TRENDING:

പ്രായത്തെ തോല്പിച്ച് 'ജൂലിയ ഹോക്കിൻസ്' 'ഓടിയത്' 108 വയസുവരെ; ഈ ദീർഘായുസിന്റെ രഹസ്യം

Last Updated:
സാധ്യതയില്ലാത്ത അത്‌ലറ്റിക് കരിയറിന് ജൂലിയ ഹോക്കിൻസ് വൈകിയാണ് തുടക്കം കുറിച്ചത്
advertisement
1/6
പ്രായത്തെ തോല്പിച്ച് 'ജൂലിയ ഹോക്കിൻസ്' 'ഓടിയത്' 108 വയസുവരെ; ഈ ദീർഘായുസിന്റെ രഹസ്യം
ചുഴലികാറ്റ് എന്നറിയപ്പെടുന്ന കായിക താരം 'ജൂലിയ ഹോക്കിൻസ്'ചൊവ്വാഴ്ച ലൂസിയാനയിൽ അന്തരിച്ചു. 108-ാം വയസായിരുന്നു ജൂലിയ ഹോക്കിൻസിന്. പ്രായധക്യം ബാധിച്ചിട്ടും ട്രാക്കിൽ ഓടി നിരവധി റെക്കോഡുകൾ സ്വന്തമാക്കിയ ജൂലിയ എന്നും കായിക പ്രേമികൾക്ക് അത്ഭുതമായിരുന്നു.
advertisement
2/6
സീനിയർ ട്രാക്ക് ഇനങ്ങളിലെ അവിശ്വസനീയമായ ജീവിതകാല നേട്ടങ്ങൾക്ക് പേരുകേട്ട ഹോക്കിൻസ് 100 മീറ്ററിൽ ഒന്നിലധികം ലോക റെക്കോർഡുകൾ നേടിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ ജൂലിയയുടെ ദീർഘായുസിന്റെ രഹസ്യത്തെ കുറിച്ചാണ് ഇപ്പോൾ ചർച്ചയാകുന്നത്.
advertisement
3/6
സാധ്യതയില്ലാത്ത അത്‌ലറ്റിക് കരിയറിന് ഹോക്കിൻസ് വൈകിയാണ് തുടക്കം കുറിച്ചത്.  100 വയസ്സ് തികഞ്ഞതിന് ശേഷം മാത്രമാണ് ജൂലിയ ഹോക്കിൻസ് കായിക മേഖലയിലെ ഓട്ടം എന്ന ഇനത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. 2016 ലെ ലൂസിയാന സീനിയർ ഒളിമ്പിക് ഗെയിംസിലായിരുന്നു ജൂലിയയുടെ ആദ്യ വിജയം. 50 മീറ്റർ ഓട്ടം വെറും 19 സെക്കൻഡിനുള്ളിലാണ് ജൂലിയാന അന്ന് പൂർത്തീകരിച്ചത്. ഇതോടെയാണ് സീനിയർ അത്‍ലറ്റിക് എന്ന നിലയിൽ ഹോക്കിൻസിനെ രാജ്യവ്യാപകമായി ശ്രദ്ധിച്ചു തുടങ്ങിയത്.
advertisement
4/6
ജൂലിയയുടെ ദീർഘായുസ് എന്നും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനെ കുറിച്ച്, നിരവധി അഭിമുഖങ്ങളിൽ ജൂലിയാന സംസാരിച്ചിട്ടുമുണ്ട്. വ്യായാമത്തോടുള്ള പ്രതിബദ്ധത, സമീകൃതാഹാരം, ചിട്ടയായ ഉറക്കം എന്നിവയാണ് തന്റെ ആരോ​ഗ്യ രഹസ്യമെന്നാണ് ജൂലിയാനയുടെ വാക്കുകൾ. ഐസ്ഡ് കോഫിയും ചായയും പോലെയുള്ള ആഹാരങ്ങൾ മിതമായി മാത്രമാണ് ജൂലിയാന കുടിച്ചിരുന്നത്. പുകവലിയും മദ്യപാനവും ജീവിത്തിൽ നിന്നും പൂർണമായി ഒഴിവാക്കിയതാണ് തന്റെ ആരോ​ഗ്യത്തിന്റെ മറ്റൊരു രഹസ്യമെന്നാണ് അന്ന് അഭിമുഖത്തിൽ ​ജൂലിയാന പറഞ്ഞത്.
advertisement
5/6
ലളിതമായ കാര്യങ്ങളിൽ പോലും സന്തോഷിക്കുന്നത് പ്രായത്തെ തോല്പിക്കാൻ‌‍ കഴിയുമെന്നാണ് ഹോക്കിൻസിന്റെ കണ്ടെത്തൽ‌. പൂക്കൾ, പക്ഷികൾ, പ്രകൃതി എന്നിവയോടുള്ള  സ്നേഹത്തെ കുറിച്ചും ജൂലിയ ഹോക്കിൻസ് ഒരു അഭിമുഖത്തിൽ വിവരിച്ചു.
advertisement
6/6
സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ദീർഘായുസ് വർദ്ധിപ്പിക്കുന്നതിന്റെ മറ്റൊരു രഹസ്യം. പരേതനായ ഭർത്താവ് മുറെ ഹോക്കിൻസുമായുള്ള സുന്ദരമായ ജീവിത നിമിഷങ്ങളെയും കുറിച്ച് ജൂലിയ ഹോക്കിൻസ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. 2013-ൽ മുറെ ഹോക്കിൻസ് മരിക്കുന്നതിന് മുമ്പ് അവർ ഏഴ് പതിറ്റാണ്ടാണ് ഒരുമിച്ച് ചെലവഴിച്ചത്.
മലയാളം വാർത്തകൾ/Photogallery/Buzz/
പ്രായത്തെ തോല്പിച്ച് 'ജൂലിയ ഹോക്കിൻസ്' 'ഓടിയത്' 108 വയസുവരെ; ഈ ദീർഘായുസിന്റെ രഹസ്യം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories