Jawan | ജവാനിൽ അഭിനയിക്കാൻ നയൻതാരയ്ക്ക് എത്ര കിട്ടി; ഷാരൂഖ് ഉൾപ്പടെയുള്ളവരുടെ പ്രതിഫലം അറിയാം
- Published by:Anuraj GR
- news18-malayalam
Last Updated:
ചിത്രത്തിൽ അഭിനയിച്ചതിന് ഷാരൂഖ് ഖാൻ, വിജയ് സേതുപതി, നയൻതാര, പ്രിയാമണി എന്നിവർക്ക് ലഭിച്ച പ്രതിഫലം എത്രയെന്ന് അറിയാം
advertisement
1/9

പ്രദർശനത്തിനെത്തി ആദ്യ മണിക്കൂറുകളിൽ തന്നെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ ചിത്രം ജവാൻ. ആറ്റ്ലി ഒരുക്കിയ ചിത്രം റിലീസ് ദിനത്തിൽ രാജ്യത്ത് ഏറ്റവുമധികം കളക്ഷൻ നേടുന്ന ചിത്രമാകുമെന്നാണ് സൂചന. ബോളിവുഡിൽ പത്താന്‍റെ റിലീസ് ദിന റെക്കോർഡ് ജവാൻ മറികടക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇപ്പോഴിതാ, ചിത്രത്തിൽ അഭിനയിച്ചതിന് താരങ്ങൾക്ക് ലഭിച്ച പ്രതിഫലം സംബന്ധിച്ച കണക്കുകൾ പുറത്തുവന്നിരിക്കുന്നു.
advertisement
2/9
ചിത്രത്തിനുവേണ്ടി ഏറ്റവും ഉയർന്ന പ്രതിഫലം കൈപ്പറ്റുന്നത് കിങ് ഖാൻ തന്നെയാണ്. പ്രതിഫലമായി 100 കോടി രൂപ ഷാരൂഖിന് ലഭിക്കുമെന്നാണ് വിവരം. ഇതുകൂടാതെ കളക്ഷന്‍റെ 60 ശതമാനവും കിങ് ഖാന് സ്വന്തമാകും. ഷാരൂഖിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്ന ബാനറിലാണ് ചിത്രം അവതരിപ്പിക്കുന്നത്.
advertisement
3/9
ചിത്രം നിർമിച്ചിരിക്കുന്നത് ഷാരൂഖിന്‍റെ ഭാര്യ ഗൌരിഖാനാണ്. അത്തരത്തിൽ ചിത്രത്തിന് ലഭിക്കുന്ന ലാഭവിഹിതവും ഷാരൂഖിന് ലഭിക്കും. ചിത്രം വമ്പൻ വിജയമാകുമെന്ന് ഉറപ്പായതോടെ പ്രതിഫലമായുള്ള 100 കോടിക്ക് പുറമെ ഷാരൂഖിന് ലഭിക്കുന്ന കോടികൾ എത്രയെന്ന് ഊഹിക്കാൻ പോലും കഴിയില്ല.
advertisement
4/9
ജവാൻ പ്രതിഫല കാര്യത്തിൽ വിജയ് സേതുപതിയാണ് രണ്ടാമത്. വിജയ് സേതുപതിയുടെ ആദ്യ ബോളിവുഡ് ചിത്രമാണിത്. സുപ്രധാനമായ വേഷം ചെയ്ത വിജയ് സേതുപതിക്ക് ഈ ചിത്രത്തിൽ ലഭിക്കുന്നത് 21 കോടി രൂപയാണത്രെ.
advertisement
5/9
തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് ലഭിക്കുന്ന പ്രതിഫലം എത്രയെന്ന് അറിയാനാകും ആരാധകർ കാത്തിരിക്കുന്നത്. നയൻതാരയ്ക്ക് കുറഞ്ഞത് 10 കോടി രൂപ ഈ ചിത്രത്തിലൂടെ ലഭിക്കും. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ജവാൻ. ചിത്രം വമ്പൻ ഹിറ്റാകുന്നതോടെ നയൻസിന് ബോളിവുഡിൽനിന്ന് കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കും.
advertisement
6/9
ചെന്നൈ എക്‌സ്പ്രസിന് ശേഷം ഷാരുഖ് ഖാനും പ്രിയാമണിയും ഒന്നിക്കുന്ന ചിത്രമാണ് ജവാൻ. ഈ സിനിമയിൽ പ്രധാനപ്പെട്ട വേഷത്തിൽ തന്നെയാണ് പ്രിയാമണി എത്തുന്നത്. പ്രിയാമണിക്ക് രണ്ടു കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്.
advertisement
7/9
വിജയ് സേതുപതിയുടെ പ്രതിഫലം 21 കോടി രൂപയാണ്. വിജയ് സേതുപതിയുടെ ആദ്യ ബോളിവുഡ് ചിത്രവുമാണ് ജവാൻ. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് ലഭിച്ചത് 10 കോടി രൂപയാണ്. ചെന്നൈ എക്‌സ്പ്രസിന് ശേഷം ഷാരുഖ് ഖാനും പ്രിയാമണിയും ഒന്നിക്കുന്ന ചിത്രത്തിൽ പ്രിയാമണി വാങ്ങിയ പ്രതിഫലം 2 കോടി രൂപയാണ്.
advertisement
8/9
അതേസമയം ഷാരൂഖ് ഉൾപ്പടെയുള്ളവരുടെ പ്രതിഫലക്കണക്ക് പുറത്തുവന്നെങ്കിലും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷത്തിലെത്തി കടന്നുപോകുന്ന ദീപിക പദുക്കോണിന്‍റെ പ്രതിഫലം എത്രയെന്നാണ് ആരാധകർക്ക് അറിയേണ്ടത്. സാധാരണ 15-30 കോടി വരെയാണ് ഒരു സിനിമയ്ക്ക് ദീപിക ഈടാക്കുന്നത്. ജവാന് വേണ്ടി താരം അതിൽ കൂടുതൽ വാങ്ങിയോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
advertisement
9/9
300 കോടി രൂപ ബജറ്റിൽ ഒരുക്കിയ ചിത്രമാണ് ജവാൻ. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി തിയറ്റുകൾ കീഴടക്കുമ്പോൾ, ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ കളക്ഷൻ റെക്കോർഡിൽ പുതിയ ഉയരങ്ങളിലെത്തുമോയെന്ന് അറിയാനാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Jawan | ജവാനിൽ അഭിനയിക്കാൻ നയൻതാരയ്ക്ക് എത്ര കിട്ടി; ഷാരൂഖ് ഉൾപ്പടെയുള്ളവരുടെ പ്രതിഫലം അറിയാം