത ഷെട്ടി. തെലുങ്ക് നടിയാണ് ഈ സുന്ദരി. 2012ല്‍ വെള്ളിത്തിരയില്‍ അരങ്ങേറിയ ആശ്രിത അഞ്ച് സിനിമകളിലാണ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്.
advertisement
5/9
ഈ സീസണിലെ ആദ്യ ഘട്ടത്തില്‍ ഇവര്‍ എസ്ആര്‍എച്ചിന്റെ മല്‍സരങ്ങളിലെ സാന്നിധ്യമാവാന്‍ ഒരു കാരണം കൂടിയുണ്ട്. ടീമിലെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയുടെ ഭാര്യയാണ് ആശ്രിത. 2019 ഡിസംബറില്‍ മുംബൈയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.
advertisement
6/9
<strong>മാൽതി ചാഹർ :</strong> 2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ആവേശകരമായ പോരാട്ടത്തിനിടെയാണ് സുന്ദരിയായ ഈ ആരാധികയെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്നത്. മത്സരത്തിനിടയിൽ ഇവരുടെ ആകാംക്ഷയും ആഹ്ളാദപ്രകടനങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. ഇവർ ആരാണെന്നതിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച നടന്നിരുന്നു. പിന്നീടാണ് ഇവർ ചെന്നൈ ടീമിലെ പേസർ ദീപക് ചാഹറിന്റെ സഹോദരിയാണെന്ന് വ്യക്തമായത്.
advertisement
7/9
ദീപക് മാത്രമല്ല മാല്‍തിയുടെ മറ്റൊരു സഹോദരനും സ്പിന്നറുമായ രാഹുല്‍ ചാഹറും ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമാണ് താരം. പക്ഷെ മാല്‍തിക്കു പ്രിയം സിഎസ്‌കെയോടാണെന്നു മാത്രം.
advertisement
8/9
സിഎസ്‌കെ ടീമിന്റെ കടുത്ത ആരാധിക കൂടിയായ മാല്‍തി പിന്നീട് പ ല മല്‍സരങ്ങളിലും ടീമിനെ ആര്‍പ്പുവിളിക്കുന്നത് കണ്ടു. സിഎസ്‌കെയുടെ മാത്രമല്ല ക്യാപ്റ്റന്‍ എംഎസ് ധോണിയുടെയും കട്ട ഫാന്‍ കൂടിയാണണ് ഇവര്‍. മാല്‍തിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ധോണിയുടെ നിരവധി ഫോട്ടോസ് കാണാം. ധോണിക്കൊപ്പമുള്ള ചിത്രങ്ങളും മാല്‍തി പങ്കുവച്ചിരുന്നു.
advertisement
9/9
യുഎഇയിൽ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സെപ്റ്റംബർ 19 ഞായറാഴ്ച നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് രണ്ടാം പാദം തുടക്കമാകുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
IPL 2021| ഐപിഎൽ വേദികളിൽ പ്രത്യക്ഷപ്പെട്ട് വൈറലായി മാറിയ 'നിഗൂഢ സുന്ദരിമാർ' - ചിത്രങ്ങൾ