വിരാട് കോഹ്‌ലി-അനുഷ്‌ക ദമ്പതികളുടെ മകൻ 'അകായ്' ബ്രിട്ടീഷ് പൗരനോ? സമൂഹ മാധ്യമങ്ങളിൽ ചർച്ച സജീവം
- Published by:Sarika KP
- news18-malayalam
Last Updated:
ഫെബ്രുവരി 15ന് ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലാണ് അനുഷ്‌ക ശർമ-വിരാട് കോഹ്‌ലി ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്.
advertisement
1/6

ഈ അടുത്താണ് താരദമ്പതികളായ അനുഷ്‌ക ശർമയ്ക്കും വിരാട് കോഹ്‌ലിക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ഫെബ്രുവരി 15ന് കുഞ്ഞ് പിറന്നു എന്നാണ് പോസ്റ്റിൽ നൽകിയിട്ടുള്ള വിവരം.
advertisement
2/6
ഏറെ സന്തോഷത്തോടെയും ഹൃദയം നിറഞ്ഞ സ്നേഹത്തോടെയും, ഫെബ്രുവരി 15 ന്, ഞങ്ങളുടെ കുഞ്ഞ് അക്കായ് എന്ന് പേരിട്ട വാമികയുടെ ചെറിയ സഹോദരനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് എല്ലാവരേയും സന്തോഷത്തോടെ അറിയിക്കുന്നു!” വിരാടും അനുഷ്കയും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച പോസ്റ്റിലെ വരികളാണിത്.
advertisement
3/6
ഇതിനു പിന്നാലെ കുഞ്ഞ് പിറന്നത് ലണ്ടനിലാണെന്നും അതിനാൽ ഇന്ത്യൻ പൗരത്വമാണോ ബ്രിട്ടിഷ് പൗരത്വമാണോ തിരഞ്ഞെടുക്കുക എന്ന തരത്തിൽ വ്യാപക ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.
advertisement
4/6
ഫെബ്രുവരി 15ന് ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലാണ് അനുഷ്‌ക ശർമ-വിരാട് കോഹ്‌ലി ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ബ്രിട്ടനിൽ ജനിച്ചതിനാൽ കോഹ്‌ലിയുടെ മകന് ബ്രിട്ടീഷ് പൗരത്വം ലഭിക്കുമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം അഭിപ്രായപ്പെട്ടത്.
advertisement
5/6
എന്നാൽ ബ്രിട്ടനിൽ ജനിച്ചതുകൊണ്ട് മാത്രം പൗരത്വം ലഭിക്കില്ലെന്നാണ് സംശയങ്ങൾക്ക് വിരാമമിട്ട് സ്പോർട്‌സ് ട്രാക്ക് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് പൗരത്വം ലഭിക്കണമെങ്കിൽ കുട്ടിയുടെ മാതാപിതാക്കളിൽ ഒരാൾക്കെങ്കിലും ബ്രിട്ടീഷ് പൗരത്വം ഉണ്ടായിരിക്കണം.
advertisement
6/6
വിരാട് - അനുഷ്ക ദമ്പതികളുടെ കാര്യത്തിൽ 'അകായ്'യുടെ ജനനം ബ്രിട്ടനിലാണെങ്കിൽ കൂടി ബ്രിട്ടീഷ് പൗരത്വം ലഭിക്കില്ല. ഇരുവർക്കും ബ്രിട്ടനിൽ സ്വത്ത് വകകളുണ്ടെങ്കിലും മക്കൾ ബ്രിട്ടീഷ് പൗരത്വത്തിന് അർഹരല്ല. അതേസമയം, യുകെ പാസ്‌പോർട്ട് ലഭിക്കും.
മലയാളം വാർത്തകൾ/Photogallery/Buzz/
വിരാട് കോഹ്‌ലി-അനുഷ്‌ക ദമ്പതികളുടെ മകൻ 'അകായ്' ബ്രിട്ടീഷ് പൗരനോ? സമൂഹ മാധ്യമങ്ങളിൽ ചർച്ച സജീവം