TRENDING:

Jyothika Suriya | 18 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ സൂര്യയും ജ്യോതികയും വേർപിരിയുന്നുവെന്നോ? വാർത്തയുടെ സത്യാവസ്ഥ ഇതാ

Last Updated:
2006ൽ വിവാഹിതരായ സൂര്യയും ജ്യോതികയും ദിയ, ദേവ് എന്നീ മക്കളുടെ മാതാപിതാക്കളുമാണ്
advertisement
1/9
Jyothika Suriya | 18 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ സൂര്യയും ജ്യോതികയും വേർപിരിയുന്നുവെന്നോ? വാർത്തയുടെ സത്യാവസ്ഥ ഇതാ
നടൻ സൂര്യയും (Suriya) നടി ജ്യോതികയും (Jyothika) നീണ്ട 18 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുമോ? തമിഴ് സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പ്രണയവും വിവാഹവുമായിരുന്നു സൂര്യയുടെയും ജ്യോതികയുടെയും. ഉത്തരേന്ത്യക്കാരിയായ ജ്യോതിക പേരും നാടും വിശ്വാസവും എല്ലാം അടിമുടി മാറിയ ശേഷമാണ് നടൻ ശിവകുമാറിന്റെ മരുമകളായി ചെന്നൈയിലേക്ക് ചേക്കേറിയത്
advertisement
2/9
ഇവർ ദിയ, ദേവ് എന്നീ മക്കളുടെ മാതാപിതാക്കളുമാണ്. ഒരു മകളും മകനുമാണ് ദമ്പതികൾക്കുള്ളത്. കുറച്ചു നാളുകൾക്ക് മുൻപ് ഇവർ ചെന്നൈ വിട്ട് മുംബൈയിലേക്ക് ചേക്കേറിയിരുന്നു. ഇവിടെ നിന്നുമാണ് താരങ്ങൾ പിരിയുന്നു എന്ന തരത്തിൽ റിപോർട്ടുകൾ പുറത്തുവന്നത് (തുടർന്ന് വായിക്കുക)
advertisement
3/9
'കാതൽ' സിനിമയുടെ റിലീസ് വേളയിൽ തനിക്ക് സൂര്യയുടെ കുടുംബത്തിൽ നിന്നും ലഭിക്കുന്ന പിന്തുണയുടെ കാര്യം ജ്യോതിക വെളിപ്പെടുത്തിയിരുന്നു. സൂര്യയുടെ പിതാവ് ശിവകുമാർ ജ്യോതികയുടെ സിനിമകൾ മറ്റുള്ളവരെ ക്ഷണിച്ചു വരുത്തി കാണിക്കുന്നതിൽ തല്പരനാണ് എന്ന് അവർ പറഞ്ഞിരുന്നു. വിവാഹമോചനമെന്നു കേൾക്കുന്ന കാര്യത്തിൽ വാസ്തവം എത്രത്തോളമുണ്ട്?
advertisement
4/9
അതിനുള്ള മറുപടിയാണ് ഈ ചിത്രം. കഴിഞ്ഞ ദിവസം ജ്യോതികയും സൂര്യയും ഫിൻലന്റിൽ അവധിയാഘോഷിക്കുന്ന വീഡിയോ ജ്യോതികയുടെ ഇൻസ്റ്റഗ്രാം പേജ് വഴി പുറത്തുവന്നിരുന്നു. ഫിൻലന്റിൽ നിരവധി സ്ഥലങ്ങൾ സന്ദർശിക്കുന്ന ദൃശ്യങ്ങൾ ചേർന്നതായിരുന്നു ഈ വീഡിയോ. എങ്കിൽ എന്തിനാണ് മുംബൈയിലേക്കുള്ള ചുവടുമാറ്റം എന്ന ചോദ്യത്തിനുമുണ്ട് ഉത്തരം
advertisement
5/9
ജ്യോതിക മുംബൈയിൽ പോയ ശേഷം ജിം വർക്ക്ഔട്ടും മറ്റുമായി സജീവമായിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിന് വേണ്ടിയാണ് ഈ മാറ്റം എന്ന് വാർത്തകൾ വന്നെങ്കിലും, യഥാർത്ഥ കാരണം ജ്യോതിക തന്നെ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു
advertisement
6/9
മുംബൈയിലേക്കുള്ള കൂടുമാറ്റം താൽക്കാലികം എന്ന് മാത്രമേ ജ്യോതികയ്ക്ക് പറയാനുള്ളൂ. തന്റെ അച്ഛനും അമ്മയും പ്രായം ചെന്ന് വരുന്ന സാഹചര്യമുണ്ട്. കോവിഡ് കാലത്തു പോലും ജ്യോതിക അവർക്കൊപ്പം ഇല്ലായിരുന്നു
advertisement
7/9
'കോവിഡ് മഹാമാരിയുടെ സമയത്ത്, എന്റെ അച്ഛനമ്മമാർക്ക് മൂന്നു തവണയോളം വൈറസ് ബാധയേറ്റു. എനിക്ക് അവർക്കൊപ്പം നിൽക്കാൻ സാധിച്ചിരുന്നില്ല. അന്നത്തെ യാത്രാ നിയന്ത്രണങ്ങൾ അപ്രകാരമായിരുന്നു...
advertisement
8/9
കഴിഞ്ഞ കാൽനൂറ്റാണ്ടിലധികമായി ഞാൻ ചെന്നൈയിലാണ്. എന്റെ കുടുംബത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു,' എന്ന് ജ്യോതിക വെളിപ്പെടുത്തി. രണ്ടര പതിറ്റാണ്ടിന് ശേഷം ജ്യോതിക മലയാളത്തിൽ വേഷമിട്ട ചിത്രമാണ് 'കാതൽ'
advertisement
9/9
സൂര്യയുടെ അമ്മ തന്റെ അമ്മയുമായി നല്ല സൗഹൃദം പുലർത്തുന്ന വ്യക്തിയാണ് എന്ന് ജ്യോതിക ഒരിക്കൽ പറഞ്ഞിരുന്നു. ഷൂട്ടിംഗ് സെറ്റിൽ എല്ലാവർക്കും പ്രത്യേകം പാക്ക് ചെയ്ത ഭക്ഷണം എത്തിക്കുന്നതിൽ പോലും സൂര്യയുടെ അമ്മ ശ്രദ്ധാലുവായിരുന്നു എന്ന് ജ്യോതിക വ്യക്തമാക്കി
മലയാളം വാർത്തകൾ/Photogallery/Buzz/
Jyothika Suriya | 18 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ സൂര്യയും ജ്യോതികയും വേർപിരിയുന്നുവെന്നോ? വാർത്തയുടെ സത്യാവസ്ഥ ഇതാ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories