John Kokken | വീണ്ടും അച്ഛനാവുന്നു; ആദ്യത്തെ കൺമണിയെ കാത്ത് നടൻ ജോൺ കൊക്കനും, ഭാര്യ പൂജ രാമചന്ദ്രനും
- Published by:user_57
- news18-malayalam
Last Updated:
കുടുംബവിളക്ക് സീരിയലിലെ സുമിത്രയായ മീര വാസുദേവുമായി ജോൺ കൊക്കൻ ആദ്യം വിവാഹിതനായിരുന്നു
advertisement
1/8

ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിൽ നടൻ ജോൺ കൊക്കനും (John Kokken) ഭാര്യ പൂജ രാമചന്ദ്രനും (Pooja Ramachandran). 2019ലായിരുന്നു ഇവരുടെ വിവാഹം. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പൂജ രാമചന്ദ്രനെ പ്രേക്ഷകർ അറിയുന്നത്. 'ബാഹുബലി', 'കെ.ജി.എഫ്, 'സർപ്പട്ടൈ പരമ്പര', 'തുനിവ്' തുടങ്ങിയ സിനിമകളിൽ വേഷമിട്ടു ശ്രദ്ധ നേടിയ മലയാളിയായ നടനാണ് അനീഷ് ജോൺ കൊക്കൻ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
2/8
ഭാര്യയുടെ ബേബി ഷവർ ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി. തന്റെ ബെസ്റ്റ് ഫ്രണ്ടിനെയാണ് വിവാഹം ചെയ്തത് എന്ന് പൂജ വിവാഹവേളയിൽ പറഞ്ഞിരുന്നു. ഒരു വിഷു ദിനത്തിലാണ് തീർത്തും ലളിതമായ ചടങ്ങിൽ കൊക്കനും പൂജയും വിവാഹിതരായത് (ചിത്രം: ഇൻസ്റ്റഗ്രാം) -തുടർന്ന് വായിക്കുക-
advertisement
3/8
'കുടുംബവിളക്ക്' സീരിയലിലെ സുമിത്രയായും 'തന്മാത്ര' സിനിമയിലെ മോഹൻലാലിൻറെ നായികയായും ശ്രദ്ധ നേടിയ മീര വാസുദേവിനെയാണ് കൊക്കൻ ആദ്യം വിവാഹം ചെയ്തത്. ഇവർ 2016ൽ വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ഒരു മകനുണ്ട് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
4/8
പൂജയും ഒരു വി.ജെയുമായി ആദ്യം വിവാഹം ചെയ്തിരുന്നു. 2017ൽ വേർപിരിഞ്ഞ ശേഷമാണ് ജോൺ കൊക്കനുമായുള്ള കല്യാണം (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
5/8
'എന്റെ പ്രിയപ്പെട്ട വ്യക്തിയുമായി ഒരു മനുഷ്യനെ സൃഷ്ടിക്കുന്നതിനേക്കാൾ ആവേശകരമായ മറ്റൊന്നില്ല. സ്ത്രീത്വം, സ്നേഹം, സൗഹൃദം, വരാനിരിക്കുന്ന ഘട്ടം എന്നിവ ഞങ്ങൾ ആഘോഷമാക്കുന്നു' എന്നാണ് പൂജ ചിത്രങ്ങൾക്ക് ക്യാപ്ഷനായി ഇൻസ്റ്റഗ്രാമിൽ കുറിച്ചത് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
6/8
പൂജ രാമചന്ദ്രനെ മലയാള സിനിമയിലും കണ്ടിട്ടുണ്ട്. ഡി കമ്പനി, ലക്കി സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിൽ പൂജ വേഷമിട്ടിട്ടുണ്ട് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
7/8
ആചാരപ്രകാരമുള്ള ചടങ്ങുകളോടെയുള്ള ബേബി ഷവർ ആണ് നടത്തിയത് എന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തം. 2022 നവംബർ മാസത്തിലാണ് കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം ജോൺ കൊക്കൻ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചത് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
8/8
ജോൺ കൊക്കൻ, പൂജ രാമചന്ദ്രൻ ബേബി ഷവർ ചടങ്ങിലെ ദൃശ്യം (ചിത്രം: ഇൻസ്റ്റഗ്രാം)
മലയാളം വാർത്തകൾ/Photogallery/Buzz/
John Kokken | വീണ്ടും അച്ഛനാവുന്നു; ആദ്യത്തെ കൺമണിയെ കാത്ത് നടൻ ജോൺ കൊക്കനും, ഭാര്യ പൂജ രാമചന്ദ്രനും